Home Featured സാമൂഹ്യ മാധ്യമങ്ങളില്‍ ആക്ഷേപിച്ചാല്‍ 5 വര്‍ഷം തടവ്‌; പൊലീസ്‌ ആക്‌ട്‌ ഭേദഗതി ചെയ്യും, 118-എ വകുപ്പ് കൂട്ടിച്ചേര്‍ക്കും

സാമൂഹ്യ മാധ്യമങ്ങളില്‍ ആക്ഷേപിച്ചാല്‍ 5 വര്‍ഷം തടവ്‌; പൊലീസ്‌ ആക്‌ട്‌ ഭേദഗതി ചെയ്യും, 118-എ വകുപ്പ് കൂട്ടിച്ചേര്‍ക്കും

by admin

സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ പൊലീസ് ആക്ടില്‍ ഭേദഗതി വരുത്തി. സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിനാലാണിത്. മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം. നിലവിലുള്ള പൊലീസ് ആക്ടില്‍ 118-എ വകുപ്പ് കൂട്ടിച്ചേര്‍ക്കും. സാമൂഹ്യമാധ്യമം ഉപയോഗിച്ചുള്ള കുറ്റകൃത്യം നടത്തുന്നവര്‍ക്ക് ഇനി അഞ്ചുവര്‍ഷംവരെ തടവോ 10,000 രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കും. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് നിലവിലുള്ള നിയമ വ്യവസ്ഥകള്‍ അപര്യാപ്തമാണ്. അതിനാലാണ് പൊലീസ് ആക്‌ട് ഭേദഗതി ചെയ്യുന്നത്. ഇത് ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും.

കർണാടക കോവിഡ് അപ്ഡേറ്റ് 21 oct 2020

2000-ലെ ഐടി ആക്ടിലെ 66-എ വകുപ്പും 2011-ലെ കേരള പൊലീസ് ആക്ടിലെ 118 (ഡി) വകുപ്പും അഭിപ്രായസ്വാതന്ത്ര്യത്തിന് എതിരാണ് എന്നുകണ്ട് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതിന് പകരം മറ്റു നിയമവ്യവസ്ഥകളൊന്നും കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിട്ടില്ല. ഇതിനാല്‍ സാമൂഹ്യമാധ്യമങ്ങള്‍വഴി നടക്കുന്ന കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി നേരിടാന്‍ പൊലീസിന് കഴിയുന്നില്ല.

കൊവിഡ് പ്രതിസന്ധികള്‍ക്ക് ശേഷവും ഐടി കമ്ബനികള്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനം തുടർന്നേക്കും.

സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്ന വിദ്വേഷ, അപവാദ പ്രചാരണങ്ങളെക്കുറിച്ച്‌ കേരള ഹൈക്കോടതി മേയില്‍ ഒരു കേസില്‍ പരാമര്‍ശിച്ചിരുന്നു. വര്‍ധിച്ചുവരുന്ന ഈ പ്രവണത അവസാനിപ്പിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്കും പൊലീസ് മേധാവിക്കും നിര്‍ദേശവും നല്‍കി. ഇതെല്ലാം കണക്കിലെടുത്താണ് നിയമത്തില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചത്.

നടുറോഡിൽ എട്ടു കോടി രൂപയുടെ കൊള്ള; റെഡ്മി മൊബൈൽ ശേഖരം ലോറിയിൽ നിന്ന് മോഷണം പോയി

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group