Home Featured ബെംഗളൂരു: കേന്ദ്രത്തിന്റെ കരാർ ഏറ്റെടുക്കാൻ ആളില്ല ;ഫ്രീഡം പാർക്കിലെ മൾട്ടി ലെവൽ പാർക്കിങ് പദ്ധതി പാളുന്നു

ബെംഗളൂരു: കേന്ദ്രത്തിന്റെ കരാർ ഏറ്റെടുക്കാൻ ആളില്ല ;ഫ്രീഡം പാർക്കിലെ മൾട്ടി ലെവൽ പാർക്കിങ് പദ്ധതി പാളുന്നു

ബെംഗളൂരു: ഫ്രീഡം പാർക്കിലെ മൾട്ടി ലെവൽ പാർക്കിങ് കേന്ദ്രത്തിന്റെ കരാർ ഏറ്റെടുക്കാൻ ആളില്ലാത്തതിനെ തുടർന്ന് ബിബിഎംപി കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ പദ്ധതി പാളുന്നു. വൻതുക കരുതൽ നിക്ഷേപം ആവശ്യപ്പെട്ടതിനെ തുടർന്നാണ് കരാറുകാർ പിന്തിരിയുന്നത്. പ്രതിവർഷം കരുതൽ നിക്ഷേപമായി 4.5 കോടി രൂപയാണ് ബിബിഎംപി ആവശ്യപ്പെട്ടത്.

10 വർഷത്തേക്കുള്ള കരാറിന് 6 തവണ ടെൻഡർ വിളിച്ചിട്ടും ആരും ഏറ്റെടുക്കാത്ത സാഹചര്യത്തിൽ തുക കുറയ്ക്കാനുള്ള നീക്കത്തിലാണ് ബിബിഎംപി. 2017ൽ നിർമാണം ആരംഭിച്ച പാർക്കിങ് കേന്ദ്രത്തിന്റെ നിർമാണം 2021 നവംബറിലാണ് പൂർത്തിയായത്. സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ടിലെ പാർക്കിങ് പ്രശ്നം പരിഹരിക്കുന്നതിനാണ് 78 കോടി ചെലവഴിച്ച് പാർക്കിങ് കേന്ദ്രം നിർമിച്ചത്.3 നിലകളിലായുള്ള കേന്ദ്രത്തിൽ 550 കാറുകൾക്കും 450 ഇരുചക്രവാഹനങ്ങൾക്കും പാർക്ക് ചെയ്യാം.

സാധ്യത പഠനം നടത്തിയില്ല:സാധ്യതാ പഠനം നടത്താതെ കോടികൾ ചെലവഴിച്ച് നിർമിച്ച പാർക്കിങ് കേന്ദ്രം പ്രയോജനപ്പെടില്ലെന്ന ആശങ്കയിലാണ് ബിബിഎംപി. സമരങ്ങൾക്ക് അനുവദിച്ച സ്ഥിരം വേദിയായ ഫ്രീഡം പാർക്കിൽ പാർക്കിങ് കേന്ദ്രം നിർമിക്കുന്നതിനെതിരെ ആദ്യഘട്ടം തന്നെ പ്രതിഷേധം ഉയർന്നിരുന്നു. സമരക്കാരുടെ വാഹനങ്ങൾ നിലവിൽ തിരക്കേറിയ ശേഷാദ്രി റോഡിരികിലും മറ്റുമാണ് നിർത്തുന്നത്.

ഇവ പാർക്കിങ് പ്ലാസയിലേക്ക് മാറ്റുമെന്നാണ് ബിബിഎംപി പറയുന്നത്. എന്നാൽ ഇത് എത്രമാത്രം ഫലവത്താകുമെന്ന കാര്യത്തിൽ തർക്കം തുടരുകയാണ്. പാർക്കിങ് കേന്ദ്രം സജ്ജമാകുന്നതോടെ ഇതിന്റെ 2 കിലോമീറ്റർ പരിധിയിലെ പ്രധാന റോഡുകളുടെ അരികിൽ വാഹനം നിർത്തിയിടാൻ അനുമതി നൽകില്ല. ഇതിനെതിരെ കടുത്ത പ്രതിഷേധത്തിലാണ് വ്യാപാരികൾ.

പൊതുകിണറില്‍ പെരുമ്ബാമ്ബ് വീണു; മൂന്നു മാസമായി 20 കുടുംബങ്ങളുടെ കുടിവെള്ളം മുടങ്ങി, മുഖം തിരിച്ച്‌ അധികൃതര്‍

കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ ആറിനാണ് കാസര്‍കോട്‌ മംഗല്‍പ്പാടി പഞ്ചായത്തിലെ ചുക്കുരിയടുക്കയില്‍ കിണറില്‍ പെരുമ്ബാമ്ബ് വീണത്.കിണര്‍ ശുചീകരിക്കാതെ വെള്ളം ഉപയോഗിക്കാന്‍ കഴിയില്ലെന്ന് പ്രദേശവാസികള്‍ പഞ്ചായത്തിനെ അറിയിച്ചിരുന്നുവെങ്കിലും യാതൊരു വിധ നടപടിയും പഞ്ചായത്തിന്‍റെ ഭാഗത്ത് നിന്നുമുണ്ടായില്ലപൊതുകിണറില്‍ പെരുമ്ബാമ്ബ് വീണു; മൂന്നു മാസമായി 20 കുടുംബങ്ങളുടെ കുടിവെള്ളം മുടങ്ങി, മുഖം തിരിച്ച്‌ അധികൃതര്‍കാസര്‍കോട്: പെരുമ്ബാമ്ബ് പൊതു കിണറില്‍ വീണു ചത്തതോടെ കഴിഞ്ഞ മൂന്നു മാസമായി നാട്ടുകാരുടെ കുടിവെള്ളം മുടങ്ങി.

കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ ആറിനാണ് മംഗല്‍പ്പാടി പഞ്ചായത്തിലെ ചുക്കുരിയടുക്കയില്‍ കിണറില്‍ പെരുമ്ബാമ്ബ് വീണത്. കണ്ടയുടനെ തന്നെ പാമ്ബിനെ നാട്ടുകാര്‍ പുറത്ത് എത്തിക്കുകയും ചെയ്‌തു.എന്നാല്‍, കിണര്‍ ശുചീകരിക്കാതെ വെള്ളം ഉപയോഗിക്കാന്‍ കഴിയില്ലെന്ന് പ്രദേശവാസികള്‍ പഞ്ചായത്തിനെ അറിയിച്ചിരുന്നു. പല തവണ ആവശ്യപ്പെട്ടിട്ടും പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിച്ചില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. ഇരുപതോളം കുടുംബങ്ങളാണ് ഈ കിണറിനെ ആശ്രയിച്ചു ജീവിക്കുന്നത്.കുടിവെള്ളം മുടങ്ങിയതോടെ അയല്‍വീടുകളില്‍ നിന്നാണ് നിലവില്‍ ഇവര്‍ വെള്ളം ശേഖരിക്കുന്നത്.

എന്നാല്‍, ഈ കിണറുകളിലെയും വെള്ളം വറ്റി തുടങ്ങിയതോടെ കുടുംബങ്ങള്‍ ആശങ്കയിലാണ്. 200 മീറ്റര്‍ അകലെയായുള്ള ജലനിധിയുടെ പൈപ്പ് ലൈന്‍ നീട്ടികിട്ടിയാല്‍ 20 കുടുംബങ്ങള്‍ക്കും ആശ്വാസമാകും.എന്നാല്‍, നിരവധി നിവേദനം പഞ്ചായത്തിന് കൊടുത്തിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. ഇതിനിടെയാണ് കിണറില്‍ പെരുമ്ബാമ്ബ് വീണ് ചത്തത്. ഇതോടെ വെള്ളക്ഷാമം രൂക്ഷമായി. പഞ്ചായത്ത് അധികൃതര്‍ കനിഞ്ഞാല്‍ ഒരു ദിവസം കൊണ്ട് കിണര്‍ ശുദ്ധീകരിച്ച്‌ ജനങ്ങളുടെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാം.

കഴിഞ്ഞ മൂന്നുമാസമായിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കിയില്ല. അവസാനം നാട്ടുകാര്‍ ചേര്‍ന്ന് കിണര്‍ വൃത്തയാക്കാമെന്നും പഞ്ചായത്ത് ഇതിന്‍റെ പണം നല്‍കി സഹായിച്ചാല്‍ മതിയെന്ന് പറഞ്ഞെങ്കിലും അതും വാഗ്‌ദാനം മാത്രമായി ഒതുങ്ങി.

You may also like

error: Content is protected !!
Join Our WhatsApp Group