മൈസൂരു: ബോളിവുഡ് നടി രാഖി സാവന്തിന്റെ ഭർത്താവ് ആദിൽഖാൻ ധുരാനിയെ മൈസൂരു പോലീസ് കസ്റ്റഡിയിലെടുത്തു. മുംബൈ പോലീസിൽനിന്നാണ് മൈസൂരു പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. 27 വരെ ആദിൽ കസ്റ്റഡിയിൽ തുടരും.മൈസൂരുവിൽ പഠിക്കുന്ന ഇറാനിയൻ വിദ്യാർഥിനിയുടെ പീഡനപരാതിയിൽ ആദിലിന്റെ പേരിൽ മൈസൂരു വി.വി. പുരം പോലീസ് കേസെടുത്തിരുന്നു.
ഇതുസംബന്ധിച്ച ചോദ്യംചെയ്യലിനും തെളിവെടുപ്പിനും വേണ്ടിയാണ് ആദിലിനെ മുംബൈയിൽനിന്ന് മൈസൂരുവിൽ കൊണ്ടുവന്നത്.വി.വി. പുരം പോലീസ് സ്റ്റേഷനിൽ പ്രാഥമിക ചോദ്യംചെയ്യലിനുശേഷം കോടതിയിൽ ഹാജരാക്കിയ ആദിലിനെ കൂടുതൽ ചോദ്യംചെയ്യുന്നതിനായി തിങ്കളാഴ്ചവരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
മൈസൂരു കോടതിയിൽ തനിക്ക് വിശ്വാസമുണ്ടെന്നും തന്നെ വഞ്ചിച്ച ആദിലിന് ശിക്ഷ ലഭിക്കണമെന്നും രാഖി മാധ്യമപ്രവർത്തകരോട് പറഞ്ഞു.ആദിലിനെ നിയമപരമായാണ് വിവാഹം കഴിച്ചതെന്നും ബന്ധം വേർപെടുത്തില്ലെന്നും അവർ വ്യക്തമാക്കി.
വാഹനപരിശോധന കടുപ്പിച്ചു; നിയമലംഘനം ഗുരുതരമെങ്കില്‍ ലൈസന്‍സ് പോകും
തൃശൂര്‍: അപകടങ്ങളും ട്രാഫിക് നിയമലംഘനങ്ങളും കൂടിയതോടെ റോഡുകളിലും സുരക്ഷയും അച്ചടക്കവും ഉറപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് വ്യാപകപരിശോധന തുടരും.ഗുരുതര നിയമലംഘനം നടത്തുന്നവരുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നത് അടക്കമുള്ള നടപടികളുമുണ്ടാകും.പിന്നീട് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ ബോധവത്കരണ ക്ലാസും നിര്‍ബന്ധിത സാമൂഹിക സേവനവും നടപ്പാക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉന്നതഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
ലൈന്‍ ട്രാഫിക് സിഗ്‌നല്‍ ലംഘനങ്ങള്‍, ഓവര്‍ലോഡ് തുടങ്ങിയവയാണ് വ്യാപകമായി പരിശോധിക്കുന്നത്. ബുധനാഴ്ച തുടങ്ങിയ സ്‌പെഷ്യല്‍ ഡ്രൈവ് ശനിയാഴ്ച വരെ നടക്കും. പരിശോധനയില്‍ തൃശൂര്‍ പാലക്കാട് ജില്ലകളിലെ മുഴുവന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുമുണ്ട്.ലൈന്‍ ട്രാഫിക്, സിഗ്‌നല്‍ ലംഘനം തുടങ്ങിയവ സംബന്ധിച്ച ലഘുലേഖകള്‍ ഡ്രൈവര്‍മാര്‍ക്ക് വിതരണം ചെയ്തതിനു പിന്നാലെ ആദ്യദിനം തന്നെ 432 വാഹനങ്ങള്‍ പരിശോധിക്കുകയും കണ്ടെത്തിയ ക്രമക്കേടുകള്‍ക്ക് പിഴയൊടുക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
സംസ്ഥാനത്തെ മൊത്തം അപകടങ്ങളില്‍ 65 ശതമാനത്തിനും മരണങ്ങളില്‍ 55 ശതമാനത്തിനും കാരണം അശ്രദ്ധമായി വാഹനമോടിക്കുന്നതാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ കഴിഞ്ഞമാസം മുതല്‍ സംസ്ഥാനതല കാമ്ബയിനുകള്‍ തുടങ്ങിയിരുന്നു.സിഗ്‌നല്‍ ലംഘനം, സീബ്രാ ലൈനിലെ പാര്‍ക്കിംഗ് തുടങ്ങി നിരവധി ട്രാഫിക് നിയമലംഘനങ്ങളാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്.
മദ്ധ്യമേഖല ഉദ്ഘാടനം ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എം.പി. ജയിംസ് പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് സമീപം സ്‌പെഷ്യല്‍ ഡ്രൈവ് ഉദ്ഘാടനം നിര്‍വഹിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ: കെ.കെ. സുരേഷ് കുമാര്‍, ജോയിന്റ് ആര്‍.ടി.ഒമാരായ ടി.എന്‍. ശിവന്‍, കെ. രാജേഷ്, കെ.എ. രാജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ഓവര്‍ലോഡ് വാഹനങ്ങളുംഇന്നലെ വ്യാപകമായി ഓവര്‍ലോഡ് വാഹനങ്ങള്‍ക്കെതിരെയും നടപടിയെടുത്തു. അമിതഭാരം കയറ്റിക്കൊണ്ടുപോകുന്നതിന് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി ലഭിക്കുന്നതായി ചില ജില്ലകളില്‍ നിന്ന് പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സംസ്ഥാനമൊട്ടാകെ വിജിലന്‍സും മിന്നല്‍ പരിശോധന നടത്തിയിരുന്നു.
ജി.എസ്.ടി, റോയല്‍റ്റി ഇനങ്ങളില്‍ മാത്രം സര്‍ക്കാരിന് കോടിക്കണക്കിന് രൂപയുടെ നഷ്ടം ദിനംപ്രതി സംഭവിക്കുന്ന സാഹചര്യത്തിലായിരുന്നു കഴിഞ്ഞമാസം വിജിലന്‍സിന്റെ മിന്നല്‍ നടപടി.വരുംദിവസങ്ങളിലും കര്‍ശനമായ വാഹന പരിശോധന ഉണ്ടായിരിക്കും. സ്റ്റേജ് ക്യാരേജ് വാഹനങ്ങളില്‍ ഡോര്‍ തുറന്നു വച്ച് സര്‍വീസ് നടത്തുന്നുമൂലം യാത്രക്കാര്‍ റോഡലേക്ക് തെറിച്ചുവീണ് അപകടം ഉണ്ടാകുന്നതിന്റെ സാഹചര്യത്തില്‍ പരശോധന ശക്തമാക്കും. ഇങ്ങനെ സര്‍വീസ് നടത്തുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കെതിരെ ലൈസന്‍സ് സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കും