കൊച്ചി: വീട്ടില്‍ ശല്യമുണ്ടാക്കുന്ന എലികളെയൊക്കെ കെണി വെച്ച് പിടിച്ച് കൊല്ലാമെന്ന് ഇനി കരുതേണ്ട. എലിയെ കൊന്നാല്‍ ഇനി അഴിയെണ്ണും.വന്യജീവി സംരക്ഷണനിയമ(1972)ത്തിലെ പുതിയ ഭേദഗതിപ്രകാരമാണ് പുതിയ വിജ്ഞാപനം പുറത്തുവന്നിരിക്കുന്നത്. നാടന്‍കാക്ക, വവ്വാല്‍, ചുണ്ടെലി, പന്നിയെലി എന്നിവയെ കൊല്ലാന്‍ ഇനി കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണം. നിയമം ലംഘിച്ചാല്‍ മൂന്നുവര്‍ഷംവരെ തടവും കാല്‍ലക്ഷം രൂപവരെ പിഴയുമാണു ശിക്ഷ.കഴിഞ്ഞ 20-നാണ് ഭേദഗതി വിജ്‌ഞാപനം നിലവില്‍വന്നത്.
നേരത്തെ ക്ഷുദ്രജീവികളായി കണക്കാക്കിയിരുന്ന നിരവധി ജീവികളെ ഇപ്പോള്‍ സംരക്ഷണ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് കാണുന്ന നാടന്‍ കാക്കകളെ അതായത് ബലികാക്കകളെയും ഇനി കൊല്ലാന്‍ കഴിയില്ല. ഇവയും പുതിയ വിജ്ഞാപനം അനുസരിച്ച് സംരക്ഷിത പട്ടികയിലായിക്കഴിഞ്ഞു. വവ്വാല്‍, ചുണ്ടെലി, എലി എന്നിവയെയും വന്യജീവി സംരക്ഷണനിയമത്തിന്റെ അഞ്ചാം ഷെഡ്യൂളില്‍ ഉള്‍പ്പെട്ട ക്ഷുദ്രജീവികളായാണു കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്.
എന്നാല്‍ പുതിയ ഭേദഗതിപ്രകാരം ഇപ്പോള്‍ ഷെഡ്യൂള്‍ രണ്ടിന്‍്റെ സംരക്ഷണപരിധിയിലാണ്. ഈ ജീവികളെ തൊട്ടാലും പ്രശ്നമാണെന്നര്‍ത്ഥം.ഷെഡ്യൂള്‍ അഞ്ചില്‍ ഉള്‍പ്പെട്ട ജീവികളുടെ എണ്ണം രാജ്യത്തു വന്‍തോതില്‍ കുറയുന്നതായി കണ്ടെത്തിയതിനാലാണ് കൊല്ലുന്നതിനു നിയന്ത്രണമേര്‍പ്പെടുത്തിയത്. അതുകൊണ്ടുതന്നെ ഷെഡ്യൂള്‍ അഞ്ച് പൂര്‍ണ്ണമായും ഇല്ലാതായിരിക്കുകയാണ്.
എന്നാല്‍, ഇവ ക്രമാതീതമായി പെരുകിയെന്നു കണ്ടെത്തിയാല്‍, നിശ്‌ചിതകാലത്തേക്കു കൊന്നൊടുക്കാന്‍ അനുമതിതേടി കേന്ദ്രത്തിന് അപേക്ഷ നല്‍കാമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്‌ഥാന വൈല്‍ഡ് ലൈഫ് ബോര്‍ഡാണ് അപേക്ഷ നല്‍കേണ്ടത്. എണ്ണം കുറയുന്നില്ലെന്നു കണ്ടാല്‍ കാലയളവ് നീട്ടിച്ചോദിക്കാനും വ്യവസ്‌ഥയുണ്ട്.വന്യജീവി സംരക്ഷണനിയമത്തില്‍ ഉള്‍പ്പെട്ടവയെ ക്ഷുദ്രജീവികളായി കേന്ദ്രം പ്രഖ്യാപിച്ചാലേ കൊല്ലാന്‍ അനുമതിയുള്ളു എന്നുള്ളതാണ് യാഥാര്‍ത്ഥ്യം.
ഉപദ്രവകാരികളായ കാട്ടുപന്നിയെ കൊല്ലാമെന്നു ഹൈക്കോടതി വിധിയുണ്ടായിരുന്നു. എന്നാല്‍ കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാന്‍ കേന്ദ്രം തയാറായിട്ടില്ല. കാട്ടുപന്നി നിലവില്‍ ഉള്‍പ്പെടുന്നത് ഷെഡ്യൂള്‍ രണ്ടിലാണ്
ഇന്ത്യന്‍ നിര്‍മിത രണ്ടു ചുമ സിറപ്പുകള്‍ ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ഇന്ത്യയിലെ മാരിയോണ്‍ ബയോടെക് നിര്‍മിക്കുന്ന ചുമയ്ക്കുള്ള രണ്ടു സിറപ്പുകള്‍ കുട്ടികള്‍ക്ക് നല്‍കരുതെന്ന് ലോകാരോഗ്യ സംഘന.ഈ സിറപ്പുകള്‍ കഴിച്ച് ഉസ്ബെസ്‌ക്കിസ്ഥാനില്‍ 19 മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘനയുടെ നിര്‍ദേശം.ഉസ്ബെക്കിസ്ഥാന്റെ ആരോഗ്യ മന്ത്രാലയം നടത്തിയ വിശകലനത്തില്‍, സിറപ്പുകളായ ആംബ്രോണോള്‍, DOK-1 മാക്സ് എന്നിവയില്‍ എഥിലീന്‍ ഗ്ലൈക്കോള്‍ എന്ന വിഷ പദാര്‍ത്ഥം അടങ്ങിയതായി കണ്ടെത്തി.
സിറപ്പുകള്‍ കുട്ടികള്‍ക്ക് സ്റ്റാന്‍ഡേര്‍ഡിനേക്കാള്‍ ഉയര്‍ന്ന അളവില്‍ നല്‍കിയിരുന്നു. ഒന്നുകില്‍ അവരുടെ മാതാപിതാക്കള്‍ അത് ജലദോഷത്തിനുള്ള പ്രതിവിധിയായി തെറ്റിദ്ധരിച്ചു, അല്ലെങ്കില്‍ ഫാര്‍മസിസ്റ്റുകളുടെ ഉപദേശം അനുസരിച്ചെന്നാണ് വിശകലനത്തില്‍ വ്യക്തമായത്.ഉല്‍പ്പന്നങ്ങളുടെ സുരക്ഷയും ഗുണനിലവാരവും സംബന്ധിച്ച് മാരിയോണ്‍ ലോകാരോഗ്യ സംഘടനയ്ക്ക് ഗ്യാരണ്ടി നല്‍കിയിട്ടില്ല.ഉസ്ബെസ്ക്കിസ്ഥാനിലെ മരണങ്ങള്‍ക്കു പിന്നാലെ കമ്ബനിയുടെ നിര്‍മാണ പ്രവര്‍ത്തനം കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ത്തലാക്കിയിരുന്നു.
അടുത്തിടെയുള്ള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മാരിയോണ്‍ കമ്ബനിയുടെ പ്രൊഡക്ഷന്‍ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.ചുമ-സിറപ്പുമായി ബന്ധപ്പെട്ട 19 കുട്ടികളുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച ഉസ്ബെക്ക് സ്റ്റേറ്റ് സെക്യൂരിറ്റി സര്‍വീസ് നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു.