Home Featured ബെംഗളൂരു: ആംആദ്മിയുടെ ‘ചൂലാണ് പരിഹാരം’ യാത്ര നാളെ..

ബെംഗളൂരു: ആംആദ്മിയുടെ ‘ചൂലാണ് പരിഹാരം’ യാത്ര നാളെ..

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കു തുടക്കമിട്ട് ആംആദ്മി പാർട്ടിയുടെ “ചൂലാണ് പരിഹാരം” യാത്ര നാളെ ബെംഗളൂരുവിൽ നടക്കും. കെഎസ്ആർ റെയിൽവേ സ്റ്റേഷനിൽ നിന്നാരംഭിക്കുന്ന യാത്ര ഫ്രീഡം പാർക്കിൽ സമാപിക്കും. ജനങ്ങളുടെ അടിസ്ഥാന വികസന പ്രശ്നങ്ങൾ പരിഹരിക്കാൻ ആംആദ്മി പാർട്ടി മാത്രമാണുള്ളതെന്ന സന്ദേശമാണു യാത്രയിലൂടെ ലക്ഷ്യമിടുന്നതെന്ന് വർക്കിങ് പ്രസിഡന്റ് മോഹൻ ദേശായി പറഞ്ഞു.

നിലമ്ബൂര്‍ തേക്കിന് റെക്കോഡ് വില; ഘനമീറ്ററിന് 5.55 ലക്ഷം രൂപ

മലപ്പുറം: നിലമ്ബൂര്‍ നെടുങ്കയം ഡിപ്പോയിലെ തേക്ക് തടി ലേലത്തില്‍ വിറ്റുപോയത് റെക്കോര്‍ഡ് വിലക്ക്. ഒറ്റത്തടിക്ക് നികുതി ഉള്‍പ്പെടെ ലഭിച്ചത് 22 ലക്ഷം രൂപ ആണ്.കഴിഞ്ഞ ദിവസം വനം വകുപ്പിന്‍്റെ കരുളായി നെടുങ്കയം ടിമ്ബര്‍ സെയില്‍സ് ഡിപ്പോയില്‍ നടന്ന ഇ-ലേലത്തിലാണ് തേക്ക് തടി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയ്ക്ക് പോയത്.തിരുവനന്തപുരം വൃന്ദാവന്‍ ടിമ്ബേഴ്സ് ഉടമ ഡോ. അജീഷാണ് ഈ തടി സ്വന്തമാക്കിയത്. 1909 ല്‍ ബ്രിട്ടീഷുകാര്‍ നട്ടുപിടിപ്പിച്ചതും നെടുങ്കയം ഡിപ്പോ പരിസരത്ത് നിന്നിരുന്നതുമായ തേക്ക് തടിയാണിത്.

3. 214 ഘനമീറ്ററുള്ള ഈ തേക്ക് തടിക്ക് 274 സെന്‍്റമീറ്റര്‍ മധ്യവണ്ണവും 6.8 മീറ്റര്‍ നീളവും ഉണ്ട് . ബി, കയറ്റുമതി ഇനത്തില്‍പ്പെട്ട തേക്ക് തടിക്ക്, ഘനമീറ്ററിന് 5 ലക്ഷത്തി 55000 രൂപ പ്രകാരമാണ് വില ലഭിച്ചത്. 27 ശതമാനം നികുതി കൂടി ഉള്‍പ്പെടുത്തിയാണ് 22 ലക്ഷം രൂപ.നിലമ്ബൂരിന്‍്റെ തേക്ക് ലേലത്തില്‍ ചരിത്ര വിലയാണിത്. പാലക്കാട് ടിമ്ബര്‍ സെയില്‍ ഡി എഫ് ഒ വിമലാണ് ലേലത്തിന് നേതൃത്വം നല്‍കിയത്, ഈ തടി സ്വന്തമാക്കാന്‍ നിലമ്ബൂരിലെ പ്രമുഖ വ്യാപാരികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ ലേലത്തില്‍ പങ്കെടുത്തിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group