Home Featured നടന്‍ ബാലയ്ക്ക് മുന്‍ഭാര്യ അമൃത കരള്‍ നല്‍കും? കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

നടന്‍ ബാലയ്ക്ക് മുന്‍ഭാര്യ അമൃത കരള്‍ നല്‍കും? കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

by admin

നടന്‍ ബാലയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാര്‍ത്ത ആരാധകരും പ്രേക്ഷകരും അടങ്ങുന്ന സമൂഹം ഞെട്ടലോടെയാണ് കേട്ടത്. നടന് കരള്‍ രോഗമുള്ളതായി റിപ്പോര്‍ട്ട് വന്നിരുന്നു. കരള്‍ മാറ്റിവെക്കേണ്ട സാഹചര്യത്തെക്കുറിച്ച്‌ ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ വാര്‍ത്ത നല്‍കിക്കഴിഞ്ഞു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ബാല ചികിത്സ തേടിയത്. മകളെ കാണണം എന്ന ആഗ്രഹം പറഞ്ഞതും മുന്‍ഭാര്യ അമൃതയും കുടുംബവും ഏക മകള്‍ അവന്തികയുമായി ആശുപത്രിയില്‍ എത്തുകയും ചെയ്‌തു.

എന്നാല്‍ ബാലയുടെ കരള്‍ മാറ്റിവയ്ക്കലിനെക്കുറിച്ച്‌ ഇപ്പോള്‍ ചില വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. മുന്‍ ഭാര്യ അമൃതയാണ് ബാലയ്ക്ക് കരള്‍ കൊടുക്കുന്നതെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഈ പ്രചാരണം ആദ്യം നടത്തിയത് ചലച്ചിത്ര നിരീക്ഷകനും വിമര്‍ശകനുമായ പെല്ലിശ്ശേരിയാണ്. ബാലയ്ക്കു കരള്‍ മാറ്റിവെക്കേണ്ട ആവശ്യമുണ്ടാകും എന്ന വാര്‍ത്ത വന്നതും അതേസംബന്ധിച്ച വാര്‍ത്തകള്‍ക്ക് പിന്നാലെ പെല്ലിശ്ശേരി യൂട്യൂബ് ചാനല്‍ വഴി നല്‍കിയ വീഡിയോ ചര്‍ച്ചചെയ്യപ്പെടുകയാണ്.

മുന്‍ഭാര്യ അമൃത ബാലയ്ക്കു കരള്‍ നല്‍കാന്‍ സന്നദ്ധയായേക്കും എന്നാണ് വീഡിയോയിലെ പരാമര്‍ശം. ‘നടന്‍ ബാലയ്ക്ക് കരള്‍ കൊടുക്കാന്‍ പലരും തയാര്‍. മുന്‍ ഭാര്യ അമൃത സുരേഷും?’ എന്നാണ് പെല്ലിശ്ശേരിയുടെ വീഡിയോയുടെ ക്യാപ്‌ഷന്‍. ഇക്കാര്യം അമൃത സുരേഷ് സമ്മതിക്കുകയോ വിസമ്മതിക്കുകയോ ആവാം എന്നും വീഡിയോയില്‍ പരാമര്‍ശമുണ്ട്. എന്നാല്‍ അമൃത ഇക്കാര്യത്തെക്കുറിച്ച്‌ ഒന്നും തന്നെ സോഷ്യല്‍ മീഡിയയില്‍ എവിടെയും പറഞ്ഞിട്ടില്ല.

ഓസ്‌കാര്‍ ലഭിച്ച ജീവിതം: ആരാണ് ബൊമ്മനും ബെല്ലിയും, അവര്‍ ഇന്നെവിടെ?

മനുഷ്യനും മൃഗങ്ങളുമായുള്ള ആത്മബന്ധത്തിന്റെ കഥയാണ് എലിഫന്‍റ് വിസ്പേറേഴ്സ്.കുട്ടിയാനയായ രഘുവിന്റെയും അവന്റെ രക്ഷിതാക്കളായ ബൊമ്മന്‍-ബെല്ലി ദമ്ബതികളുടെയും ജീവിതം അനാവരണം ചെയ്‌ത എലിഫന്റ് വിസ്‌പറേഴ്‌സ് എന്ന ഹ്രസ്വ ചിത്രത്തിന് ഓസ്‌കാര്‍ ലഭിച്ചിരിക്കുകയാണ്.

കാര്‍ത്തികി ഗോണ്‍സാല്‍വസ് സംവിധാനം ചെയ്‌ത ഗുണീത് മോംഗ നിര്‍മ്മിച്ച എലിഫന്റ് വിസ്‌പറേഴ്‌സ് സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും മണമുള്ള ജീവിതാനുഭവത്തിന്റെ നേര്‍ക്കാഴ്‌ചയാണ്.രഘു എന്ന ആനക്കുട്ടിയുടെ കഥ നാല്‍പ്പത് മിനിറ്റ് നീളുന്ന ആവിഷ്കാരത്തിലൂടെ കാര്‍ത്തിനി ഗോണ്‍സാല്‍വെസ് പകര്‍ത്തി.നെറ്റ്ഫ്ലിക്സില്‍ ഈ ഹ്രസ്വ ചിത്രം കാണാനാകും.

ആരാണ് ബൊമ്മനും ബെല്ലിയും

മുദുമലൈ വന്യജീവി സങ്കേതത്തിലെ ഗോത്രവര്‍ഗമായ കാട്ടുനായ‌്ക്കര്‍ വിഭാഗത്തിലെ അംഗങ്ങളാണ് ബൊമ്മനും ബെല്ലിയും.പരമ്ബരാഗതമായി പാപ്പാന്‍ ജോലി ചെയ്യുന്നവരാണ് ബൊമ്മന്റെ കുടുംബം.പണ്ട് കാലങ്ങളില്‍ വേട്ടയാടലും മറ്റുമായിരുന്നു കാട്ടുനായ‌്ക്കര്‍ വിഭാഗത്തിന്റെ പ്രധാന തൊഴില്‍.എന്നാല്‍ പിന്നീടവര്‍ ആനപാപ്പാന്മാരായി മാറുകയായിരുന്നു.കാട്ടില്‍ നിന്ന് തേന്‍ ശേഖരിക്കുന്നതിനും അതീവ നിപുണരാണ് കാട്ടുനായ‌്ക്കര്‍ വിഭാഗം.

ബൊമ്മനും ഇക്കാര്യത്തില്‍ വളരെ സമര്‍ത്ഥനാണ്.അതിനെല്ലാം ഉപരിയായി ഗ്രാമത്തിന്റെ മുഖ്യ പൂജാരി കൂടിയാണ് ബൊമ്മന്‍.ഏഷ്യയിലെ തന്നെ ആദ്യത്തെ ആനവളര്‍ത്തല്‍ കേന്ദ്രമായ തേപ്പക്കാടാണ് ബൊമ്മന്‍ ജോലി ചെയ്തിരുന്നത്.ഉപേക്ഷിക്കപ്പെടുന്നതും, മുറിവേറ്റ് അവശനിലയില്‍ പെടുന്നതുമായ ആനകളുടെ പുനരധിവാസത്തിന് പ്രത്യേക ശ്രദ്ധ നല്‍കുന്നയിടമാണ് തേപ്പക്കാട്.ബൊമ്മന്റെ സഹായിയായി തേപ്പക്കാട് എത്തിയ ബെല്ലി വൈകാതെ അദ്ദേഹത്തെ വിവാഹം കഴിക്കുകയായിരുന്നു.അവരുടെ ആദ്യ ഭര്‍ത്താവ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു.

തുടര്‍ന്ന് അവരുടെ ജീവിതത്തിലേക്ക് രഘു വരികയായിരുന്നു.2017ല്‍ ആണ് ഒന്നരവയസുള്ള രഘുവിനെ ഫോറസ്‌റ്റ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്.കാട്ടുനായ‌്ക്കളുടെ ആക്രണത്തില്‍ ദേഹമാസകലം മുറിവേറ്റ നിലയിലാണ് രഘുവിനെ ഫോറസ്‌റ്റുകാര്‍ കാണുന്നത്.പോഷകാഹാരത്തിന്റെ അഭാവത്താല്‍ മരണത്തോട് മല്ലടിക്കുന്ന നിലയിലായിരുന്നു അവന്‍.

തുടര്‍ന്ന് ആനസങ്കേതത്തിലെത്തിച്ച രഘുവിന്റെ സംരക്ഷണ ചുമതല ബൊമ്മനും ബെല്ലിയും ഏറ്റെടുത്തു.രഘുവിന് ആ പേരിട്ടതും അവര്‍ തന്നെ. സ്വന്തം മകനെ പോലെ അവനെ അവര്‍ പരിപാലിച്ചു.മുറിവുകളില്‍ മരുന്ന് പുരട്ടി സുഖപ്പെടുത്തി, അവനോടൊപ്പം കളിച്ചു. അങ്ങനെ ബൊമ്മനും ബെല്ലിയും രഘുവിന്റെ അച്ഛനും അമ്മയുമായി.ആദ്യവിവാഹത്തിലുണ്ടായ മകളുടെ മരണം അവശേഷിപ്പിച്ച ആഘാതം അതിജീവിക്കാന്‍ രഘുവിലൂടെ ബൊമ്മിക്ക് കഴിഞ്ഞു.വൈകാതെ തന്നെ ആ കുടുംബത്തിലേക്ക് പുതിയൊരാള്‍ കൂടി എത്തി.അമ്മു എന്ന് പേരുള്ള കുട്ടിയാന.

ബൊമ്മനും ബെല്ലിയും ഇന്നെവിടെ?

അഞ്ച് വര്‍ഷത്തോളം ബൊമ്മനും ബെല്ലിക്കുമൊപ്പം രഘു കഴിഞ്ഞു.വളര്‍ന്നതോടെ അവനെ മറ്റൊരു സങ്കേതത്തിലേക്ക് മാറ്റാന്‍ വനംവകുപ്പ് നിര്‍ബന്ധിതരായി.ബൊമ്മനേയും ബെല്ലിയേയും സംബന്ധിച്ചിടത്തോളം ഹൃദയഭേദകമായിരുന്നു ആ തീരുമാനം.ഇന്ന് തേപ്പാക്കാട് ആനസങ്കേത്തിനോട് ചേര്‍ന്നുള്ള ഒരു മുറി ഷെല്‍ട്ടറിലാണ് ബൊമ്മനും ബെല്ലിയും കഴിയുന്നത്.

കൂട്ടിന് അമ്മുവും ബെല്ലിയുടെ പേരമകളായ സഞ്ജനയുമുണ്ട്.രഘുവിന് ഇപ്പോള്‍ എട്ട് വയസാണ് പ്രായം.പിരിഞ്ഞെങ്കിലും അവന്റെ മനസില്‍ നിന്ന് തന്റെ വളര്‍ത്തമ്മയേയും വളര്‍ത്തച്ഛനെയും കുറിച്ചുള്ള ഓര്‍മ്മകള്‍ മാഞ്ഞിട്ടില്ല.രഘുവിനെ പോലുള്ള നിരവധി ആനക്കുട്ടന്മാരുടെ പരിപാലനുമായി ബൊമ്മനും ബെല്ലിയും തങ്ങളുടെ കര്‍മ്മം തുടരുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group