ബെംഗളൂരു: ഹോപ്‌കോംസ് മുന്തിരി, തണ്ണിമത്തൻ മേള ഉദയ് ഗരുഡാചർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ലാൽബാഗിലെ ഹോപ്‌കോംസിന്റെ ആസ്ഥാനത്താണ് മേള നടക്കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഹോപ്‌കോംസിന്റെ ഔട്ട്‌ലെറ്റുകളിലും ഒരുമാസത്തോളം മേളയുണ്ടാകും. ചൂടുകൂടിവരുന്ന സമയമായതിനാൽ തണ്ണിമത്തനും മുന്തിരിയും തേടി ഒട്ടേറെപ്പേർ ഹോപ്‌കോംസ് ഔട്ട്‌ലെറ്റുകളിലെത്തും.
വിവാഹ സത്ക്കാരത്തിന് മുന്‍പ് വധുവിനെയും വരനെയും മരിച്ച നിലയില്‍ കണ്ടെത്തി
റായ്പൂര്‍: വിവാഹം കഴിഞ്ഞ് പിറ്റേദിവസം വധുവിനെയും വരനെയും മരിച്ച നിലയില്‍ കണ്ടെത്തി. അസ്ലം (24), കഹ്കാഷ ബാനോ (22) എന്നിവരാണ് മരിച്ചത്.ചത്തീസ്ഗഢിലെ റായ്പൂരിലാണ് സംഭവം. ഞാറാഴ്ചയാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹ സല്‍ക്കാരത്തിനായി ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കയാണ് ദമ്ബതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മുറിയില്‍ നിന്ന് വധുവിന്‍റെ കരച്ചില്‍ കേട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ മുറി തുറക്കാന്‍ ശ്രമിച്ചെങ്കിലും അകത്ത് നിന്നും പൂട്ടിയതിനാല്‍ കഴിഞ്ഞിരുന്നില്ല.
വീട്ടുകാര്‍ ജനലിലൂടെ നോക്കിയപ്പോള്‍ രണ്ടുപേരും ചോരയില്‍ കുളിച്ച് കിടക്കുന്നതാണ് കണ്ടത്. പിന്നാലെ ബന്ധുക്കള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. അസ്ലം ഭാര്യ ബാനോവിനെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തില്‍ കുത്തേറ്റ മുറിവുകളുണ്ടെന്നും ദമ്ബതികള്‍ തമ്മില്‍ വാക്കേറ്റമുണ്ടായതായി കരുതുന്നതായും പൊലീസ് അറിയിച്ചു. മുറിയില്‍ നിന്ന് കത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.