Home Featured ബെംഗളൂരു: സാനിറ്ററി മാലിന്യങ്ങൾ സംസ്കരിക്കാൻ 3 പ്ലാന്റുകളുമായി ബിബിഎംപി.

ബെംഗളൂരു: സാനിറ്ററി മാലിന്യങ്ങൾ സംസ്കരിക്കാൻ 3 പ്ലാന്റുകളുമായി ബിബിഎംപി.

ബെംഗളൂരു: നഗരത്തിൽ സാനിറ്ററി മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാൻ 3 പ്ലാന്റുകൾ സ്ഥാപിക്കാൻ ബിബിഎംപി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശപ്രകാരമാണ് 21.15 കോടിരൂപ ചെലവഴിച്ച് പ്ലാന്റുകൾ സ്ഥാപിക്കുന്നത്.10 ടൺ വീതം മാലിന്യം സംസ്കരിക്കാൻ കഴിയുന്ന പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചു. 6 മാസത്തിനുള്ളിൽ പ്ലാന്റുകൾ പ്രവർത്തനം ആരംഭിക്കും.

നാപ്കിനുകൾ ഡയപ്പറുകൾ എന്നിവയാണ് സാനിറ്ററി മാലിന്യങ്ങളിൽ കുമി ഞ്ഞുകൂടുന്നത്. നിലവിൽ ഖരമാലിന്യങ്ങൾക്കൊപ്പമാണു സാനിറ്ററി മാലിന്യങ്ങളും ശേഖരിക്കുന്നത്.ഖരമാലിന്യ പ്ലാന്റുകളിൽ ഇവ കത്തിക്കുമ്പോൾ ഗുരുതര ആരോഗ്യ പാരിസ്ഥിതിക പ്രശ്നങ്ങളാണ് നേരിടുന്നത്.

ഹോട്ടല്‍ ജീവനക്കാരുടെ ഹെല്‍ത്ത് കാര്‍ഡ്; മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ എച്ച്‌.ഐ.വി പരിശോധന

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷയുടെ പേരില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധമാക്കിയ ഹെല്‍ത്ത് കാര്‍ഡിന് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ എച്ച്‌.ഐ.വി പരിശോധന.അതിരഹസ്യമായും വ്യക്തിയുടെ സമ്മതത്തോടെയും മാത്രം നടത്തേണ്ട എച്ച്‌.ഐ.വി പരിശോധനയാണ് ഭക്ഷ്യസുരക്ഷാവിഭാഗം പുറത്തിറക്കിയ വിവരശേഖരണത്തിനായി പരസ്യമായി നടത്തുന്നത്. ഒരു വ്യക്തിക്ക് എച്ച്‌.ഐ.വി പരിശോധന നടത്തുമ്ബോള്‍, മുമ്ബും ശേഷവും നിര്‍ബന്ധമായി കൗണ്‍സലിങ് നടത്തേണ്ടതുണ്ട്. ഇതുസംബന്ധിച്ച്‌ നാഷനല്‍ എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി (നാകോ) പ്രത്യേകം മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

അത് പരസ്യമായി ലംഘിക്കുകയാണ്. ഇക്കാര്യം ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ നാകോ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി പ്രോജക്‌ട് ഡയറക്ടര്‍ കത്ത് നല്‍കി. ഹോട്ടല്‍ ജീവനക്കാരുടെ ഹെല്‍ത്ത് കാര്‍ഡിനായി എച്ച്‌.ഐ.വി പരിശോധന നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് കത്തില്‍ വ്യക്തമാക്കി.ഹെല്‍ത്ത് കാര്‍ഡിനായി എച്ച്‌.ഐ.വി പരിശോധന നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് കത്തില്‍ വ്യക്തമാക്കി.ഹെല്‍ത്ത് കാര്‍ഡിനായി ഭക്ഷ്യസുരക്ഷാവിഭാഗത്തിന്‍റെ പ്രഫോര്‍മയുമായി എത്തുന്നവരോട് ചില ആശുപത്രികളിലും ഹെല്‍ത്ത് സെന്‍ററുകളും എച്ച്‌.ഐ.വി പരിശോധനയും നിബന്ധമാണെന്ന് അറിയിച്ചതാണ് വിവാദമായത്.

എച്ച്‌.ഐ.വി-എയ്ഡ്സ് പ്രതിരോധയും നിയന്ത്രണവും നിയമം -2017ല്‍ ജോലി നേടുന്നതിനോ ആരോഗ്യ സേവനങ്ങള്‍ക്കോ വിദ്യാഭ്യാസത്തിനോ മറ്റ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനോ എച്ച്‌.ഐ.വി പരിശോധന നിര്‍ബന്ധമാക്കാന്‍ പാടില്ലെന്ന് നിഷ്കര്‍ഷിക്കുന്നു. എച്ച്‌.ഐ.വി പരിശോധന നടത്തേണ്ടത് സര്‍ക്കാര്‍ സേവന കേന്ദ്രമായ ജ്യോതിസില്‍തന്നെയാവണമെന്നുണ്ട്.ഹോട്ടല്‍ ജീവനക്കാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റിലും മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. രോഗവിവരം ഒരിടത്തും പ്രതിപാദിക്കരുത്. രോഗബാധിതനെന്ന് വ്യക്തമായാല്‍ ഭക്ഷണം പാചകം ചെയ്യാനും കൈകാര്യം ചെയ്യാനും യോഗ്യനാണെന്ന സര്‍ട്ടിഫിക്കറ്റുവേണം നല്‍കാന്‍.

You may also like

error: Content is protected !!
Join Our WhatsApp Group