Home Featured ചികിത്സാരംഗത്ത് നിര്‍മിത ബുദ്ധി:കൊറിയയിലെ ബി.‌ഐ.ജി.എസും ബാംഗ്ലൂര്‍ ഗ്യാസ്ട്രോ സെന്‍ററും ധാരണാപത്രം ഒപ്പുവെച്ചു

ചികിത്സാരംഗത്ത് നിര്‍മിത ബുദ്ധി:കൊറിയയിലെ ബി.‌ഐ.ജി.എസും ബാംഗ്ലൂര്‍ ഗ്യാസ്ട്രോ സെന്‍ററും ധാരണാപത്രം ഒപ്പുവെച്ചു

ബംഗളൂരു: ചികിത്സാരംഗത്ത് നിര്‍മിത ബുദ്ധി സേവനം പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി കൊറിയയിലെ ബി.‌ഐ.ജി.എസും ബാംഗ്ലൂര്‍ ഗ്യാസ്ട്രോ സെന്‍ററും ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു..

ഐ.ജിയിലെ ഡോക്ടര്‍മാര്‍ വികസിപ്പിച്ചെടുത്ത ടെസ്റ്റ് കിറ്റിന്‍റെ പ്രകാശനവും നടന്നു.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും ഡാറ്റ മൈനിങ്ങിന്റെയും സഹായത്തോടെ ചികിത്സ നിര്‍ണയം നടത്തുന്നതിലൂടെ രോഗിയുടെ സാമ്ബിള്‍ ശേഖരണം മുതല്‍ ചികില്‍സക്ക് അനുയോജ്യമായ ഡോക്ടറെ നിര്‍ദേശിക്കുന്നതുവരെയുള്ള സേവനമാണ് ലക്ഷ്യമിടുന്നത്. രോഗികള്‍ക്ക് വീട്ടിലിരുന്ന് കിറ്റ് ഓര്‍ഡര്‍ ചെയ്യാനാവും.

സാംപിളുകള്‍ ക്യു.ആര്‍ കോഡ് ചെയ്ത ശേഷം ലബോറട്ടറികളിലേക്ക് അയക്കും. ആന്‍ഡ്രോയിഡ് /ഐ.ഒ.എസ് ആപ്ലിക്കേഷന്‍ മുഖേന മൊബൈല്‍ ഫോണില്‍ പരിശോധനാഫലം അറിയാം.

വന്ദേ ഭാരതില്‍ വന്‍ തിരക്ക്, ആവശ്യത്തിന് ടിക്കറ്റ് കിട്ടാനില്ല

വന്ദേഭാരതില്‍ യാത്രക്കാര്‍ കൂടുന്നു. തിരുവനന്തപുരത്തുനിന്നും കാസര്‍കോട്ടേക്കുള്ള ടിക്കറ്റിനാണ് ആവശ്യക്കാര്‍ കൂടുതല്‍.230 ശതമാനമാണ് സീറ്റ് ബുക്കിംഗ്. തിരുവനന്തപുരം കാസര്‍കോട് ടിക്കറ്റിനേക്കള്‍ കൂടുതല്‍ പേര്‍ മധ്യദൂര യാത്രകള്‍ക്കായും ബുക്ക് ചെയ്യുന്നുണ്ട്. തിരുവനന്തപുരം എറണാകുളം ടിക്കറ്റിനാണ് ആവശ്യക്കാര്‍ കൂടുതല്‍. കേരളത്തില്‍ വന്ദേഭാരതിന് ലഭിക്കുന്ന സ്വീകാര്യതയാണ് ഇത് കാണിക്കുന്നതെന്ന് റെയില്‍വേ പറയുന്നു.

ചെയര്‍കാറില്‍ ഈ മാസം 28വരെയും എക്സിക്യൂട്ടീവ് ചെയര്‍കാറില്‍ ജൂണ്‍ 16വരെയും ബുക്കിംഗ് തീര്‍ന്നു. തിരുവനന്തപുരത്ത് നിന്നും ചെയര്‍കാറില്‍ 1590 രൂപയും എക്സിക്യൂട്ടീവ് ചെയര്‍കാറില്‍ 2880 രൂപയുമാണ് നിരക്ക്. ഏപ്രില്‍ 28ന് സര്‍വ്വീസ് ആരംഭിച്ച ശേഷം 60000 പേര്‍ വന്ദേഭാരതില്‍ യാത്ര ചെയ്തു. ആദ്യ രണ്ടാഴ്ച 27000 പേരാണ് യാത്ര ചെയ്തത്. 32000 പേര്‍ സീറ്റ് ബുക്ക് ചെയ്തങ്കിലും 5000 പേര്‍ യാത്ര മാറ്റുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group