Home Featured ഭര്‍ത്താവ് അയച്ച പണമെടുത്ത് ലുഡോ കളിച്ചു; പൈസ തീര്‍ന്നപ്പോള്‍ സ്വയം പണയപ്പെടുത്തി യുവതി

ഭര്‍ത്താവ് അയച്ച പണമെടുത്ത് ലുഡോ കളിച്ചു; പൈസ തീര്‍ന്നപ്പോള്‍ സ്വയം പണയപ്പെടുത്തി യുവതി

ലുഡോ കളി ഇത്രമാത്രം അപകടകാരിയാണോ എന്ന ചോദ്യം ഉയര്‍ത്തുന്ന സംഭവമാണ് ഉത്തര്‍പ്രദേശില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു യുവതിയുടെ ജീവിതം തലകീഴ് മറിച്ചിരിക്കുകയാണ് ലുഡോ കളി. ഒരുപക്ഷേ കേള്‍ക്കുമ്ബോള്‍ വിശ്വാസിക്കാന്‍ കുറച്ച്‌ പ്രയാസം തോന്നുമെങ്കലും ഇത് നടന്ന സംഭവമാണ്.

മഹാഭാരതത്തില്‍ പാണ്ഡവര്‍ ദ്രൗപതിയെ പണയപ്പെടുത്തിയ കഥ നമ്മള്‍ കേട്ടുകാണും. ചൂത് കളിയെ തുടര്‍ന്നായിരുന്നു. എന്നാല്‍ ഇവിടെ ലുഡോ കളിക്കാന്‍ വേണ്ടിയാണ് യുവതിയെ പണയം വെച്ചത്. അതും യുവതി തന്നെ. സംഭവത്തെക്കുറിച്ച്‌ വിശദമായി അറിയാം.

ലുഡോ കളിക്ക് അടിമപ്പെട്ട യുവതി വാതുവെയ്ക്കാന്‍ പണം ഇല്ലാത്തതിനെ തുടര്‍ന്നാണ് തന്നെ തന്നെ പണയം വെച്ചത്. ഇവര്‍ മൊബൈലിലെ ലുഡോ ഗെയിം നിരന്തരം കളിക്കുമായിരുന്നു. ഉത്തര്‍പ്രദേശിലെ നഗര്‍ കോട്‌വാലിയിലെ ദേവ്കാലി പ്രദേശത്താണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ലുഡോ ഗെയിമിന് അടിമയായിരുന്നു യുവതി.

പ്രതാപ്ഗഡിലെ ദേവ്കാലിയിലെ വാടക വീട്ടിലാണ് താമസം. രാജസ്ഥാനിലെ ജയ്പൂരില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് അയക്കുന്ന പണം ഉപയോഗിച്ചാണ് രേണു ലുഡോ കളിച്ചിരുന്നത്. വീട്ടുടമസ്ഥനൊപ്പം സ്ഥിരമായി യുവതി ലുഡോ കളിച്ചിരുന്നു. പന്തയം വെയ്ക്കാന്‍ പണം ഇല്ലാതെ വന്നതോടെ യുവതി സ്വയം പണയപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

പന്തയത്തില്‍ വീട്ടുടമസ്ഥന്‍ വിജയിച്ചത്തോടെ യുവതി അയാള്‍ക്കൊപ്പം ജീവിക്കാന്‍ നിര്‍ബന്ധിതയായി. മറ്റ് വഴികള്‍ ഇല്ലാതെ വന്നതോടെ യുവതി ഭര്‍ത്താവിനെ വിളിച്ച്‌ സംഭവം മുഴുവന്‍ പറഞ്ഞു. പിന്നാലെ ഭര്‍ത്താവ് പ്രതാപ്ഗഢില്‍ എത്തി പൊലീസില്‍ പരാതി നല്‍കി. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ അദ്ദേഹം പോസ്റ്റ് ചെയ്ത സംഭവം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. തിരിച്ചുവരനാ‍ ഭാര്യയോട് പറഞ്ഞെങ്കിലും ഭാര്യ അങ്ങനെ ചെയ്യുന്നില്ല എന്നാണ് ഭര്‍ത്താവ് പറയുന്നത്..
 രേണുവിന്റെ ഭര്‍ത്താവ് ദേവകാലിയില്‍ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ആറുമാസം മുമ്ബ് ജയ്പൂരില്‍ ജോലിക്ക് പോയി. ഇയാള്‍ ഭാര്യയ്ക്ക് പണം അയച്ചുകൊണ്ടിരുന്നു.എന്നാല്‍ രേണു ഇത് ലുഡോ കളിക്കാനാണ് എടുത്തത്.. ദമ്ബതികള്‍ക്ക് രണ്ട് കുട്ടികളുണ്ട്. യുവതി ഇപ്പോള്‍ വീട്ടുടമയ്‌ക്കൊപ്പം താമസം തുടങ്ങിയെന്നാണ് ഭര്‍ത്താവ് പറയുന്നത്. ഇയാളുമായി ബന്ധപ്പെടാന്‍ ശ്രമിക്കുകയാണെന്നും അന്വേഷണം നടക്കുകയാണെന്നും സുബോധ് ഗൗതം എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു.

ഓൺലൈൻ ട്രേഡിംഗില്‍ പണം നഷ്ടപ്പെട്ടു; കോഴിക്കോട് വിദ്യാർത്ഥി ഒന്‍പതാം നിലയില്‍ നിന്ന് ചാടി മരിച്ചു

കോഴിക്കോട്: കോഴിക്കോട് എൻഐടി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും വിദ്യാർത്ഥി ചാടി മരിച്ചു.  തെലങ്കാന സ്വദേശി യശ്വന്ത് ആണ് മരിച്ചത്.  ഹോസ്റ്റൽ കെട്ടിടത്തിന്റെ ഒമ്പതാം നിലയിൽ നിന്നുമാണ് യശ്വന്ത് താഴേക്ക് ചാടിയത്. എൻ ഐ ടിയില്‍ രണ്ടാം വർഷ ബിടെക് കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി ആണ് യശ്വന്ത്. 

ഓൺലൈൻ ട്രേഡിംഗ് ഉൾപ്പെടെ നടത്തി പണം നഷ്ടപ്പെട്ടത്തിലെ മനോവിഷമം മൂലമാണ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കിയുള്ള ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ റമ്മിയടക്കമുള്ള ചൂതാട്ടങ്ങളില്‍ വിദ്യാര്‍ത്ഥി പങ്കെടുത്തിട്ടുണ്ടോ എന്നതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്.

അതിനിടെ പണം ഈടാക്കുന്ന എല്ലാതരം ഓൺലൈൻ ഗെയിമുകൾക്കും നിയന്ത്രണമേർപ്പെടുത്താൻ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങി.  ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാർ അധികം വൈകാതെ നയം പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പണമീടാക്കുന്ന എല്ലാതരം ഓൺലൈൻ ഗെയിമുകള്‍ക്ക് കടിഞ്ഞാണിടാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ട്  ൻ നി‌ർദേശിച്ചതായാണ് വാർത്താ ഏജൻസികളുടെ റിപ്പോ‌ർട്ട്.

വൈദഗ്ധ്യമുപയോഗിച്ച് കളിക്കുന്നതും, ഭാഗ്യം പരീക്ഷിക്കുന്നതുമായ രണ്ട് തരം ഓൺലൈൻ ഗെയിമുകൾക്കും നിയന്ത്രണമേർപ്പെടുത്താനാണ് കേന്ദ്ര നീക്കം. നേരത്തെ സർക്കാർ നിയോഗിച്ച സമിതി തയാറാക്കിയ നിയമത്തിൽ സ്കില്‍ ഗെയിമുകൾക്ക് മാത്രമാണ് നിയന്ത്രണമേർപ്പെടുത്താൻ ശുപാർശ ചെയ്തിരുന്നത്. 

You may also like

error: Content is protected !!
Join Our WhatsApp Group