കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ പെൺവാണിഭം നടത്തിയ രണ്ടംഗ സംഘം പിടിയിൽ. കോഴിക്കോട് കസബ പോലീസാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിൽ നിന്ന് സ്ത്രീകളെ കടത്തിക്കൊണ്ടുവന്ന് നഗരത്തിലെ വിവിധ ലോഡ്ജുകളിൽ പാർപ്പിച്ചാണ് ഇവർ പെൺവാണിഭം നടത്തിവന്നത്.
മലപ്പുറം വള്ളിക്കുന്ന് സ്വദേശി സനീഷ്, പാലക്കാട് ആലത്തൂർ സ്വദേശി ഷമീർ എന്നിവരാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇവർക്കൊപ്പം ഇടപാടുകാരായി ലോഡ്ജിൽ എത്തിയിരുന്ന മൂന്നു പേരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് കോടതി ജാമ്യം നൽകി.
ബെംഗളൂരുവിൽ നിന്ന് കടത്തിക്കൊണ്ടുവന്ന രണ്ടു സ്ത്രീകളെ കോടതി മുമ്പാകെ ഹാജരാക്കി ബന്ധുക്കളെ ഏൽപ്പിച്ചു. കസബ പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പെൺവാണിഭസംഘം വലയിലായത്.
മെട്രോയില്‍ പരസ്യമായി യുവാവിന്റെ സ്വയംഭോഗം; നടപടി ആവശ്യപ്പെട്ട് വനിതാ കമ്മീഷന്‍
ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയ്ക്കുള്ളില്‍ യുവാവിന്റെ പരസ്യ സ്വയംഭോഗം.നിരവധി യാത്രികര്‍ ചുറ്റും ഇരിക്കെയാണ് യുവാവ് സ്വയംഭോഗം ചെയ്തത്.അടുത്തിരുന്ന യാത്രക്കാരോട് അശ്ലീല ചേഷ്ടകളും ഇയാള്‍ കാണിച്ചു.
ദൃശ്യങ്ങള്‍ മറ്റ് യാത്രികരിലൊരാള്‍ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഇയാളുടെ പ്രവൃത്തിയില്‍ ചുറ്റുമുള്ളവര്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയും ചിലര്‍ എഴുന്നേറ്റ് മറ്റ് സീറ്റുകളില്‍ പോയി ഇരിക്കുകയും ചെയ്തു.സംഭവത്തില്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ഡല്‍ഹി പൊലീസിനും ഡല്‍ഹി മെട്രോയ്ക്കും നോട്ടീസ് അയച്ചു.ഇയാള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അവര്‍ പൊലീസിനോട് ആവശ്യപ്പെട്ടു.
“ഡല്‍ഹി മെട്രോയില്‍ ഒരാള്‍ യാതൊരു ലജ്ജയില്ലാതെ സ്വയംഭോഗം ചെയ്യുന്ന ഒരു വീഡിയോ കാണാന്‍ കഴിഞ്ഞു.ഇത് തികച്ചും വെറുപ്പുളവാക്കുന്നതും വേദനിപ്പിക്കുന്നതുമാണ്.ഈ നാണംകെട്ട പ്രവൃത്തിക്കെതിരെ സാധ്യമായ കര്‍ശന നടപടി ഉറപ്പാക്കാന്‍ ഞാന്‍ ഡല്‍ഹി പൊലീസിനും ഡല്‍ഹി മെട്രോയ്ക്കും നോട്ടീസ് നല്‍കുന്നു”സ്വാതി മലിവാള്‍ ട്വീറ്റ് ചെയ്തു.
എന്നാല്‍ ഇയാളുടെ പ്രവൃത്തികളെ പൂര്‍ണമായും അവഗണിച്ച് രണ്ട് സീറ്റുകള്‍ അകലെ മറ്റൊരാള്‍ ഇരിക്കുന്നതും വീഡിയോയില്‍ കാണാം.ഇയാള്‍ക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചും ശക്തമായ നടപടിയാവശ്യപ്പെട്ടും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
എന്തുകൊണ്ടാണ് ചുറ്റുമുണ്ടായിരുന്നവര്‍ ഇതിനെതിരെ പ്രതികരിക്കാതിരുന്നതെന്ന് നിരവധി പേര്‍ സോഷ്യല്‍മീഡിയകളില്‍ ചോദിച്ചു.അതേസമയം,സംഭവത്തില്‍ ഡല്‍ഹി മെട്രോ പ്രസ്താവനുമായി രംഗത്തെത്തി.എല്ലാവരും സഹ യാത്രികരോട് ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് ഡിഎംആര്‍സി അഭ്യര്‍ഥിച്ചു.