ബംഗളൂരു: കര്‍ണാടക നിയമസഭയുടെ 10 ദിവസത്തെ ശീതകാല സമ്മേളനത്തിന് ഡിസംബര്‍ 19ന് ബെളഗാവിയിലെ സുവര്‍ണ സൗധയില്‍ തുടക്കമാവും.ഇതിന്റെ മുന്നൊരുക്കങ്ങള്‍ക്കായി ഡെപ്യൂട്ടി കമീഷണര്‍ നിതേഷ് പാട്ടീല്‍ നഗരസഭ അധികൃതരുമായി ചര്‍ച്ച നടത്തി. സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനായി ജില്ല ഭരണകൂടം രൂപവത്കരിച്ച എല്ലാ കമ്മിറ്റികള്‍ക്കും അദ്ദേഹം നിര്‍ദേശം നല്‍കി. നഗരത്തില്‍ താമസിക്കുന്ന സമയത്ത് അതിഥികള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടില്ലെന്ന് ഉറപ്പാക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനൊപ്പം നഗരത്തിലുടനീളം ശുചിത്വത്തിന് അധികൃതര്‍ മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ക്കിങ്, വാഹന ഗതാഗതം, സുരക്ഷ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ കാര്യക്ഷമമായി കൈകാര്യം ചെയ്യുമെന്ന് പൊലീസ് കമീഷണര്‍ ഡോ.എം.ബി. ബോറലിംഗയ്യ പറഞ്ഞു. സ്വകാര്യ, സര്‍ക്കാര്‍ വസതികളില്‍ ഇതിനകം പരിശോധന നടത്തിയതായി സിറ്റി കോര്‍പറേഷന്‍ കമീഷണര്‍ രുദ്രേഷ് ഘാലി പറഞ്ഞു.
ഡോക്ടര്‍മാരുടെയും മറ്റ് ആരോഗ്യ ഉദ്യോഗസ്ഥരുടെയും നിരവധി ടീമുകളെ നഗരത്തിലുടനീളം വിന്യസിക്കുകയും ആംബുലന്‍സുകളും സജ്ജമാക്കുകയും ചെയ്യും.
ഹോം വര്‍ക്ക് ചെയ്യാതെ ടിവി കണ്ടു, ഒരു രാത്രി മുഴുവനും മകനെ ടിവി കാണാന്‍ നിര്‍ബന്ധിച്ച് മാതാപിതാക്കള്‍
പല തരത്തില്‍ കുട്ടികളെ ശിക്ഷിക്കുന്ന മാതാപിതാക്കളുണ്ട്. അത്രയേറെ ക്രൂരത കുട്ടികളോട് കാണിക്കുന്നവരും കുറവല്ല.ചൈനയിലെ ഒരു മാതാപിതാക്കള്‍ അതുപോലെ കുട്ടിയെ ശിക്ഷിച്ചതിന് വലിയ തരത്തിലുള്ള വിമര്‍ശനം നേരിടുകയാണ്. എങ്ങനെയാണ് അവര്‍ കുട്ടിയെ ശിക്ഷിച്ചത് എന്നല്ലേ? ഒരു രാത്രി മുഴുവനും കുട്ടിയെ ടിവി കാണാന്‍ നിര്‍ബന്ധിച്ചു. എന്തിനായിരുന്നു ഈ ശിക്ഷ എന്നോ, അധികനേരം ടിവി കണ്ടു എന്നും പറഞ്ഞാണ് കുട്ടിയെ മാതാപിതാക്കള്‍ ഇത്തരത്തില്‍ ശിക്ഷിച്ചത്.
ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലാണ് സംഭവം. അച്ഛനും അമ്മയും പുറത്ത് പോകവേ എട്ട് വയസുള്ള കുട്ടിയോട് ഹോം വര്‍ക്ക് ചെയ്യാനും 8.30 -ന് ഉറങ്ങാനും മാതാപിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. മാതാപിതാക്കള്‍ വീട്ടിലേക്ക് തിരികെ എത്തിയപ്പോള്‍ കുട്ടി ഹോം വര്‍ക്ക് ചെയ്തിരുന്നില്ല. ആ സമയമെല്ലാം കുട്ടി ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്നത്രെ.ഏതായാലും മാതാപിതാക്കള്‍ തിരികെ എത്തിയപ്പോള്‍ കുട്ടി ഉറങ്ങാനായി പോയിരുന്നു.
എന്നാല്‍, കുട്ടിയുടെ അമ്മ അവനെ കട്ടിലില്‍ നിന്നും പിടിച്ചെഴുന്നേല്‍പ്പിച്ച് ലിവിംഗ് റൂമിലേക്ക് കൊണ്ടു വന്നു. ടിവി ഓണ്‍ ചെയ്തു. രാത്രി മുഴുവനും കുട്ടിയോട് ടിവി കാണാന്‍ ആവശ്യപ്പെട്ടു.സംഭവത്തിന്റെ വീഡിയോ വൈറലായി. അതില്‍ കുട്ടി ആദ്യമൊക്കെ സാധാരണ പോലെ ഇരുന്ന് ടിവി കാണുന്നുണ്ടെങ്കിലും സമയം പോകെപ്പോകെ അവനാകെ കഷ്ടപ്പാടിലാവുന്നത് വീഡിയോയില്‍ കാണാം. ഒരു ഘട്ടത്തില്‍ കുട്ടി തന്റെ മുറിയിലേക്ക് ചെല്ലാനും ഉറങ്ങാനും ശ്രമിക്കുന്നുണ്ട് എങ്കില്‍ പോലും അവന്റെ മാതാപിതാക്കള്‍ അവനെ അതിന് സമ്മതിക്കുന്നില്ല.
പലവട്ടം കുട്ടി ഉറങ്ങി പോകുന്നുണ്ട് എങ്കിലും അപ്പോഴെല്ലാം അവന്റെ അമ്മ അവനെ തട്ടിവിളിച്ച് ഉണര്‍ത്തുകയായിരുന്നു എന്നും വീഡിയോ കണ്ടവര്‍ വിമര്‍ശിക്കുന്നു. അങ്ങനെ രാവിലെ അഞ്ച് മണി വരെ കുട്ടിയെ മാതാപിതാക്കള്‍ ഉറങ്ങാന്‍ സമ്മതിച്ചില്ലത്രെ.ഏതായാലും സംഭവം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ നിരവധിപ്പേരാണ് ഇതിനെ വിമര്‍ശിച്ചത്.
അതേ സമയം ചിലര്‍ മാതാപിതാക്കളുടെ നടപടിയെ ന്യായീകരിക്കുകയും ചെയ്തു. ‘തന്റെ മകന് കെഎഫ്‍സിയോട് ഭയങ്കര ആവേശമായിരുന്നു, എന്നാല്‍ മൂന്ന് ദിവസം തുടര്‍ച്ചയായി അത് നല്‍കിയപ്പോള്‍ ആ ഇഷ്ടം പോയി’ എന്ന് ഒരാള്‍ കമന്റിട്ടു. എന്നാല്‍, മിക്കവരും ‘ഇത്തരം പെരുമാറ്റം നല്ലതല്ല എന്നും കുട്ടികളെ ഇങ്ങനെ അല്ല ശിക്ഷിക്കേണ്ടത്’ എന്നുമാണ് കമന്റിട്ടത്.