കോഴിക്കോട്: കോൺഗ്രസ് നേതാവ് ശശി തരൂരിനെ പുകഴ്ത്തി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. ശശി തരൂർ വിശ്വപൗരനാണെന്നും അദ്ദേഹം നടത്തുന്നത് കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള പര്യടനമാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. തരൂരുമായി കോഴിക്കോട് നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെയായിരുന്നു സമസ്ത അധ്യക്ഷന്റെ പ്രതികരണം.ശശി തരൂർ നടത്തുന്നത് കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള പര്യടനമാണ്. എന്നാൽ അദ്ദേഹത്തിന്റെ നേതൃത്വം ഗുണം ചെയ്യുമോയെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണ്.
എല്ലാ സമുദായങ്ങളെയും ഉൾക്കൊള്ളാവുന്ന നേതൃത്വം വരണം. കൂടുതൽ നിലപാട് തെരഞ്ഞെടുപ്പ് കാലത്ത് പറയുമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.കുറ്റിച്ചിറ കോൺഗ്രസ് മണ്ഡലം കമ്മിറ്റി നടത്തുന്ന ഇ. വി. ഉസമാൻകോയ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് തരൂർ കോഴിക്കോട് എത്തിയത്. ഇതിന് പുറമേ കെഎൻഎം നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
പകലില്‍ റെയില്‍വേ സേറ്റഷനില്‍ ചുമട്ടുതൊഴിലാളി, രാത്രി അദ്ധ്യാപകന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒഡീഷ സ്വദേശിയുടെ ജീവിതം
സോഷ്യല്‍ മീഡിയയില്‍ ദിവസവും നാം പലതരത്തിലുളള വീഡിയോകളും ചിത്രങ്ങളും കാണുന്നവരാണ്. ചില വീഡിയോകള്‍ സന്തോഷം നല്‍കുന്നതും ചിലത് പ്രചോദനം പകരുന്ന വീഡിയോകളാണ്.ഇത്തരത്തില്‍ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കുന്നത്. ഏറെ ചിന്തിപ്പിക്കുന്നതും ഒരുപാട് ആളുക്കള്‍ക്ക് ജീവിതത്തിലെ ലക്ഷ്യ പൂര്‍ത്തിക്കരിക്കുവാനും ഈ വീഡിയോ സഹായിക്കും.
ഒഡീഷയില്‍ നാഗേഷു പത്രോ എന്ന യുവാവാണ് നമ്മുടെ കഥയിലെ നായകന്‍. നാഗേഷു പകല്‍ സമയങ്ങളില്‍ റെയില്‍വേ സേറ്റഷനില്‍ ചുമട്ടു തൊഴിലാളിയയി ജോലി ചെയ്യുകയും രാത്രി സമയങ്ങളില്‍ ഇദ്ദേഹം നിരാലംബരായ കുട്ടികള്‍ക്ക് അവരുടെ പ്രിയപ്പെട്ട അദ്ധ്യാപകനുമാണ്. 31 കാരനായ നാഗേഷു ഒരു സ്വകാര്യ കോളേജില്‍ പാര്‍ട്ട് ടൈം ലക്ചററായും ജോലി ചെയ്യുകയാണ്.ഇദ്ദേഹം 12 വര്‍ഷകാലമായി റെയില്‍വേ സേറ്റഷനിലെ ചുമട്ടുതൊഴിലാളിയായിട്ട് ജോലി ചെയ്യുന്നുണ്ട്.
2006-ല്‍ ഈ യുവാവ് പഠനം നിര്‍ത്തി. പിന്നീട് 2012-ല്‍ വീണ്ടു പഠനം ആരംഭിച്ചു. ചുമട്ടുതൊഴിലാളിയായിരിക്കെയാണ് എംഎ പഠനം പൂര്‍ത്തീകരിച്ചു. കൂടാതെ പാവപ്പെട്ട കുട്ടികള്‍ക്ക് നാഗേഷു ക്ലാസുകള്‍ എടുത്തു കൊടുക്കുകയും ചെയ്യുന്നുണ്ട്. ഇതോടെ ഇദ്ദേഹത്തെ അഭിനന്ദിച്ച് നിരവധിപേരാണ് രംഗത്തെത്തിയത്. എഎന്‍ഐയുടെ പോസറ്റിലൂടെയാണ് നാഗേഷുവിന്റെ ജീവിതത്തെ ആളുക്കളിലേക്ക് എത്തിയത്. 81,000 അധികം പേരാണ് കണ്ടിരിക്കുന്നത്.