തിരുവനന്തപുരം: സുഡാനിൽ നിന്നും എത്തി ബാംഗ്ളൂരിൽ ക്വാറന്റൈനിൽ കഴിയുന്ന 23 മലയാളികളിൽ 20 പേർ ഇന്ന് വൈകീട്ടുള്ള വിമാനത്തിൽ കേരളത്തിലേക്ക് തിരിക്കും.(കൊച്ചി-10, തിരുവനന്തപുരം-ഏഴ്, കോഴിക്കോട് -മൂന്ന്). ബാക്കിയുള്ള മുന്ന് പേരിൽ രണ്ട് പേർ ബുധനാഴ്ച
തിരുവനന്തപുരത്തേക്ക് തിരിക്കും. ഒരാൾ ബാംഗ്ലൂർ മലയാളിയാണ്. ഇവരുടെ വിമാന ടിക്കറ്റും മറ്റ് യാത്ര സൗകര്യങ്ങളും നോർക്ക അധികൃതർ ഒരുക്കും. ബംഗലുരു എൻ.ആർ.കെ ഓഫീസർ റീസയുടെ നേതൃത്ത്വത്തിലാണ് ഇവരെ സ്വീകരിച്ചത്.