ബംഗളൂരു: ബംഗളൂരു വിമാനത്താവളത്തില്‍ യുവതിയോട് ടീഷര്‍ട്ടഴിക്കാന്‍ ആവശ്യപ്പെട്ടുവെന്ന് പരാതി. സെക്യൂരിറ്റി ചെക്കിനിടെയാണ് ടീഷര്‍ട്ടഴിക്കാന്‍ ആവശ്യപ്പെട്ടത്.ട്വിറ്ററിലൂടെയാണ് യുവതി ബംഗളൂരുവിലെ കെംപഗൗഡ വിമാനത്താവളത്തിലെ മോശം അനുഭവം പങ്കുവെച്ചത്.ടീഷര്ട്ടഴിച്ച് ചെക്ക് പോയിന്റില്‍ നില്‍ക്കേണ്ടി വന്നതോടെ മറ്റ് യാത്രക്കാര്‍ തന്നെ ശ്രദ്ധിച്ചുവെന്നും അവര്‍ പറയുന്നു. ഒരു സ്ത്രീയോട് നിങ്ങള്‍ എന്തിനാണ് ടീഷര്‍ട്ടഴിക്കാന്‍ പറഞ്ഞതെന്നും അവര്‍ ചോദിച്ചു.
യുവതിയുടെ ട്വീറ്റ് വൈറലായതോടെ പ്രതികരണവുമായി ബംഗളൂരു എയര്‍പോര്‍ട്ട് അധികൃതര്‍ തന്നെ രംഗത്തെത്തി.സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്ന് ഇതില്‍ ക്ഷമ ചോദിക്കുന്നതായി ബംഗളൂരു എയര്‍പോര്‍ട്ട് അധികൃതര്‍ പ്രതികരിച്ചു. ഇക്കാര്യം ഓപ്പറേഷന്‍സ് ടീമിന്റേയും സുരക്ഷചുമതല വഹിക്കുന്ന സി.ഐ.എസ്.എഫിന്റെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ദയവായി സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കണമെന്നും യുവതിയോട് വിമാനത്താവള അധികൃതര്‍ അഭ്യര്‍ഥിച്ചു.
മനുഷ്യശരീരം വളമാക്കുന്നതിന് അനുമതി നല്കുന്ന ആറാമത്തെ സംസ്ഥാനമായി ന്യൂയോര്‍ക്ക്
ന്യൂയോര്‍ക്ക്: മരണശേഷം മനുഷ്യശരീരങ്ങള്‍ വളമാക്കി മാറ്റി കൃഷിക്കു അനുയോജ്യമാക്കി മാറ്റുന്നതിന് അനുമതി നല്കുന്ന ആറാമത്തെ സംസ്ഥാനമായി ന്യൂയോര്‍ക്ക്.കഴിഞ്ഞ വാരാന്ത്യമാണ് ന്യൂയോര്‍ക്ക് സംസ്ഥാന ഗവര്‍ണര്‍ കാത്തി ഹോച്ചല്‍ പുതിയ നിയമത്തില്‍ ഒപ്പുവച്ചത്. 2019നുശേഷം ആദ്യമായാണ് മറ്റൊരു സംസ്ഥാനം മനുഷ്യശരീരം വളമാക്കി മാറ്റുന്ന നിയമം അംഗീകരിക്കുന്നത്. 2019ല്‍ ആദ്യമായാണ് അമേരിക്കയില്‍ വാഷിംഗ്ടണ്‍ സംസ്ഥാ2021ല്‍ കൊളറൊഡോ, ഒറിഗല്‍ എന്നീ സംസ്ഥാനങ്ങളും 2022ല്‍ വെര്‍മോണ്ട്, കാലിഫോര്‍ണിയ എന്നീ സംസ്ഥാനങ്ങളിലും ഈ നിയമം പ്രാബല്യത്തില്‍ വന്നു.
സംസ്കാര ചടങ്ങുകള്‍ക്കുള്ള ഭീമമായ ചിലവും സ്ഥലം കണ്ടെത്തലും പ്രയാസമായതിനാലാണ് ഇങ്ങനെയൊരു തീരുമാനത്തില്‍ എത്തിതീര്‍ന്നത്.
തുടര്‍ന്ന് രാസപ്രവര്‍ത്തനങ്ങളിലൂടെ ശരീരം ന്യൂടിയന്റ് ഡെന്‍സ് സോയില്‍ ആയി മാറും. സാധാരണ ഒരു മൃതശരീരം 36 ബാഗുക്കളെയെങ്കിലും മണ്ണായി മാറും. ഈ മണ്ണ് മരങ്ങള്‍ വച്ചു പിടിപ്പിക്കുന്നതിനും ഓര്‍ഗാനിക് കൃഷിക്കും വളരെ ഉപയുക്തമാണ്. ശ്മശാനങ്ങള്‍ വളരെ സ്ഥലപരിമിതയുള്ള നഗരപ്രദേശങ്ങളഇല്‍ മൃതശരീരങ്ങള്‍ കംന്പോസ്റ്റാക്കി മാറ്റഉന്നത് ഏറെ പ്രയോജനകരമായിരിക്കുമെന്നാണ് സ്വിംര്‍ഗ് നാച്യുറല്‍ സെമിട്രി മാനേജര്‍ മിഷേല്‍ മെന്റര്‍ അഭിപ്രായപ്പെട്ടത്.