Home Featured ബംഗളൂരു:പ്രധാനമന്ത്രിയുടെ സന്ദർശനം ;ബന്ദിപ്പുരില്‍ നാലു ദിവസത്തേക്ക് സവാരി നിര്‍ത്തിവെച്ചു.

ബംഗളൂരു:പ്രധാനമന്ത്രിയുടെ സന്ദർശനം ;ബന്ദിപ്പുരില്‍ നാലു ദിവസത്തേക്ക് സവാരി നിര്‍ത്തിവെച്ചു.

ബംഗളൂരു: പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച്‌ സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ബന്ദിപ്പുര്‍ കടുവ സങ്കേതത്തില്‍ നാലു ദിവസത്തേക്ക് വനസവാരി നിര്‍ത്തിവെച്ചു.വ്യാഴാഴ്ച മുതല്‍ വെള്ളിയാഴ്ച വരെയാണ് സവാരി റദ്ദാക്കിയതെന്ന് ചാമരാജ് നഗര്‍ ഡെപ്യൂട്ടി കമീഷണര്‍ ഡി.എസ്. രമേശ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

ബന്ദിപ്പുര്‍ കടുവ സംരക്ഷണ കേന്ദ്രത്തിന് പരിസരത്തുള്ള ഹോംസ്റ്റേകളിലും റിസോര്‍ട്ടുകളിലും ലോഡ്ജുകളിലും പൊതുജനങ്ങള്‍ക്ക് താമസവും വിലക്കിയിട്ടുണ്ട്. ബന്ദിപ്പുര്‍ കടുവ സംരക്ഷണ കേന്ദ്രത്തിന്റെ അമ്ബതാം വാര്‍ഷികത്തോടനുബന്ധിച്ച്‌ നടക്കുന്ന പരിപാടികളില്‍ സംബന്ധിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ചയെത്തും.

നടന്‍ പ്രകാശ് രാജിന്റെ ട്വീറ്റിനെതിരെ പ്രതികരിച്ച്‌ കന്നട നടന്‍ കിച്ച സുദീപ്

ബെംഗുളൂരു: നടന്‍ പ്രകാശ് രാജിന്റെ ട്വീറ്റിനെതിരെ പ്രതികരിച്ച്‌ കന്നട നടന്‍ കിച്ച സുദീപ്.പ്രകാശ് രാജ് എന്താണ് ഉദ്ദേശിച്ചത് തനിക്ക് വ്യക്തമണെന്ന് സുദീപ് പറഞ്ഞു. ചലച്ചിത്രതാരം എന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.’പ്രകാശ് രാജ് എന്താണ് ഉദ്ദേശിച്ചത് തനിക്ക് വ്യക്തമാണ്. അദ്ദേഹം എന്താണ് പറയാന്‍ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞേക്കാം, പക്ഷേ ഒരു ചലച്ചിത്രതാരം എന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു.

അദ്ദേഹത്തിന്റെ സിനിമകള്‍ക്കായി ഞാന്‍ കാത്തിരിക്കുകയാണ്’- എന്നാണ് ട്വീറ്റിനോടുള്ള പ്രതികരണമായി കിച്ച സുദീപ് പറഞ്ഞത്.മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയ്‌ക്കൊപ്പം ബെംഗളൂരുവില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനി വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്ന ഊഹാപോഹങ്ങള്‍ തള്ളിക്കളഞ്ഞ കിച്ച സുദീപ്, താന്‍ ബിജെപിക്ക് വേണ്ടി മാത്രമേ പ്രചാരണം നടത്തൂ എന്നും വ്യക്തമാക്കി.

കിച്ച സുദീപ് ബിജെപിയില്‍ ചേരുന്നത് വ്യാജ വാര്‍ത്ത എന്നാണ് പ്രകാശ് രാജ് ട്വീറ്റില്‍ വിശേഷിപ്പിച്ചത്. കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നിരാശരായ ബിജെപി ഇത് പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ചു. ഇതിനെതിരെയാണ് കിച്ച സുദീപ് പ്രതികരിച്ച്‌ രംഗത്തുവന്നത്.’കര്‍ണ്ണാടകയില്‍ പരാജയപ്പെട്ട ബിജെപി നിരാശരായവര്‍ പ്രചരിപ്പിച്ച വ്യാജ വാര്‍ത്തയാണിതെന്ന് ഞാന്‍ ശക്തമായി വിശ്വസിക്കുന്നു. കിച്ച സുദീപ് ഇതിന് ഇരയാകാന്‍ കൂടുതല്‍ വിവേകമുള്ള പൗരനാണ്’- പ്രകാശ് രാജ് ട്വീറ്റില്‍ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group