ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ വളരെ ചുരുക്കം ആയിരിക്കുമല്ലേ.അതുപോലെ തന്നെ ഒന്നില്‍ കൂടുതല്‍ അക്കൗണ്ട് ഉള്ളവരാകും മിക്കവരും.വിവിധ ഇടപാടുകള്‍ നടത്തുന്നവരുമാണ് നമ്മള്. ഓണ്‍ലൈന്‍ ബാങ്കിംഗും നേരിട്ടുള്ള സേവനങ്ങളും വിനിയോഗിക്കുന്നവരാണ് നാം. ബാങ്ക് ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്തയുമായാണ് കേന്ദ്ര സര്‍ക്കാര്‍.ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ആധാര്‍ നമ്ബര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ഇടപാട് നടത്താന്‍ കഴിയുന്ന സംവിധാനം ഒരുക്കി നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ.
ബാങ്കിന്റെ അംഗീകൃത ബിസിനസ് കറസ്പോണ്ടന്റുമാര്‍ വഴി നടത്താന്‍ കഴിയുന്ന ആധാര്‍ അധിഷ്ഠിതമായ പേയ്മെന്റ് സംവിധാനമാണ് എന്‍പിസിഐ വികസിപ്പിച്ചത്.മൈക്രോ എടിഎം, എടിഎം കിയോസ്ക്,മൊബൈല്‍ എന്നിവ വഴി ഓണ്‍ലൈന്‍ ഇടപാട് നടത്താന്‍ കഴിയും വിധമാണ് സംവിധാനം. മൈക്രോ എടിഎം ഉപയോഗിച്ച് ഓണ്‍ലൈന്‍ ഇടപാട് നടത്താന്‍ ഇടപാടുകാരെ ബിസിനസ് കറസ്പോണ്ടന്റുമാര്‍ സഹായിക്കും. വീട്ടുപടിക്കല്‍ സേവനം നല്കാന് കഴിയും വിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.
ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിച്ചിരിക്കുന്നവര്‍ക്ക് ഈ സേവനം ലഭിക്കും.പോയിന്റ് ഓഫ് സെയിലിലും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ബാലന്‍സ്, പണം പിന്‍വലിക്കല്‍, പണം നിക്ഷേപിക്കല്‍, ഫണ്ട് ട്രാന്‍സ്ഫര്‍ തുടങ്ങി വിവിധ സേവനങ്ങള്‍ ഇതുവഴി നിര്‍വഹിക്കാനാകും. ആധാര്‍ നമ്ബര്‍, ബാങ്ക് പേര്, എന്റോള്‍മെന്റ് സമയത്ത് നല്കിയ ബയോമെട്രിക്സ് തുടങ്ങിയ വിവരങ്ങള്‍ കൈവശം ഉണ്ടെങ്കില്‍ ഓണ്‍ലൈന്‍ ഇടപാട് നടത്താന്‍ സാധിക്കും. ബാങ്കില്‍ പോകാതെ വീട്ടുപടിക്കല്‍ തന്നെ ബാങ്കിംഗ് ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നാതാണ് ഇതിന്റെ പ്രത്യേകത.
20 വര്‍ഷമായി ജീവനക്കാരി; എഞ്ചിനീയറെ പുറത്താക്കി ഗൂഗിള്‍, ജീവനക്കാരിക്ക് കടുത്ത നിരാശ
ദില്ലി: ഗൂഗിളില്‍ നിന്ന് കൂട്ടപ്പുറത്താക്കലുകള്‍ വരുന്നതിനിടെ ഹൃദയഭേദകമായ മറ്റൊരു സംഭവം ഇന്ത്യയില്‍. ഗൂഗിളില്‍ നിന്ന് ഒരു പ്രമുഖ ഇന്ത്യന്‍ എഞ്ചിനീയറെ പുറത്താക്കിയിരിക്കുകയാണ്.ഇന്ത്യയിലെ ഗൂഗിളില്‍ ജോലി ചെയ്യുന്ന എഞ്ചിനീയര്‍ ഡയറക്ടര്‍ ഗരിമ സഹായിക്കാണ് ജോലി നഷ്ടമായത്.ഇവര്‍ ലിങ്ക്ഡിനില്‍ ഹൃദയഭേദകമായ അനുഭവക്കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. ഇരുപത് വര്‍ഷത്തോളമായി ഇവര്‍ ഗൂഗിളിനൊപ്പമുണ്ട്. എന്നാല്‍ യാതൊരു ബഹുമാനമോ മര്യാദകളോ പാലിക്കാതെയാണ് തന്നെ പുറത്താക്കിയതെന്ന് ഇവര്‍ പറയുന്നു.
അതിലും നിരാശയും ഇവര്‍ പങ്കുവെക്കുന്നു. പുറത്താക്കല്‍ നടപടി കുറച്ച് കൂടി മാന്യത കലര്‍ന്ന രീതിയിലാവാമായിരുന്നുവെന്നും ഇവര്‍ പറഞ്ഞു.ഗൂഗിളില്‍ നിന്ന് 12000 ജീവനക്കാരെയാണ് പുറത്താക്കുന്നത്. അത് മാത്രമല്ല 20 വര്‍ഷത്തെ സര്‍വീസ് ഉള്ളവരെ എല്ലാം കമ്ബനി പിരിച്ചുവിട്ട് കൊണ്ടിരിക്കുന്നത്. മൂന്ന് മാസത്തില്‍ അധികമുള്ള ബോണസും, സെവറന്സും കമ്ബനി വാഗ്ദാനം ചെയ്തിട്ടുണ്ട്.എന്നാല്‍ ജീവനക്കാരെ ഒഴിവാക്കുന്നതിന് പല കാരണങ്ങളാണ് ഗൂഗിള്‍ പറയുന്നത്. അതുകൊണ്ട് കൃത്യമായ കാരണം ഇപ്പോഴും വ്യക്തമല്ല.
കഴിഞ്ഞ ദിവസം യുഎസ്സില്‍ ഗൂഗിളിന്റെ ഭാഗമായ ദമ്ബതിമാരെ കമ്ബനി പുറത്താക്കിയിരുന്നു.ഭാര്യക്കും ഭര്‍ത്താവിനും ഒരേ ദിവസമാണ് ജോലി നഷ്ടമായത്. ഇവര്‍ പ്രസവാവധിയില്‍ നില്‍ക്കുമ്ബോഴായിരുന്നു ജോലി നഷ്ടമായത്. ഇത് വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു.ഗൂഗിളിനെ തന്റെ കുടുംബത്തെ പോലെയാണ് കണ്ടെത്തിയത. പുറത്താക്കല്‍ നടപടി കുറച്ച് ബഹുമാനം കലര്ന്നതാകുമെന്ന് കരുതിയിരുന്നു. ഗൂഗിള്‍ വളരെ പ്രത്യേകതയുള്ള സ്ഥലമാണ്.
സഹപ്രവര്‍ത്തകര്‍ കുടുംബത്തെ പോലെയാണെന്നും ജീവനക്കാരി പറഞ്ഞു.ഗരിമ സഹായിക്ക് മാത്രമല്ല ജസ്റ്റിന് മൂര്‍ എന്ന ഗൂഗിള്‍ എഞ്ചിനീയര്‍ക്കും ജോലി നഷ്ടമായി. ഇയാളും സോഷ്യല്‍ മീഡിയയില്‍ കുറിപ്പെഴുതിയിട്ടുണ്ട്. പതിനാറ് വര്‍ഷത്തോളം ഗൂഗിളില്‍ ജോലി ചെയ്തിരുന്നു അദ്ദേഹം. തന്നെ പിരിച്ചുവിടും മുമ്ബ് ്യാതൊരു മുന്നറിയിപ്പും നല്‍കിയിരുന്നില്ലെന്നും ജസ്റ്റിന് മൂര്‍ പറഞ്ഞു. ന്റെ അക്കൗണ്ട് വരെ റദ്ദായെന്ന് ജസ്റ്റിന് പറഞ്ഞു.കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഗൂഗിള്‍ നിരവധി ആളുകളെയാണ് കമ്ബനിയില്‍ നിയമിച്ചത്. ആവശ്യത്തിന് ആളുകള്‍ക്ക് വേണ്ടതിനേക്കാള്‍ കൂടുതല്‍ ജീവനക്കാരാണ് ഗൂഗിളില്‍ ഉള്ളത്.ഇതേ തുടര്‍ന്നാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ ശശ്രമിച്ചത്. ഫേസ്ബുക്ക്, ട്വിറ്റര്‍, ആമസോണ്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം ജീവനക്കാരെ പിരിച്ചുവിടുന്നുണ്ട്. അതേ രീതി ഗൂഗിളും പിന്തുരും