Home Featured ബംഗളൂരു-പമ്ബ ബസ് സര്‍വിസ് ഡിസംബര്‍ ഒന്ന് മുതല്‍

ബംഗളൂരു-പമ്ബ ബസ് സര്‍വിസ് ഡിസംബര്‍ ഒന്ന് മുതല്‍

ശബരിമല: കര്‍ണാടക ആര്‍.ടി.സി ശബരിമല തീര്‍ഥാടകര്‍ക്കായി ബംഗളൂരുവില്‍നിന്ന് ഡിസംബര്‍ ഒന്ന് മുതല്‍ പ്രത്യേക ബസ് സര്‍വിസ് തുടങ്ങുന്നു.ബംഗളൂരുവില്‍നിന്ന് പമ്ബയിലേക്കും തിരിച്ചും ഒരു രാജഹംസവും ഒരു ഐരാവത് വോള്‍വോയുമാണ് സര്‍വിസ് നടത്തുക.രാജഹംസം സര്‍വിസ് ദിവസവും ഉച്ചക്ക് ഒന്നിന് ബംഗളൂരു ശാന്തിനഗര്‍ ബസ് സ്റ്റാന്‍ഡില്‍നിന്ന് തിരിച്ച്‌ പിറ്റേന്ന് പുലര്‍ച്ച 7.30ന് പമ്ബയിലെത്തും.

ഐരാവത് വോള്‍വോ സര്‍വിസ് ഉച്ചക്ക് രണ്ടിന് തിരിച്ച്‌ പിറ്റേന്ന് പുലര്‍ച്ച 6.45ന് പമ്ബയിലെത്തും. തിരിച്ച്‌ രാജഹംസം പമ്ബയില്‍നിന്ന് വൈകീട്ട് അഞ്ചിന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചക്ക് 12ന് ബംഗളൂരിവിലെത്തും. ഐരാവത് വോള്‍വോ നിലക്കലില്‍നിന്ന് വൈകീട്ട് ആറിന് തിരിച്ച്‌ പിറ്റേന്ന് രാവിലെ 11ന് ബംഗളൂരുവിലെത്തും. ടിക്കറ്റുകള്‍ക്ക് https://www.ksrtc.in/.

മംഗളൂരു സ്ഫോടനക്കേസ്; ഷാരിഖ് കൊച്ചിയിലും എത്തി

കൊച്ചി: മംഗളൂരു സ്ഫോടനക്കേസ് പ്രതി മുഹമ്മദ് ഷാരിഖ് കൊച്ചിയിലെ വിവിധയിടങ്ങളും സന്ദര്‍ശിച്ചതായി അന്വേഷണസംഘം.സെപ്റ്റംബര്‍ 13 മുതല്‍ 18 വരെ ആലുവ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ലോഡ്ജില്‍ ഇയാള്‍ തങ്ങിയെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.തുടര്‍ന്ന് നടത്തിയ വിശദ അന്വേഷണത്തിലാണ് കര്‍ണാടക തീര്‍ഥഹള്ളി സ്വദേശിയായ ഷാരിഖ് എറണാകുളം പനമ്ബിള്ളിനഗറിലും മുനമ്ബത്തും നോര്‍ത്ത് പറവൂരിലും വന്നതായി കണ്ടെത്തിയിരിക്കുന്നത്.

ആലുവയില്‍ അഞ്ചുദിവസം തങ്ങിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.പ്രേംരാജ് എന്ന പേരിലാണ് മുറിയെടുത്തത്. ഇതിനുശേഷമുള്ള ദിവസങ്ങളിലാണ് കൊച്ചിയിലെ വിവിധ സ്ഥലങ്ങളില്‍ എത്തിയതെന്നാണ് കരുതുന്നത്. ആലുവയില്‍ തങ്ങിയതുമായി ബന്ധപ്പെട്ട് സി.സി.ടി.വി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് തീവ്രവാദ വിരുദ്ധ വിഭാഗം ശേഖരിച്ചിട്ടുണ്ട്.

17 ദിവസം മാത്രമേ ഇതിലെ ദൃശ്യങ്ങള്‍ സംരക്ഷിക്കാനാവൂവെന്നതിനാല്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.തമിഴ്നാട്ടിലെ കുളച്ചലിലും കന്യാകുമാരിയിലും ഇയാള്‍ താമസിച്ചതും അന്വേഷിക്കുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group