Home Featured ബെംഗളൂരു: ബിജെപി മഹിളാ മോർച്ച ദേശീയ നിർവാഹക സമിതിക്ക് തുടക്കം.

ബെംഗളൂരു: ബിജെപി മഹിളാ മോർച്ച ദേശീയ നിർവാഹക സമിതിക്ക് തുടക്കം.

ബെംഗളൂരു: നരേന്ദ്ര മോദി സർക്കാരിന്റെ ജനോപകാര പദ്ധതികൾ എല്ലാ വീടുകളിലുമെ പ്രചരിപ്പിക്കാൻ ആഹ്വാനം ചെയ്ത് ബിജെപി മഹിളാ മോർച്ച ദേശീയ നിർവാഹക സമിതിക്ക് തുടക്കമായി.ബിജെപി ദേശീയ ജനറൽ സെക്രട്ടറി ദുഷ്യന്ത് കുമാർ ഗൗ സമ്മേളനം ഉദ്ഘാടനം ചെയ്തു.

മഹിളാ മോർച്ച ദേശീയ പ്രസിഡന്റ് വാനതി ശ്രീനിവാ സൻ, സംസ്ഥാന പ്രസിഡന്റ് ഗീത വിവേകാനന്ദ, ദേശീയ ജനറൽ സെക്രട്ടറി ഇന്ദു ഗോസ്വാമി തുടങ്ങിയവർ ചർച്ചകൾക്കു നേതൃത്വം നൽകി. ഇന്നു നടക്കുന്ന സമാപന സമ്മേളനത്തിൽ ബിജെപി ദേശീയ ജനറൽ സെകട്ടറി ബി.എൽ സന്തോഷ് മുഖ്യാതിഥി ആയിരിക്കും.

കായ വറത്തുകോരി എറിഞ്ഞപ്പോള്‍ തീപിടിച്ചു; പത്തനംതിട്ടയില്‍ അഞ്ച് കടകള്‍ കത്തി

പത്തനംതിട്ട കായ വറക്കുന്ന കടകളിലുണ്ടായ തീപ്പിടിത്തത്തെത്തുടര്‍ന്ന് ഗ്യാസ് സിലിന്‍ഡറുകള്‍ തീഗോളമായി തെറിച്ചു.പൊള്ളലേറ്റും കുഴഞ്ഞുവീണും എട്ടുപേര്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. നാല് കടകള്‍ പൂര്‍ണമായും ഒരെണ്ണം ഭാഗികമായും കത്തി. തീയണയ്ക്കാന്‍ തുടങ്ങിയശേഷമാണ് സിലിന്‍ഡറുകള്‍ പൊട്ടിത്തെറിച്ചത്. ആളുകളെ അപ്പോഴേക്കും ഒഴിപ്പിച്ചതിനാല്‍ വലിയ അപകടം ഒഴിവായി.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പത്തനംതിട്ട സെന്‍ട്രല്‍ ജങ്ഷനിലാണ് സംഭവം. ജനത്തിരക്കുള്ള നഗരനടുവില്‍ നടപ്പാതയോടുചേര്‍ന്ന് വലിയ അടുപ്പില്‍ കായ വറക്കുകയായിരുന്നു. കായ വറത്തുകോരി മുകളിലേയ്ക്ക് എറിഞ്ഞപ്പോള്‍ അതിനൊപ്പമുള്ള എണ്ണയ്ക്ക് ആദ്യം തീപിടിച്ചു. കടയുടെ സീലിങ്ങിലേക്കും തീപടര്‍ന്നു. ചട്ടിയിലെ എണ്ണയിലേക്കും തീ പിടിച്ചതോടെ ആളിപ്പടരുകയുമായിരുന്നുവെന്നാണ് അഗ്നിരക്ഷാസേനയുടെ പ്രാഥമിക നിഗമനം.

രണ്ടുമണിക്കൂര്‍കൊണ്ട്, എട്ട് ഫയര്‍ എന്‍ജിനുകള്‍ ഉപയോഗിച്ചാണ് തീ അണച്ചത്. അപകടകരമായി തീ കൈകാര്യം ചെയ്തതിന് കേസെടുത്തതായി ഡിവൈ.എസ്.പി. എസ്. നന്ദകുമാര്‍ പറഞ്ഞു. അനധികൃതമായി ഗ്യാസ് സിലിന്‍ഡറുകള്‍ സൂക്ഷിച്ചത് അന്വേഷിക്കുമെന്ന് കളക്ടര്‍ ദിവ്യ എസ്.അയ്യര്‍ അറിയിച്ചു. കായ വറക്കുന്ന രണ്ട് കടകളില്‍നിന്നായി 11 സിലിന്‍ഡറുകള്‍ കസ്റ്റഡിയിലെടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group