Home Featured ആരോഗ്യപ്രശ്‌നങ്ങള്‍: ഡെല്‍ഹി യാത്ര റദ്ദാക്കി ഡികെ ശിവകുമാര്‍

ആരോഗ്യപ്രശ്‌നങ്ങള്‍: ഡെല്‍ഹി യാത്ര റദ്ദാക്കി ഡികെ ശിവകുമാര്‍

ഡെല്‍ഹി:കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം ആര്‍ക്കെന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നതിനിടെ, കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ ഡെല്‍ഹിയിലേക്കുള്ള യാത്ര റദ്ദാക്കി.ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം യാത്ര റദ്ദാക്കിയത്. ഡികെ രാത്രിയോടെ ഡെല്‍ഹിയിലെത്തുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപോര്‍ട്. കോണ്‍ഗ്രസ് ഹൈകമാന്‍ഡുമായി ചര്‍ച നടത്തിയേക്കുമെന്നും റിപോര്‍ടുണ്ടായിരുന്നു. ആദ്യം ഡെല്‍ഹിയിലേക്ക് പോകുന്നില്ലെന്ന് പറഞ്ഞ ഡികെ പിന്നീട് തീരുമാനം മാറ്റി ഉടന്‍ തന്നെ പോകുമെന്ന് അറിയിച്ചു. തുടര്‍ന്നാണ് വയറിന് സുഖമില്ലാത്തതിനാല്‍ പോകുന്നില്ലെന്ന് അറിയിച്ചത്.

വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയും അദ്ദേഹം ക്ഷീണിതനായി കാണപ്പെട്ടിരുന്നു. ഡെല്‍ഹിയില്‍ വച്ച്‌ ശിവകുമാറിനേയും സിദ്ധരാമയ്യയേയും ഒരുമിച്ചിരുത്തി ചര്‍ച ചെയ്ത് അന്തിമ തീരുമാനമെടുക്കാമെന്നായിരുന്നു നേരത്തെ നേതാക്കള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ശിവകുമാറിന്റെ യാത്ര റദ്ദാക്കിയതോടെ അതിനുള്ള സാധ്യതയും ഇല്ലാതായി.അതേസമയം കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം ആര്‍ക്കെന്നതില്‍ കോണ്‍ഗ്രസ് ഹൈകമാന്‍ഡിന്റെ തീരുമാനം അംഗീകരിക്കുമെന്ന് ഡികെ ശിവകുമാര്‍ പറഞ്ഞു.

കോണ്‍ഗ്രസിന് ഭരണം നേടിക്കൊടുക്കുകയായിരുന്നു ലക്ഷ്യമെന്ന് വ്യക്തമാക്കിയ ഡികെ ശിവകുമാര്‍, ഒപ്പമുള്ള എംഎല്‍എമാര്‍ വിട്ടുപോയപ്പോഴും താന്‍ തളര്‍ന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ണാടകയില്‍ ഭരണം നേടിക്കൊടുക്കുമെന്ന് സോണിയയ്ക്കു നല്‍കിയ വാക്ക് പാലിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ഡികെ ശിവകുമാറിനെ മുഖ്യമന്ത്രി ആക്കണമെന്നാവശ്യപ്പെട്ട് അനുയായികള്‍ പ്രതിഷേധിച്ചിരുന്നു. ശിവകുമാറിന്റെ വീടിനു മുന്നില്‍ മുദ്രാവാക്യം വിളികളുമായി അനുയായികള്‍ തടിച്ചുകൂടി.

ശിവകുമാര്‍ ഡെല്‍ഹിയിലേക്ക് തിരിച്ചതിനു പിന്നാലെയായിരുന്നു പ്രതിഷേധം. അതേസമയം, കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു നേതാവിനെയും പിന്തുണയ്ക്കുന്നില്ലെന്ന് ലിംഗായത്ത് നേതാവ് എംബി പാട്ടീല്‍ പറഞ്ഞു. ഉപമുഖ്യമന്ത്രിയാകാന്‍ തനിക്കും ആഗ്രഹമുണ്ട്. എല്ലാവര്‍ക്കും ആഗ്രഹങ്ങളുണ്ടാകാം. എന്നാല്‍, അന്തിമ തീരുമാനം ഹൈകമാന്‍ഡിന്റേതാണെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ, ചര്‍ചകള്‍ക്കായി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ സിദ്ധരാമയ്യ ഡെല്‍ഹിയിലെത്തി.

സര്‍വജ്ഞ നഗറില്‍നിന്ന് ജയിച്ച മലയാളി കെജെ ജോര്‍ജ് ഉള്‍പെടെ ആറ് എംഎല്‍എമാരും സിദ്ധരാമയ്യയ്ക്ക് ഒപ്പമുണ്ട്. കര്‍ണാടക മുഖ്യമന്ത്രിസ്ഥാനത്തേക്ക് സിദ്ധരാമയ്യയും ഡികെ ശിവകുമാറും അവകാശവാദം ഉന്നയിക്കുന്നുണ്ട്. ഭൂരിപക്ഷം എംഎല്‍എമാരുടെ പിന്തുണ സിദ്ധരാമയ്യയ്ക്കാണ്. മുഖ്യമന്ത്രിയെ തിങ്കളാഴ്ച രാത്രി പ്രഖ്യാപിക്കുമെന്നാണ് വിവരം. വ്യാഴാഴ്ച പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന റിപോര്‍ടുകളും പുറത്തുവരുന്നു.

അനുജത്തിയേയും കൂടി കെട്ടണം’; വരന് മുന്നില്‍ വിചിത്ര നിബന്ധനയുമായി വധു; ആവശ്യം അംഗീകരിച്ച്‌ ഇരുവരെയും വിവാഹം കഴിച്ച്‌ യുവാവ്

യുവാവ് സഹോദരിമാരായ രണ്ട് യുവതികളെ ഒരുമിച്ച്‌ വിവാഹം കഴിച്ചത് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി.ഹരിഓം മീണ എന്ന യുവാവിന്റെ വിവാഹമാണ് എങ്ങും ചര്‍ച്ചാവിഷയമാകുന്ന തരത്തില്‍ നടന്നത്. രാജസ്ഥാനിലെ ടോങ്ക് ജില്ലയിലാണ് സംഭവം നടന്നത്. ഇരു വീട്ടുകാരുടെയും സമ്മതത്തോടെ ഗംഭീരമായ ഒരുക്കങ്ങളോടെയായിരുന്നു വിവാഹ ചടങ്ങുകള്‍. വരന്‍ ഹരിഓം മീണ ബിരുദം വരെ പഠിച്ചിട്ടുണ്ട്.

വധുക്കളില്‍, മൂത്ത സഹോദരി ഉറുദുവില്‍ എംഎയും അനുജത്തി എട്ടാം ക്ലാസ് വരെയും പഠിച്ചവരാണ്.ബാബുലാല്‍ മീണ എന്നയാളുടെ മൂത്ത മകള്‍ കാന്തയുമായി യുവാവിന് വിവാഹം ആലോചിച്ചിരുന്നു. എന്നാല്‍ അനുജത്തി സുമനേയും ഒരുമിച്ച്‌ വിവാഹം കഴിക്കണമെന്ന് കാന്ത നിബന്ധന വെച്ചു. അത് അംഗീകരിച്ചാല്‍ വിവാഹവുമായി മുന്നോട്ട് കൊണ്ടുപോകാമെന്നായിരുന്നു അറിയിപ്പ്. യുവാവ് ഇത് സമ്മതിക്കുകയും വിവാഹിതരാകുകയും ചെയ്തു’, ബന്ധുക്കള്‍ പറഞ്ഞു.

.

You may also like

error: Content is protected !!
Join Our WhatsApp Group