മംഗളൂരു: മംഗളൂരു നഗരത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പൊലീസ് മയക്കുമരുന്ന് വേട്ട. കഞ്ചാവ് വില്പനയുമായി ബന്ധപ്പെട്ട് മലയാളിയായ കോളജ് വിദ്യാര്‍ഥിയടക്കം മൂന്നുപേരെ പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു.
ഡി.ഫാം വിദ്യാര്‍ഥിയും കൊച്ചി സ്വദേശിയുമായ അദുന്‍ ദേവ്(26), മംഗളൂരു കസബ ബങ്കര സ്വദേശിയും നഗരത്തില്‍ പഴം വില്പന കടയില്‍ ജീവനക്കാരനുമായ മുഹമ്മദ് അഫ്റാര്‍ (23), മംഗളൂരു തുംകൂര്‍ സ്വദേശിയും മെഡിക്കല്‍ പി.ജി വിദ്യാര്‍ഥിയുമായ ഡോ.വി.എസ്. ഹര്‍ഷ കുമാര്‍ എന്നിവരെയാണ് മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്.
അദുന്‍ ദേവും ഹര്‍ഷ കുമാറും മംഗളൂരുവിലെ സ്വകാര്യ കോളജിലെ വിദ്യാര്‍ഥികളാണ്.കഞ്ചാവ് ഉപയോഗിച്ചതിനും വിറ്റതിനും ബുധനാഴ്ച ഡോക്ടര്‍മാരും മെഡിക്കല്‍, ഡെന്റല്‍ വിദ്യാര്‍ഥികളും ഉള്‍പ്പെടെ ഒമ്ബതുപേര്‍ അറസ്റ്റിലായിരുന്നു.
ആംബുലന്‍സിന് പണമല്ല, അമ്മയുടെ മൃതദേഹം തോളിലേറ്റി നടന്നയാള്‍ക്ക് സൗജന്യ ആംബുലന്‍സ്; സംഭവം വൈറലാകാന്‍ നടത്തിയ നാടകം, എന്‍ ജി ഒ തലവന്‍ അറസ്റ്റില്‍
അമ്മയുടെ ശവശരീരം തോളിലേറ്റി നടന്നയാള്‍ക്ക് സൗജന്യമായി ആംബുലന്‍സ് നല്കിയ സംഭവം നാടകമാണെന്ന് കണ്ടെത്തല്‍.പശ്ചിമ ബംഗളില്‍ കഴിഞ്ഞ വ്യാഴാഴ്ച്ചയായിരുന്നു സംഭവം നടന്നത് . ആംബുലന്‍സ് സൗജന്യമായി നല്കിയ എന്‍ ജി ഒ തലവനെ പൊലീസ് അറസ്റ്റ് ചെയ്തു. സര്‍ക്കാറിനെ അപകീര്ത്തിപെടുത്തുന്നതിന്റെയും സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നതിന്റെയും ഭാഗമായിയാണ് നാടകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞുപ്രാദേശിക ആബുലന്‍സ് സംഘടനയുടെ പരാതിയിലാണ് അങ്കുര്‍ദാസിനെ കസ്റ്റഡിയിലെടുത്തത് .
അങ്കുര്ദാസിന് പേരെടുക്കുന്നതിനായി നഗര്ഡന്കി സ്വദേശിയായ റാം പ്രസാദ് ദെവാന്റെ കുടുംബത്തിനെ ഉപയോഗപ്പെടുത്തുകയായിരുന്നു. 3000 രൂപ ആംബുലന്‍സ് സര്‍വ്വീസിന് നല്കാന് ദെവാന്റെ കൈവശം പണമില്ലാത്തതിനാല്‍, അമ്മയുടെ ശവശരീരം തോളിലേറ്റി നടന്ന ദെവാന് അങ്കുര്ദാസ് സൗജന്യമായി ആംബുലന്‍സ് നല്കി മൃതദേഹം വീട്ടിലെത്തിച്ചുവെന്ന രീതിയിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്.
മൃതദേഹം ചുമന്നുകൊണ്ടുവന്ന ദെവാനെ അങ്കുര്ദാസ് സഹായിച്ചതായും, തുടര്‍ന്ന് തയ്യാറാക്കി നിര്‍ത്തിയ ആംബുലന്‍സില്‍ കയറ്റുകയായിരുന്നുവെന്നുമാണ് ആംബുലന്‍സ് സംഘടനയുടെ പരാതിയില്‍ പറഞ്ഞിരിക്കുന്നത്്.അമ്മയുടെ മൃതദേഹം വീട്ടിലെത്തിക്കാന്‍ ആശുപത്രി അധികൃതര്‍ 3000 രൂപ ആവശ്യപ്പെട്ടു, എന്നാല്‍ താന്‍ 900 രൂപ മാത്രം നല്‍കിയാണ് അമ്മയെ ഈ ആശുപത്രിയില്‍ എത്തിച്ചതെന്നും ദെവാന് പറഞ്ഞു.