Home Featured കാട്ടാനയെ പ്രതിരോധിക്കാന്‍ തേനീച്ചപ്പെട്ടി; കര്‍ണാടകയില്‍ പുതിയ പരീക്ഷണം

കാട്ടാനയെ പ്രതിരോധിക്കാന്‍ തേനീച്ചപ്പെട്ടി; കര്‍ണാടകയില്‍ പുതിയ പരീക്ഷണം

സുള്ള്യ: കാട്ടാനകള്‍ കൃഷിയിടത്തിലേക്കിറങ്ങുന്നത് തടയാന്‍ പുതിയ പരീക്ഷണവുമായി ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടവും കര്‍ഷകരും.കൃഷിയിടങ്ങളില്‍ വനാതിര്‍ത്തിയോടു ചേര്‍ന്ന ഭാഗത്ത് തേനീച്ചപ്പെട്ടികള്‍ സ്ഥാപിച്ചാണ് പരീക്ഷണം.പെട്ടികള്‍ തമ്മില്‍ കമ്ബികള്‍ കൊണ്ട് ബന്ധിപ്പിച്ച്‌ വേലിയും നിര്‍മിക്കും. കാടിറങ്ങുന്ന ആനകള്‍ ഈ കമ്ബികളില്‍ തട്ടുമ്ബോള്‍ പെട്ടികള്‍ ഇളകി അവയ്ക്കുള്ളില്‍ നിന്നും തേനീച്ചകള്‍ കൂട്ടത്തോടെ പുറത്തുവരും. തലങ്ങും വിലങ്ങും തേനീച്ചകള്‍ മൂളിപ്പറന്ന് കുത്തുകയും അലോസരമുണ്ടാക്കുകയും ചെയ്യുന്നതോടെ കാട്ടാനകള്‍ പിന്‍തിരിയേണ്ടിവരും.

ഒരുപക്ഷേ അനുഭവം അല്പം രൂക്ഷമാണെങ്കില്‍ പിന്നെ ആനകള്‍ ആ ഭാഗത്തേക്കുതന്നെ വരില്ലെന്നാണ് കണക്കുകൂട്ടല്‍.ആസാം തുടങ്ങിയ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കര്‍ണാടകയിലെ തന്നെ കുടക്, നാഗര്‍ഹോളെ തുടങ്ങിയ സ്ഥലങ്ങളിലും ഈ രീതി പരീക്ഷിച്ചു വിജയിച്ചിട്ടുണ്ടെന്ന് പദ്ധതിക്ക് സാമ്ബത്തികസഹായം നല്‍കുന്ന ഖാദി ഗ്രാമവ്യവസായ കമ്മീഷന്‍ അധികൃതര്‍ പറയുന്നു.സുള്ള്യ താലൂക്കില്‍ പതിവായി കാട്ടാനകളിറങ്ങുന്ന മണ്ടേക്കോല്‍, ദേവറഗുണ്ട പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലെല്ലാം ഈ രീതിയില്‍ തേനീച്ചപ്പെട്ടികള്‍ സ്ഥാപിക്കാനാണ് പദ്ധതി.

ബന്ധപ്പെട്ട കര്‍ഷകര്‍ക്ക് തേനീച്ച കൃഷിയില്‍ പരിശീലനവും ഖാദി ഗ്രാമവ്യവസായ കമ്മീഷന്‍റെ സബ്സിഡിയോടുകൂടിയ വായ്പയും നല്‍കും. പദ്ധതി വിജയിച്ചാല്‍ കൃഷിയിടത്തിലെത്തുന്ന ആനകളെ പ്രതിരോധിക്കുന്നതിനൊപ്പം തേന്‍ ഉത്പാദനത്തില്‍നിന്നുള്ള ലാഭവും കര്‍ഷകര്‍ക്ക് മുതല്‍ക്കൂട്ടാകും.കാട്ടാനകളെ പ്രതിരോധിക്കാന്‍ കിടങ്ങ്, കോണ്‍ക്രീറ്റ് വേലി, സൗരോര്‍ജ വേലി തുടങ്ങി പല പരീക്ഷണങ്ങളും നടത്തിയതിനുശേഷമാണ് സുള്ള്യയില്‍ പുതിയ പരീക്ഷണം നടത്തുന്നത്.

ആദ്യഘട്ടത്തില്‍ ദേവറഗുണ്ടയിലാണ് തേനീച്ചപ്പെട്ടികള്‍ സ്ഥാപിച്ചിട്ടുള്ളത്. കാട്ടാനകളുടെ പ്രതികരണം നിരീക്ഷിക്കാന്‍ ഇവയ്ക്കു സമീപം കാമറകളും സ്ഥാപിച്ചിട്ടുണ്ട്. പരീക്ഷണം വിജയമാണെന്നു കണ്ടാല്‍ ഈ മേഖലയിലുടനീളം വ്യാപിപ്പിക്കാനാണ് പദ്ധതി.കാസര്‍ഗോഡ് ജില്ലയുടെ വനാതിര്‍ത്തിയിലെ കൃഷിയിടങ്ങളില്‍നിന്ന് കര്‍ഷകര്‍ തുരത്തുന്ന കാട്ടാനകളാണ് മിക്കപ്പോഴും മറുവശത്ത് സുള്ള്യ, മണ്ടേക്കോല്‍ ഭാഗങ്ങളില്‍ ഇറങ്ങുന്നത്. രണ്ടു പ്രദേശങ്ങള്‍ക്കും ഇടയിലെ വനഭൂമിയുടെ വിസ്തൃതിയില്‍ ഉള്‍ക്കൊള്ളാവുന്നതിനേക്കാള്‍ കാട്ടാനകളുടെ എണ്ണം വര്‍ധിച്ചതാണ് പ്രശ്നമെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

സുള്ള്യയില്‍ പരീക്ഷിച്ചു വിജയിച്ചാല്‍ ഇവിടെയും തേനീച്ചപ്പെട്ടികള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് കാസര്‍ഗോട്ടെ കര്‍ഷകര്‍.

വാഹനാപകടത്തെ തുടര്‍ന്നുണ്ടായ വാക്ക്തര്‍ക്കം; ബോണറ്റില്‍ യുവാവുമായി യുവതി കാറോടിച്ചത് ഒരുകി.മീ. ദൂരം

വാഹനങ്ങള്‍ കൂട്ടിയിടിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെ ബോണറ്റില്‍ അള്ളിപ്പിടിച്ച യുവാവുമായി യുവതി കാറോടിച്ചത് ഒരുകിലോമീറ്ററോളം ദൂരം.ബെംഗളൂരു നഗരത്തിലെ ജ്ഞാനഭാരതി നഗറിലാണ് വാഹനം തടയാന്‍ ശ്രമിച്ച യുവാവിനെ ബോണറ്റില്‍വെച്ച്‌ യുവതി റോഡില്‍ പരാക്രമം കാട്ടിയത്. ഒരുകിലോമീറ്ററോളം ദൂരം ഇത്തരത്തില്‍ യുവാവുമായി സഞ്ചരിച്ചതിന് ശേഷമാണ് യുവതി വാഹനം നിര്‍ത്തിയത്.

പ്രിയങ്ക എന്ന യുവതിയാണ് നാട്ടുകാരെ മുള്‍മുനയിലാക്കി വാഹനവുമായി റോഡിലൂടെ ചീറിപ്പാഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ദര്‍ശന്‍ എന്നയാളാണ് യുവതിയുടെ കാറിന്റെ ബോണറ്റില്‍ കുടുങ്ങിപ്പോയത്. ജ്ഞാനഭാരതി നഗറില്‍വെച്ച്‌ ഇരുവരുടെയും കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചിരുന്നു. അപകടത്തിന് പിന്നാലെ പ്രിയങ്കയും ദര്‍ശനും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് യുവാവ് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും അശ്ലീല ആംഗ്യം കാണിച്ച്‌ കാറുമായി മുന്നോട്ടുപോകാനായിരുന്നു പ്രിയങ്കയുടെ ശ്രമം.

ഇതോടെ കാറിന് മുന്നിലേക്കിറങ്ങി യുവാവ് തടയാന്‍ ശ്രമിച്ചു. എന്നാല്‍ ഇത് വകവയ്ക്കാതെ യുവതി കാര്‍ മുന്നോട്ടെടുക്കുകയും യുവാവ് കാറിന്റെ ബോണറ്റില്‍ അള്ളിപ്പിടിക്കുകയുമായിരുന്നു. പിന്നീട് യുവതി കാര്‍ നിര്‍ത്തിയതിന് പിന്നാലെ യുവാവും സുഹൃത്തുക്കളും കാറിന്റെ ചിലഭാഗങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു.സംഭവത്തില്‍ പ്രിയങ്കയ്‌ക്കെതിരേ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി പൊലീസ് പറഞ്ഞു.

യുവതിയുടെ പരാതിയില്‍ ദര്‍ശനും സുഹൃത്തുക്കള്‍ക്കും എതിരേയും കേസെടുത്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചു എന്നതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

You may also like

error: Content is protected !!
Join Our WhatsApp Group