Home Featured കര്‍ണാടകയില്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കുന്നത് പരിഗണനയിലെന്ന് ബൊമ്മൈ

കര്‍ണാടകയില്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കുന്നത് പരിഗണനയിലെന്ന് ബൊമ്മൈ

ബംഗളൂരു: സമത്വം ഉറപ്പാക്കുന്നതിനായി സംസ്ഥാനത്ത് ഏക സിവില്‍ കോഡ് (യു.സി.സി) നടപ്പാക്കുന്നത് സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.ശനിയാഴ്ച ഇന്ത്യന്‍ ഭരണഘടനാ ദിനത്തോടനുബന്ധിച്ച്‌ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.”യു.സി.സി ദേശീയ തലത്തില്‍ ബി.ജെ.പിയുടെ പ്രകടനപത്രികയുടെ പ്രധാന ഭാഗമായതിനാല്‍ അത് നടപ്പിലാക്കുന്നത് തന്റെ സര്‍ക്കാര്‍ വളരെ ഗൗരവമായി പരിഗണിക്കുന്നു”- ബൊമ്മൈ പറഞ്ഞു.

ജനങ്ങളുടെ ക്ഷേമം സാധ്യമാക്കാനും സമത്വം കൊണ്ടുവരാനും കഴിയുമെന്ന് വിശ്വസിക്കുന്ന കാര്യങ്ങള്‍ വിശദീകരിക്കുക മാത്രമല്ല, അത് നടപ്പിലാക്കാനുള്ള എല്ലാ ശക്തമായ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മതപരിവര്‍ത്തന വിരുദ്ധ നിയമത്തെ പലരും ഭരണഘടനാ വിരുദ്ധമെന്ന് വിളിക്കുന്നു. എന്നാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം കുറ്റകരമാണെന്ന് സുപ്രീം കോടതി തന്നെ ഉത്തരവിട്ടെന്നും ബൊമ്മൈ പറഞ്ഞു.

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇന്ത്യയുടെ പേടിസ്വപ്നമെന്ന് റിപ്പോര്‍ട്ട്

കോഴിക്കോട്: പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇന്ത്യയുടെ പേടിസ്വപ്നമെന്ന് റിപ്പോര്‍ട്ട്. രാജ്യം ശരിയായ രീതിയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുകയോ പുനരുപയോഗം സാധ്യമാക്കുകയോ ചെയ്യുന്നില്ല.അത് മാരകമായ പ്ലാസ്റ്റിക് മലിനീകരണത്തിലേക്ക് നയിക്കുന്നത്. ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റിന്റെ (സി.എസ്.ഇ) പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.നവംബര്‍ 22 ന് ന്യൂഡല്‍ഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററില്‍ നടന്ന ഏകദിന ദേശീയ കോണ്‍ക്ലേവിലാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.

പ്ലാസ്റ്റിക് മാലിന്യത്തിന്റെ അറുപത്തിയെട്ട് ശതമാനവും കണക്കില്‍ പെടാത്തവയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ രണ്ട് വ്യത്യസ്ത ഘട്ടങ്ങളുണ്ട്. ശേഖരണവും പുനരുപയോഗവും അല്ലെങ്കില്‍ നിര്‍മാര്‍ജനം. സി.എസ്.ഇ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ ഇവ രണ്ടും ശരിയായി നടപ്പാക്കപ്പെടുന്നില്ല.

തദേശ സ്ഥാപനങ്ങള്‍, ഉല്‍പാദകര്‍, ഇറക്കുമതിക്കാര്‍, ബ്രാന്‍ഡ് ഉടമകള്‍ എന്നിവരുടെ ഉത്തരവാദിത്തമാണ് പ്ലാസ്റ്റിക് മാലിന്യ ശേഖരണം. ഇന്ത്യയിലെ പ്ലാസ്റ്റിക് മാലിന്യത്തിന്റെ 42-86 ശതമാനവും അനൗപചാരിക മേഖലയിലൂടെ ഒഴുകുന്നത്. ഔദ്യോഗിക നയങ്ങളില്‍ മാലിന്യ സംസ്‌കരണത്തിന് രാജ്യം വളരെയധികം ഊന്നല്‍ നല്‍കുന്നു. എന്നാല്‍ ഈ പ്രക്രിയ വേണ്ടത്ര അധികാരികള്‍ മനസിലാക്കിയിട്ടില്ല.

ബ്രാന്‍ഡ് ഉടമകള്‍ മാലിന്യ ശേഖരണത്തിന്റെയും പുനരുപയോഗത്തിന്റെയും ജോലി മൂന്നാം കക്ഷികള്‍ക്ക് ഔട്ട്സോഴ്സ് ചെയ്യുന്നു. അവര്‍ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതില്‍ നിന്ന് സ്വയം ഒഴിവാകുകയാണ്.

രാജ്യത്തെ 60 ശതമാനം പ്ലാസ്റ്റിക് മാലിന്യങ്ങളും റീസൈക്കിള്‍ ചെയ്യുന്നുണ്ടെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍, ഇത് പെറ്റ് ബോട്ടിലുകള്‍ പോലെയുള്ള പ്രത്യേക തരം പോളിമറുകള്‍ (പ്ലാസ്റ്റിക്) മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. നമ്മുടെ പ്ലാസ്റ്റിക് മാലിന്യത്തിന്റെ 20 ശതമാനവും കത്തിക്കുകയാണ്. ഇപ്പോഴും അതിനെ ‘റീസൈക്ലിംഗ്’ എന്ന് വിളിക്കുന്നു.ഓരോ വര്‍ഷവും അവര്‍ വിപണിയില്‍ ഇറക്കുന്ന പ്ലാസ്റ്റിക്കിന്റെ അളവ് തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ബ്രാന്‍ഡുകള്‍ വെളിപ്പെടുത്തല്‍ നയം നിര്‍ബന്ധമാക്കണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

കമ്ബനികള്‍ തിരികെ ശേഖരിക്കുകയും പുനരുപയോഗം ചെയ്യാനും കത്തിക്കാനും അയയ്ക്കുന്ന പ്ലാസ്റ്റിക്കിന്റെ അളവ് പൊതുസഞ്ചയത്തില്‍ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group