ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് വാരണാസിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം തെലങ്കാനയിലെ ഷംഷാബാദ് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി. സാങ്കേതിക തകരാർ കാരണമാണ് അടിയന്തര ലാൻഡിങ് നടത്തിയത്. വിമാനത്തിൽ ഉണ്ടായിരുന്നത് 137 യാത്രക്കാരാണ്. എല്ലാ യാത്രക്കാരും സുരക്ഷിതർ എന്ന് ഡിജിസിഎ അറിയിച്ചു.
മുഗള്‍ സാമ്രാജ്യം’ ഇല്ലാതെ 12-ാം ക്ലാസ് ചരിത്രപാഠപുസ്തകം; NCERT സിലബസ് പരിഷ്കരിച്ചു
ന്യൂഡല്‍ഹി: മുഗള്‍ സാമ്രാജ്യത്തെക്കുറിച്ചുള്ള അധ്യായങ്ങള്‍ ഒഴിവാക്കി നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് (എന്‍സിഇആര്‍ടി) 12-ാം ക്ലാസിലെ ചരിത്ര പുസ്തകം ഉള്‍പ്പെടെയുള്ള പുസ്തകങ്ങള്‍ പരിഷ്കരിച്ചു .
രാജ്യത്തുടനീളം എന്‍സിഇആര്‍ടി പിന്തുടരുന്ന എല്ലാ സ്കൂളുകള്‍ക്കും മാറ്റം ബാധകമായിരിക്കും. 12-ാം ക്ലാസ് ചരിത്രപുസ്തകത്തിലെ ‘തീംസ് ഓഫ് ഇന്ത്യന്‍ ഹിസ്റ്ററി’ രണ്ടാം ഭാഗത്തിലെ മുഗള്‍ സാമ്രാജ്യത്തെ കുറിച്ചുള്ള പാഠഭാഗമാണ് ഒഴിവാക്കിയത്. 10,11 ക്ലാസുകളിലെ പുസ്തകങ്ങളിലും മാറ്റം വന്നിട്ടുണ്ട്.
ഹിന്ദി പാഠപുസ്തകത്തില്‍ നിന്ന് ചില കവിതകളും ഒഴിവാക്കിയിട്ടുണ്ട്. 12-ാം ക്ലാസിലെ സിവിക്സ് പുസ്തകവും പരിഷ്കരിച്ചിട്ടുണ്ട്. ‘അമേരിക്കന്‍ ഹെജിമണി ഇന്‍ വേള്‍ഡ് പൊളിറ്റിക്സ്’, ‘എറ ഓഫ് വണ്‍ പാര്‍ട്ടി ഡോമിനന്‍സ്’ എന്നീ അധ്യായങ്ങളാണ് സിവിക്സിലെ ‘ഇന്ത്യന്‍ പൊളിറ്റിക്സ് ആഫ്റ്റര്‍ ഇന്‍ഡിപെന്‍ഡന്‍സ്’ പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കിയത്.
10-ാം ക്ലാസിലെ ‘ഡെമോക്രാറ്റിക് പൊളിറ്റിക്സ്-2’ പുസ്തകത്തിലെ ‘ഡെമോക്രസി ആന്‍ഡ് ഡൈവേഴ്സിറ്റി’, ‘പോപ്പുലര്‍ സ്ട്രഗിള്‍സ് ആന്‍ഡ് മൂവ്മെന്റ്സ്’, ‘ചാലഞ്ചസ് ഓഫ് ഡെമോക്രസി’ എന്നീ അധ്യായങ്ങള്‍ ഒഴിവാക്കി. 11-ാം ക്ലാസിലെ ‘തീംസ് ഓഫ് വേള്‍ഡ് ഹിസ്റ്ററി’ പുസ്തകത്തിലെ ‘സെന്‍ട്രല്‍ ഇസ്‍ലാമിക് ലാന്‍ഡ്സ്’, ‘ക്ലാഷ് ഓഫ് കള്‍ച്ചേഴ്സ്’, ‘ഇന്‍ഡസ്ട്രിയല്‍ റവലൂഷന്‍’ തുടങ്ങിയ ഭാഗങ്ങളാണ് നീക്കിയത്. ഓരോ വര്‍ഷവും പാഠ്യപദ്ധതി പരിഷ്കരിക്കാറുണ്ടെന്നും അതിന്റെ ഭാഗമായാണ് പല ഭാഗങ്ങളും ഒഴിവാക്കിയതെന്നുമാണ് എന്‍സിഇആര്‍ടി നല്‍കുന്ന വിശദീകരണം.