അപകടങ്ങള്‍, മരണം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള ആക്രമണം എന്നിവ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം മാര്‍ഗ നിര്‍ദേശം പുറത്തിറക്കി.യാതൊരു മുന്‍കരുതലും ഇല്ലാതെ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് മന്ത്രാലയത്തിന്റെ നടപടി. അനാദരവോടെ ദൃശ്യങ്ങള്‍ പ്രചരിക്കപ്പെടുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടപെടല്‍.
ഇത്തരം ദൃശ്യങ്ങള്‍ കുട്ടികളിലും മുതിര്‍ന്നവരിലും മാനസിക ആഘാതമുണ്ടാക്കുന്നു. ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് അവരുടെ സ്വകാര്യതയിലേയ്ക്കുള്ള കടന്നു കയറ്റമാണെന്നും മന്ത്രാലയം വിശദീകരിക്കുന്നു. പ്രായഭേദമെന്യേ എല്ലാവരും ഒരുപോലെ കാണുന്ന മാധ്യമമായതിനാല്‍ ടെലിവിഷന്‍ ചാനലുകള്‍ ഉത്തരവാദിത്ത ബോധത്തോടെ പെരുമാറണമെന്നും നിര്‍ദേശമുണ്ട്.
ഉദാഹരണമായി മന്ത്രാലയം ചില സംഭവങ്ങളും ചൂണ്ടിക്കാട്ടി.
1. അപകടത്തില്‍ പരുക്കേറ്റ ക്രിക്കറ്റ് താരത്തിന്റെ മുറിവിന്റെ ചിത്രങ്ങള്‍ മറയ്ക്കാതെ പ്രചരിപ്പിച്ചു.
2. മൃതദേഹം വലിച്ചിഴയ്ക്കുന്നതും രക്തം തെറിച്ചിരിക്കുന്നതിന്റെ അടയാളങ്ങളും സംപ്രേഷണം ചെയ്തു.
3.ബിഹാറിലെ പട്നയില്‍ ഒരു അധ്യാപകന് ആണ്‍കുട്ടിയെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു. കുട്ടി വേദന കൊണ്ട് നിലവിളിക്കുന്നതുള്‍പ്പെടെ കേള്‍പ്പിച്ചു.ഇത്തരം നിരവധി സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ടെലിവിഷന്‍ ചാനലുകള്‍ക്കുള്ള മാര്‍ഗനിര്‍ദേശം
വീണ്ടും നരബലി, 4 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ വെട്ടിക്കൊന്നു; സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയത് മന്ത്രവാദിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്
രാ ജ്യത്ത് വീണ്ടും നടുക്കുന്ന നരബലി. തന്റെ ആഗ്രഹങ്ങൾ സഫലമാകുന്നതിനായി നാല് മാസം പ്രായമുള്ള കുഞ്ഞിനെ ‘അമ്മ വെട്ടിക്കൊന്നു.ഒരു മന്ത്രവാദി ആവശ്യപ്പെട്ടതിനെ തുടർന്നാണ് യുവതി ഇങ്ങനെ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഇയാളുമായി യുവതിക്ക് രഹസ്യബന്ധം ഉണ്ടായിരുന്നു എന്നും പോലീസ് പറയുന്നു. യുവതി പോലീസ് പിടിയിലായി.ഉത്തർപ്രദേശിലെ സുൽത്താൻപൂരിലെ ഗോസൈഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെട്ട ധനൗദിഹ് ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഹീനകൃത്യം നടന്നത്.
35 -കാരിയായ മഞ്ജു ദേവിയാണ് മന്ത്രവാദിയുടെ നിർദ്ദേശത്തെ തുടർന്ന് സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തുന്നതോടെ ഇവർ ജീവിതത്തിൽ ആഗ്രഹിക്കുന്നതെല്ലാം ലഭിക്കുമെന്നും ജീവിതം മുഴുവൻ മാറിമറിയും എന്നായിരുന്നു മന്ത്രവാദി സ്ത്രീയോട് പറഞ്ഞിരുന്നത്.അതിനനുസരിച്ച് തന്റെ ജീവിതത്തിലെ ദോഷങ്ങളെല്ലാം നീങ്ങി പോകാനാണ് താൻ കുഞ്ഞിനെ ബലി നൽകിയത് എന്ന് ഇവർ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
ഗ്രാമത്തിലെ വിഗ്രഹത്തിന് മുൻപിൽ എത്തിച്ചതാണ് മഞ്ജു ദേവി കുഞ്ഞിനെ ബലി നൽകിയത്. വിഗ്രഹത്തിനു മുൻപിൽ കുഞ്ഞിനെ കിടത്തി തൂമ്പാകൊണ്ടു വെട്ടിയാണ് ഇവർ കുഞ്ഞിനെ കൊലപ്പെടുത്തിയത്. സംഭവം അറിഞ്ഞ പ്രദേശവാസികളാണ് പോലീസിൽ വിവരം അറിയിച്ചത്. ഉടൻതന്നെ സ്ഥലത്തെത്തിയ പോലീസ് കുട്ടിയുടെ മൃതദേഹം പോസ്റ്റുമാർട്ടത്തിന് അയച്ചു.ഞായറാഴ്ചയാണ് പോലീസ് മഞ്ജു ദേവിയെ അറസ്റ്റ് ചെയ്തത്.
കുട്ടിയെ കൊലപ്പെടുത്താൻ ഇവർ ഉപയോഗിച്ച് തുമ്ബയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എന്നാൽ കുട്ടിയെ കൊലപ്പെടുത്താൻ ഇവർക്ക് നിർദ്ദേശം നൽകിയ മന്ത്രവാദിയെ ഇതുവരെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല. ഇയാൾക്കായുള്ള തിരച്ചിൽ സജീവമാക്കിയിരിക്കുകയാണ് പോലീസ്.ഇയാളെ പിടികൂടിയാൽ മാത്രമേ സമാനമായ രീതിയിൽ മറ്റെന്തെങ്കിലും കൊലപാതകങ്ങൾ ഇയാളുടെ നിർദ്ദേശത്താൽ നടന്നിട്ടുണ്ടോ എന്ന് അറിയാൻ കഴിയുകയുള്ളൂ.