മൈസൂരു:കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ദിവസമായ നാളെ സംസ്ഥാനത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും.ജീവനക്കാര്‍ക്ക് വോട്ടുരേഖപ്പെടുത്തുന്നതിനും സംസ്ഥാനത്തെ പൗരന്മാരെ വോട്ടുചെയ്യാന്‍ പ്രേരിപ്പിക്കുന്നതിനുമാണ് നിയന്ത്രണമെന്ന് കര്‍ണാടക സ്റ്റേറ്റ് ടൂറിസം ഡെവലപ്മെന്റ് കോര്പറേഷന് (കെഎസ്ടിഡിസി) വൃത്തങ്ങള്‍ അറിയിച്ചു. പരിമിതമായ സ്റ്റാഫായിരിക്കും ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഉണ്ടാവുകയെന്നും അവര്‍ പറഞ്ഞു. എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും നാളെ പതിവുപോലെ തുറന്ന് പ്രവര്‍ത്തിക്കുമെന്നും സന്ദര്‍ശകരെ അനുവദിക്കുമെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. കെ.വി. രാജേന്ദ്ര വ്യക്തമാക്കി.
വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച് ഭരണകൂടത്തില്‍നിന്ന് ഔദ്യോഗിക അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മൈസൂരു കൊട്ടാരവും ചാമരാജേന്ദ്ര സുവോളജിക്കല്‍ ഗാര്‍ഡനും (മൈസൂരു മൃഗശാല) തുറക്കും. ജീവനക്കാര്‍ക്ക് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ വോട്ട് ചെയ്യാന്‍ സൗകര്യം ഒരുക്കും. കര്‍ണാടക സ്വദേശികളായ വിനോദസഞ്ചാരികളെ വോട്ടുചെയ്യാന്‍ പ്രേരിപ്പിക്കാന്‍ പ്രവേശന കവാടങ്ങളില്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും” -ഡോ. രാജേന്ദ്ര പറഞ്ഞു.
എന്നാല്‍, ജീവനക്കാര്‍ക്ക് വോട്ട് ചെയ്യുന്നതിനായി കര്‍ണാടകയിലെ പല ടൂറിസം സൈറ്റുകളും മെയ് 10 ന് അടച്ചിടുമെന്നും ജീവനക്കാര്‍ക്ക് അവധി നല്‍കിയിട്ടുണ്ടെന്നും കെ.എസ്.ടി.ഡി.സി അറിയിച്ചു.അതേസമയം, നാളെ മാണ്ഡ്യ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് വോട്ടുചെയ്ത തെളിവ് ഹാജരാക്കിയാല്‍ മാത്രമേ വോട്ടവകാശമുള്ള കര്‍ണാടക സ്വദേശികളെ പ്രവേശിപ്പിക്കുകയുള്ളൂ എന്ന് മാണ്ഡ്യ ഡിസി എച്ച്എന്‍ ഗോപാലകൃഷ്ണ അറിയിച്ചു. വോട്ട് ചെയ്തതിന് തെളിവായി മഷി പുരണ്ട വിരല്‍ കാണിച്ചില്ലെങ്കില്‍ രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ വിനോദസഞ്ചാര സ്ഥലങ്ങളില്‍ കര്‍ണാടകക്കാരെ പ്രവേശിപ്പിക്കില്ല.
കൃഷ്ണരാജ സാഗര്‍, ബൃന്ദാവന്‍ ഗാര്ഡന്, മുത്തത്തി, ശിവനസമുദ്ര വെള്ളച്ചാട്ടം, രംഗനത്തിട്ട് പക്ഷി സങ്കേതം, ബാലമുറി, ദരിയ ദൗലത്ത് പാലസ് എന്നിവിടങ്ങളിലാണ് നിയന്ത്രണം .കുടക് ജില്ലാ ഭരണകൂടവും സമാനമായ തീരുമാനമെടുത്തിട്ടുണ്ട്. മടിക്കേരി രാജ സീറ്റ്, ജനറല്‍ തിമയ്യ സ്മാരകം, മ്യൂസിയം, അബ്ബിഫാള്‍സ്, സോമവാര്‍പേട്ട് മല്ലല്ലി വെള്ളച്ചാട്ടം തുടങ്ങിയ കേന്ദ്രങ്ങളില്‍ വോട്ടവകാശം വിനിയോഗിക്കാത്ത വിനോദസഞ്ചാരികളെ അനുവദിക്കില്ല. എന്നാല്‍, കര്‍ണാടകയ്ക്ക് പുറത്ത് നിന്നുള്ള വിനോദസഞ്ചാരികള്‍ക്കും കുട്ടികള്‍ക്കും ഈ നിയന്ത്രണം ബാധകമല്ല.
പത്ത് ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളില്‍ നാല് ചക്ര ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാന്‍ നിര്‍ദേശം
2027-ഓടെ ഇന്ത്യയില്‍ പത്ത് ലക്ഷത്തിന് മുകളില്‍ ജനസംഖ്യയുള്ള നഗരങ്ങളില്‍ നാല് ചക്ര ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കണമെന്ന് ഒയില്‍ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ ശുപാർഷ.ഇലക്ട്രിക്ക്, ഗ്യാസ് എന്നിവ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങളിലേക്ക് മാറണമെന്നും നിര്‍ദേശമുണ്ട്.മുന്‍ ഓയില്‍ സെക്രട്ടറി തരുണ്‍ കപൂറിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോര്‍ട്ടില്‍ 2035-ഓടെ മോട്ടോര്‍ സൈക്കിളുകള്‍, സ്കൂട്ടറുകള്, മുച്ചക്ര വാഹനങ്ങള്‍ എന്നിവ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കണമെന്നും പറയുന്നു.
ഈ വര്‍ഷം ഫെബ്രുവരിയിലാണ് പാനല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഇതുവരെ അംഗീകരിച്ചിട്ടില്ല.നാല് ചക്ര ഡീസല്‍ വാഹനങ്ങള്‍ എത്രയും വേഗം ഒഴിവാക്കണം. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഡീസല്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന നാല് ചക്ര വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തേണ്ടതായി വരും. പത്ത് ലക്ഷത്തിലധികം ജനസംഖ്യയുള്ള എല്ലാ നഗരങ്ങള്‍ക്കും ഇത് ബാധകമാണ്, റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് പൂര്‍ണമായി മാറുന്നതിന് മുന്‍പ് 10 മുതല്‍ 15 വര്‍ഷം വരെ സിഎന്‍ജി വാഹനങ്ങള്‍ ഉപയോഗിക്കാം.
ഫ്ലക്സ് ഫ്യൂവല്‍ വിഭാഗത്തിലുള്ള വാഹനങ്ങള്‍ക്ക് പ്രധാന്യം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.രാജ്യത്ത് ഇലക്ട്രിക് വാഹന ഉപയോഗം വര്‍ധിപ്പിക്കുന്നതിന്, ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിങ് ഓഫ് ഇലക്ട്രിക്, ഹൈബ്രിഡ് വെഹിക്കിള്‍സ് സ്കീമിന് (ഫെയിം) കീഴില്‍ നല്കുന്ന ആനുകൂല്യങ്ങള്‍ മാര്‍ച്ച് 31-ന് ശേഷം നല്‍കണം.2070-ഓടെ പുറന്തള്ളുന്ന വാതകങ്ങളുടെ അളവ് നെറ്റ് സീറോയിലെത്തിക്ക് എത്തിക്കാനുള്ള ശ്രമങ്ങളിലാണ് രാജ്യം.
നെറ്റ്-സീറോ, അല്ലെങ്കില്‍ കാര്‍ബണ്‍ ന്യൂട്രല്‍ ആകുക എന്നതിനര്‍ത്ഥം അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ അളവ് വര്‍ധിപ്പിക്കാതിരിക്കുക എന്നതാണ്.ആഗോളതലത്തില്‍ കാര്‍ബണ്‍ ഡൈഓക്സൈഡ് (സിഒ 2) കൂടുതല്‍ പുറന്തള്ളുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. ഒന്നാമത് ചൈനയാണ്. 2019-ലെ ജനസംഖ്യ അനുസരിച്ച് 1.9 ടണ്‍ സിഒ 2 ആണ് പുറന്തള്ളുന്നത്. ചൈന പുറന്തള്ളുന്നത് 15.5 ടണ്ണാണ്.