Home Featured ചോറില്‍ ഉറുമ്പുണ്ടെന്ന് പരാതി പറഞ്ഞ ഭര്‍ത്താവിനെ ഭാര്യ സ്‌കാര്‍ഫ് കഴുത്തില്‍കുരുക്കി കൊന്നു

ചോറില്‍ ഉറുമ്പുണ്ടെന്ന് പരാതി പറഞ്ഞ ഭര്‍ത്താവിനെ ഭാര്യ സ്‌കാര്‍ഫ് കഴുത്തില്‍കുരുക്കി കൊന്നു

by കൊസ്‌തേപ്പ്

ചോറില്‍ ഉറുമ്പിനെ കണ്ടതിനെ തുടര്‍ന്ന് ഭാര്യ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ ഉണ്ടായ വാക്കു തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. ഒഡീഷയിലാണ് ചോറില്‍ ഉറുമ്പുണ്ടെന്ന്  പരാതി പറഞ്ഞ ഭര്‍ത്താവിനെ ദേഷ്യം കയറിയ ഭാര്യ സ്‌കാര്‍ഫ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു

ഒഡീഷ്യയിലെ  സുന്ദര്‍ഗഡ് ജില്ലയിലെ റൂര്‍ക്കലയില്‍ ആണ് സംഭവം. ചോറുണ്ടു കൊണ്ടിരിക്കുന്നതിനിടയില്‍ ചോറില്‍ ഉറുമ്പിനെ കണ്ട ഭര്‍ത്താവ് ഭാര്യയോട്  പരാതി പറഞ്ഞു. ഇതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വലിയ വാക്കു തര്‍ക്കം ഉണ്ടാവുകയും ഒടുവില്‍ ഭാര്യ സ്‌കാഫ് ഉപയോഗിച്ച് ഭര്‍ത്താവിന്റെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ആയിരുന്നു. സംഭവത്തില്‍ 35 -കാരനായ ഹേമന്ത് ബാഗ് ആണ് കൊല്ലപ്പെട്ടത്.

ഹേമന്ത്ബാഗിന്റെ അച്ഛന്‍ ശശി ഭൂഷണ്‍ ബാഗ് യുവതിക്കെതിരെ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.  ഇതേ തുടര്‍ന്ന് ഹേമന്ത് ബാഗിന്റെ ഭാര്യ സരിതയെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് ഏഴും നാലും വയസ്സുള്ള രണ്ട് മക്കളുണ്ട്. ഡ്രൈവറായിരുന്ന ഹേമന്ത് ഭാര്യക്കും മക്കള്‍ക്കും ഒപ്പം ആയിരുന്നു താമസിച്ചുപോന്നിരുന്നത്. 

തന്റെ മകന്‍ ഹേമന്തിന് മരുമകള്‍ സരിത ചോറ് വിളമ്പുന്നതിനിടെ ഉറുമ്പുകളെ കണ്ട ഹേമന്ത് വിശദീകരണം തേടുകയും തുടര്‍ന്ന് ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തില്‍ സരിത മകനെ കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നു എന്നാണ് ഹേമന്തിന്റെ അച്ഛന്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. 

ഇയാളുടെ പരാതിയില്‍ കേസെടുത്ത പോലീസ് സരിതയെ അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കര്‍ണ്ണാടകയില്‍ ഏക സിവില്‍ കോഡ് നടപ്പാക്കും

ബംഗളൂരു:ദേശീയതലത്തില്‍ തന്നെ ബിജെപിയുടെ പ്രകടനപത്രികാ വാഗ്ദാനമായ ഏക സിവില്‍ കോഡ് കര്‍ണ്ണാടകയില്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ.സമത്വം ഉറപ്പാക്കുന്നതിനായി സംസ്ഥാനത്ത് ഏക സിവില്‍ കോഡ് (യു.സി.സി) നടപ്പാക്കുന്നത് സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി ബൊമ്മൈ പറഞ്ഞു.ഇന്ത്യന്‍ ഭരണഘടനാ ദിനത്തോടനുബന്ധിച്ച്‌ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയായിരുന്നു മുഖ്യമന്ത്രി ഏക സിവില്‍ കോഡിന്റെ കാര്യത്തില്‍ തന്റെ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്.

‘യു.സി.സി ദേശീയ തലത്തില്‍ ബിജെപിയുടെ പ്രകടനപത്രികയുടെ പ്രധാന ഭാഗമായതിനാല്‍ അത് നടപ്പിലാക്കുന്നത് തന്റെ സര്‍ക്കാര്‍ വളരെ ഗൗരവമായി പരിഗണിക്കുന്നു’- ബൊമ്മൈ പറഞ്ഞു.ജനങ്ങളുടെ ക്ഷേമം സാധ്യമാക്കാനും സമത്വം കൊണ്ടുവരാനും കഴിയുമെന്ന് വിശ്വസിക്കുന്ന കാര്യങ്ങള്‍ വിശദീകരിക്കുക മാത്രമല്ല, അത് നടപ്പിലാക്കാനുള്ള എല്ലാ ശക്തമായ നടപടികളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മതപരിവര്‍ത്തന വിരുദ്ധ നിയമത്തെ പലരും ഭരണഘടനാ വിരുദ്ധമെന്ന് വിളിക്കുന്നു.എന്നാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം കുറ്റകരമാണെന്ന് സുപ്രീം കോടതി തന്നെ ഉത്തരവിട്ടിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You may also like

error: Content is protected !!
Join Our WhatsApp Group