Home Featured അഴിമതിക്കേസില്‍ കുടുങ്ങിയ കര്‍ണാടക ബി.ജെ.പി. നേതാവിന്‌ പടുകൂറ്റന്‍ സ്വീകരണം

അഴിമതിക്കേസില്‍ കുടുങ്ങിയ കര്‍ണാടക ബി.ജെ.പി. നേതാവിന്‌ പടുകൂറ്റന്‍ സ്വീകരണം

ബംഗളുരു: കൈക്കൂലിക്കേസില്‍ കര്‍ണാടക ഹൈക്കോടതിയില്‍നിന്നു മുന്‍കൂര്‍ ജാമ്യം ലഭിച്ച ബി.ജെ.പി. എം.എല്‍.എ. മദല്‍ വിരൂപാക്ഷപ്പയ്‌ക്ക്‌ വന്‍ സ്വീകരണമൊരുക്കി അണികള്‍.വിരൂപാക്ഷപ്പയുടെ മകന്‍ പ്രശാന്ത്‌ മദല്‍ 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വ്യാഴാഴ്‌ച അറസ്‌റ്റിലായിരുന്നു. പിന്നാലെ വിരൂപാക്ഷപ്പയുടെ വസതിയിലും ഓഫീസിലും നടത്തിയ റെയ്‌ഡില്‍ എട്ടു കോടി രൂപ പിടിച്ചെടുത്തിരുന്നു. ഇതോടെ ഒളിവില്‍പോയ വിരൂപാക്ഷപ്പ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണു ജനമധ്യത്തിലെത്തിയത്‌.

പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശാനുസരണം തുടര്‍ന്നു പ്രവര്‍ത്തിക്കുമെന്നും കേസില്‍നിന്നു മുക്‌തനാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.ദാവന്‍ഗരെ ജില്ലയിലെ ചന്നഗിരിയില്‍നിന്നുള്ള എം.എല്‍.എയാണ്‌ മദല്‍ വിരൂപാക്ഷപ്പ. റെയ്‌ഡിനു പിന്നാലെ, മൈസൂര്‍ സാന്‍ഡല്‍ സോപ്പ്‌ നിര്‍മ്മിക്കുന്ന സര്‍ക്കാര്‍ ഉടമസ്‌ഥതയിലുള്ള കര്‍ണാടക സോപ്‌സ്‌ ആന്‍ഡ്‌ ഡിറ്റര്‍ജന്റ്‌സ്‌ ലിമിറ്റഡിന്റെ(കെ.എസ്‌.ഡി.എല്‍) ചെയര്‍മാന്‍ സ്‌ഥാനം അദ്ദേഹം രാജിവച്ചിരുന്നു.

എം.എല്‍.എയുടെ മകന്‍ പ്രശാന്ത്‌ മദല്‍ ബംഗളുരു വാട്ടര്‍ സപ്ലൈ ആന്‍ഡ്‌ സ്വീവറേജ്‌ ബോര്‍ഡില്‍ ചീഫ്‌ അക്കൗണ്ടന്റാണ്‌. കൈക്കൂലി വാങ്ങുന്നതിനിടെ പ്രശാന്തിനെ അറസ്‌റ്റ്‌ ചെയ്‌തതിനു പിന്നാലെ വ്യാഴാഴ്‌ച രാത്രിയാണ്‌ വീട്ടിലും റെയ്‌ഡ്‌ നടന്നത്‌.

സംസ്ഥാനത്ത് വേനല്‍ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളി, ശനി ദിവസങ്ങളില്‍ വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ സാധ്യതയെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ഇന്ന് രാത്രി 11:30 വരെ 1.5 മുതല്‍ 2.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കാണ് സാധ്യതയുള്ളത്.

അതിനാല്‍ രാത്രി വരെ തീരത്തുള്ളവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രഗവേഷണം കേന്ദ്രം അറിയിച്ചു .കടല്‍ത്തീരത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.കടലേറ്റമുണ്ടായാല്‍ തീരത്തുള്ളവരെ മാറ്റിപ്പാര്‍പ്പിക്കണം. വള്ളം, വല സുരക്ഷിതസ്ഥാനത്തേക്ക് മാറ്റണമെന്നും ദേശീയ സമുദ്രഗവേഷണം കേന്ദ്രം നിര്‍ദേശിച്ചു. അതേ സമയം, കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group