സംസ്ഥാനത്ത് ട്രാക്ക് നവീകരണവുമായി ബന്ധപ്പെട്ട് ഈ മാസം 20 മുതല്‍ 22 വരെയുള്ള വിവിധ ട്രെയിനുകള്‍ റദ്ദാക്കി.തൃശൂര്‍ യാര്‍ഡിലും ആലുവയ്ക്കും അങ്കമാലിയ്ക്കും ഇടയില്‍ നടക്കുന്ന അറ്റക്കുറ്റപ്പണികളുടെ ഭാഗമായാണ് ട്രെയിനുകള്‍ റദ്ദാക്കിയിരിക്കുന്നത്.മെയ് 20 മുതല്‍ 22 വരെ പൂര്‍ണമായും ഭാഗികമായും റദ്ദാക്കിയ ട്രെയിനുകള്‍ അറിയാം.
മെയ് 20:മംഗുളൂരു – നാഗര്‍കോവില്‍ എക്സ്പ്രസ് റദ്ദാക്കി.
മെയ് 21:നിലമ്ബൂര്‍ റോഡ് – കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് റദ്ദാക്കി.തിരുവനന്തപുരം – മധുരൈ അമൃത എക്സ്പ്രസ് റദ്ദാക്കി.കൊച്ചുവേളി- ലോകമാന്യതിലക് എക്സ്പ്രസ് റദ്ദാക്കി.നാഗര്‍കോവില്‍ – മംഗുളൂരു പരശുറാം എക്സ്പ്രസ് മെയ് 21 ന് റദ്ദാക്കി.
മെയ് 22:ലോകമാന്യതിലക് -കൊച്ചുവേളി എക്സ്പ്രസ് റദ്ദാക്കി.മധുരൈ – തിരുവനന്തപുരം അമൃത എക്സ്പ്രസ് റദ്ദാക്കി.
ഭാഗികമായി റദ്ദാക്കിയവ:തിരുവനന്തപുരം – ഷൊര്‍ണൂര്‍ വേണാട് മെയ് 21 ന് എറണാകുളത്ത് സര്‍വീസ് നിര്‍ത്തും.ഷൊര്‍ണൂര്‍ – തിരുവനന്തപുരം വേണാട് മെയ് 21 ന് സര്‍വീസ് ആരംഭിക്കുക എറണാകുളത്ത് നിന്നും.എറണാകുളം – നിസാമുദീന്‍ മംഗളാ എക്സ്പ്രസ് മെയ് 21 ന് ആരംഭിക്കുക തൃശൂരില്‍ നിന്നുംഎറണാകുളം – പാലക്കാട് മെമു മെയ് 21ന് ആരംഭിക്കുക തൃശൂരില്‍ നിന്നും.കണ്ണൂര്‍ – എറണാകുളം എക്സ്പ്രസ് മെയ് 22 ന് തൃശൂര്‍ വരെ
ഉറപ്പിച്ച കല്യാണത്തില്‍ നിന്ന് പിന്മാറി; യുവതിയുടെ മുടി മുറിച്ചുമാറ്റി; ക്രൂരമര്‍ദനം
വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിന് യുവതിക്ക് ക്രൂരമര്‍ദനം. ബന്ധുക്കളുടെയും പഞ്ചായത്ത് അംഗങ്ങളുടെയും നിര്‍ദേശത്തെ തുടര്‍ന്നാണ് പത്തൊന്‍പതുകാരിയെ ക്രൂരമായി മര്‍ദിച്ചതും മുടിവെട്ടിമാറ്റിയതും.അതിനുശേഷം ഗ്രാമത്തിലൂടെ നടത്തിക്കുകയും ചെയ്തു. ഝാര്‍ഖണ്ഡിലെ പലാമു ജില്ലയിലാണ് സംഭവം.തലസ്ഥാന നഗരമായ റാഞ്ചിയില്‍ നിന്ന് 185 കിലോമീറ്റര്‍ അകലെയാണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് ഗ്രാമപഞ്ചായത്ത് അംഗങ്ങളെയും യുവതിയുടെ ബന്ധുവിനെയും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ യുവതി മേദിനിനഗര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.ഏപ്രില്‍ 20ന് ബന്ധുക്കള്‍ യുവതിയുടെ വിവാഹം നിശ്ചയിച്ചതിന്റെ അടിസ്ഥാനത്തില്‍ വരന് ഗ്രാമത്തില്‍ എത്തിയപ്പോള്‍ 19കാരി വിവാഹം കഴിക്കാന്‍ വിസമ്മതിച്ചു. അതിനുശേഷം യുവതിയെ കാണാതായി. 20 ദിവസത്തിന് ശേഷം യുവതി തിരിച്ചെത്തി.
അതിന്റെ അടിസ്ഥാനത്തില്‍ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ ഗ്രാമപഞ്ചായത്ത് നാട്ടുകൂട്ടം വിളിച്ചുകൂട്ടി. പഞ്ചായത്ത് യുവതിയോട് എവിടെയാണ് പോയതെന്ന് ചോദിച്ചെങ്കിലും അവള് മൗനം പാലിച്ചു. തുടര്‍ന്ന് പഞ്ചായത്ത് അംഗങ്ങളുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മുടി വെട്ടിമാറ്റുകയും ഗ്രാമത്തിലൂടെ പരേഡ് നടത്തിക്കുകയും ചെയ്തു