Home Featured അംബാനിയുടെ പാര്‍ട്ടിയില്‍ ടിഷ്യൂ പേപ്പറുകള്‍ക്ക് പകരം 500 രൂപ നോട്ടുകളെന്ന വിമര്‍ശനം

അംബാനിയുടെ പാര്‍ട്ടിയില്‍ ടിഷ്യൂ പേപ്പറുകള്‍ക്ക് പകരം 500 രൂപ നോട്ടുകളെന്ന വിമര്‍ശനം

by admin

നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്റര്‍ ലോഞ്ചിന് വിളമ്ബിയ 500 രൂപ നോട്ടുകളോട് കൂടിയ മധുര പലഹാരം വലിയ ചര്‍ച്ച ആയിരിക്കുകയാണ്. അംബാനിയുടെ പാര്‍ട്ടിയില്‍ ടിഷ്യൂ പേപ്പറുകള്‍ക്ക് പകരം 500 രൂപ നോട്ടുകളാണ് നല്‍കുന്നതെന്ന വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഇത് പിന്നീട് വിവാദമാകുകയും ചെയ്തു.

എന്നാല്‍ പിന്നീടാണ് നോട്ടുകള്‍ക്ക് പിന്നിലെ സത്യാവസ്ഥ പുറത്തറിയുന്നത്. സമ്ബന്നരുടെ മധുരപലഹാരം എന്നറിയപ്പെടുന്ന് ദൗലത്ത് കി ചാട്ട് എന്ന മധുര പലഹാരമാണ് ചടങ്ങില്‍ അതിഥികള്‍ക്കായി വിളമ്ബിയത്. ഡല്‍ഹിയിലെ പ്രമുഖ റസ്റ്ററന്റായ ഇന്ത്യന്‍ ആക്‌സെന്റിയ ഒരുക്കുന്ന വിഭവമാണിത്. നോട്ടുകളോട് രൂപ സാദൃശ്യമുളള പേപ്പറുകള്‍ ചുറ്റും നിരത്തിയാണ് ഇവ സാധാരണയായി വിളമ്ബാറുളളത്. സമ്ബന്നതയെ സൂചിപ്പിക്കുന്ന വിഭവം കൂടിയാണിത്.

പേ ടിഎം ലോഗോയില്‍ നരേന്ദ്രമോദിയുടെ ചിത്രം പതിപ്പിച്ച പോസ്റ്റ് ; പരിഹാസവുമായി കോണ്‍ഗ്രസ്

പേ ടിഎം ലോഗോയില്‍ നരേന്ദ്രമോദിയുടെ ചിത്രം പതിപ്പിച്ച പോസ്റ്റ് ട്വിറ്ററില്‍ പങ്കുവെച്ച്‌ കോണ്‍ഗ്രസിന്റെ പരിഹാസം.

പേ ടിഎമ്മിന് പകരം പേ ഗൗതം എന്ന് എഴുതിയ പോസ്റ്ററില്‍ ക്യൂ ആര്‍ കോഡിന്റെ സ്ഥാനത്ത് പ്രധാനമന്ത്രിയുടെ ചിത്രമുള്ള പോസ്റ്ററാണ് പരിഹസിച്ചുകൊണ്ട് കോണ്‍ഗ്രസ് പങ്കുവച്ചിരിക്കുന്നത്. മോദി- അദാനി ബായ് ബായ് എന്ന മുദ്രാവാക്യം കോണ്‍ഗ്രസ് സഭയ്ക്ക് അകത്തും പുറത്തും മുഴക്കുന്നതിനിടെയാണ് പേ ഗൗതം എന്ന പുതിയ പരിഹാസം. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ വിഷയത്തിലും കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group