ബെംഗളുരു: കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 3377 പേർക്കാണ്. 8045 പേർക്ക് രോഗം ഭേദമായി. കോവിഡ് ബാധിച്ച് വിവിധ ജില്ലകളിലായി ചികിത്സയിലുള്ളവരുടെ എണ്ണം 35693 ആയി കുറഞ്ഞു. 102503 പരിശോധനകളാണ് ഇന്ന് നടത്തിയത്.
സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 835773 ആണ്. ഇന്ന് 8045 പേർക്ക് രോഗം ഭേദമായതോടെ സംസ്ഥാനത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 788780.
കേരളത്തില്‍ ഇന്ന് 8516 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിലെ പോസിറ്റിവിറ്റി റേറ്റ് 3.29 ശതമാനമാണ്. മരണ നിരക്ക് 1 ശതമാനവും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രാഥമിക സമ്പർക്കത്തിൽ 261132 പേരും ദ്വിതീയ സമ്പർക്കത്തിൽ 260820 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
കർണാടക: സ്കൂൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമായേക്കും
ബെംഗളുരു അർബനിൽ ഇന്ന് 1953 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 5827 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി. പുതിയ റിപ്പോർട്ടുകൾ പ്രകാരം ബെംഗളുരു അർബനിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 343507 ആണ്. ചികിത്സയിലുള്ളവർ 18806. ബെംഗളുരു അർബൻ ജില്ലയിൽ 16 പേർ കൂടി മരണപ്പെട്ടിട്ടുണ്ട്. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3917 ആയി.
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 34 പേർ ഇന്ന് മരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 11281 ആയി. സംസ്ഥാനത്ത് ചികിത്സയിലുള്ള 35693 പേരിൽ 928 പേർ തീവ്ര പരിചരണ വിഭാഗത്തിൽ ആണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.