ബെംഗളൂരു: ബെംഗാർപേട്ടിന് സമീപം തൈക്കൽ സ്റ്റേഷനിൽ സിഗ്നലിങ് നവീകരണത്തിന്റെ ഭാഗമായി മൈസൂരു-കൊച്ചുവേളി എക്സ്പ്രസ്സ് (16315 ) നാളെ ബെംഗളൂരു കന്റോൺമെന്റ്, ബയ്യപ്പനഹളളി, ഹൊസൂർ, ധർജമപുരി, ഓമല്ലൂർ. സേലം വഴിയാകും സർവീസ് നടത്തുക.കെ.ആർപുരം വെറ്റ്ഫീൽഡ്, ബംഗാർപേട്ട്, കുപ്പം എന്നിവിടങ്ങളിൽ നിർത്തില്ല. ബയ്യപ്പനഹളളി എസ്.എം.വി.ടി -കൊച്ചുവേളി ഹംസഫർ എക്സ്പ്രസ്സ് (16320 ) നാളെ ഒരുമണിക്കൂർ വൈകി പുറപ്പെടും.
കെ.എസ്.ആർ ബെംഗളൂരു, കെ.ആർ.പുറം, ബയ്യപ്പനഹളളി എന്നിവിടങ്ങളിൽ നിന്ന് പുറപ്പെടുന്ന ബംഗാർപേട്ട്, കുപ്പം, മാരിക്കുപ്പം, ജോലാർപേട്ട്, എന്നിവിടങ്ങളിലേക്കുള്ള 24 ജോഡി മെമു ട്രെയിനുകളും റദ്ധാക്കിയതായി ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു.
വീണ്ടും ബി.ജെ.പിയില്‍ ? അഭ്യൂഹം മാത്രമെന്ന് ജനാര്‍ദന റെഡ്ഡി
ബംഗളൂരു: ഖനനരാജാവ് ജി. ജനാര്‍ദന റെഡ്ഡി വീണ്ടും ബി.ജെ.പിയില്‍ എത്തുമോ? റെഡ്ഡി പാര്‍ട്ടിയില്‍ തിരിച്ചെത്തുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞിരുന്നു.ഇക്കാര്യം മറ്റ് പാര്‍ട്ടിവൃത്തങ്ങളും ശരിവെക്കുന്നു. എന്നാല്‍, കേള്‍ക്കുന്നതൊക്കെ അഭ്യൂഹം മാത്രമാണെന്നും മുന്നോട്ടുവെച്ച കാല്‍ പിന്നോട്ട് വെക്കില്ലെന്നും കൂട്ടിലാണെങ്കിലും കടുവ കടുവ തന്നെയാണെന്നും തെരെഞ്ഞടുപ്പില്‍ എല്ലാവര്‍ക്കും ഷോക്ക് നല്‍കുമെന്നും റെഡ്ഡി പ്രതികരിച്ചു.കര്‍ണാടകയില്‍ ഓപറേഷന്‍ താമരയിലൂടെ ബി.ജെ.പിക്ക് അധികാരത്തിലേക്ക് വഴിതുറന്നതില്‍ പ്രധാന പങ്കുവഹിച്ച വിവാദ ഖനനരാജാവും മുന്‍ മന്ത്രിയുമാണ് ജി. ജനാര്‍ദനന്‍ റെഡ്ഡി.
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അദ്ദേഹം ‘കല്യാണ രാജ്യ പ്രഗതി പക്ഷ (കെ.ആര്‍.പി.പി)’ എന്ന പേരില്‍ പുതിയ പാര്‍ട്ടിയും രൂപവത്കരിച്ചിരുന്നു. കൊപ്പാല്‍ ജില്ലയിലെ ഗംഗാവതി മണ്ഡലത്തില്‍നിന്ന് മത്സരിക്കുമെന്നും അറിയിച്ചിരുന്നു.ഏറെ കാലമായി ബി.ജെ.പി നേതാക്കളും റെഡ്ഡിയും തമ്മില്‍ ഭിന്നത രൂക്ഷമാണ്. സഹസ്ര കോടികളുടെ അഴിമതി നടന്ന അനധികൃത ഖനന കേസില്‍ കേന്ദ്രത്തിലെ യു.പി.എ ഭരണകാലത്ത് അറസ്റ്റിലായ റെഡ്ഡി നാലു വര്‍ഷം ജയിലില്‍ ആയിരുന്നു.
സംസ്ഥാനത്തിന്‍റെ വടക്കന്‍ മേഖലയായ കല്യാണ കര്‍ണാടകയില്‍ ബി.ജെ.പി വേരുറപ്പിച്ചത് റെഡ്ഡിയുടെ തണലിലാണ്. പുതിയ പാര്‍ട്ടിയുമായുള്ള റെഡ്ഡിയുടെ കടന്നുവരവ് വരുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കും.ഇതിനിടയിലാണ് റെഡ്ഡി വീണ്ടും ബി.ജെ.പിയില്‍ എത്തുമെന്ന പ്രചാരണം ശക്തമാകുന്നത്.