Home Featured ഇന്ത്യയിലെ ഫുഡ് ഡെലിവറി ബിസിനസും ആമസോൺ അടച്ചുപൂട്ടുന്നു

ഇന്ത്യയിലെ ഫുഡ് ഡെലിവറി ബിസിനസും ആമസോൺ അടച്ചുപൂട്ടുന്നു

by കൊസ്‌തേപ്പ്

ഓൺലൈൻ ഫുഡ് ഡെലിവറി ബിസിനസിന്റെ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കാൻ ആമസോൺ തീരുമാനിച്ചു. ഡിസംബർ 29 ആയിരിക്കും കമ്പനിയുടെ അവസാന പ്രവർത്തി ദിവസമെന്ന് ആമസോൺ റെസ്റ്റോറന്റ് പങ്കാളികളെ അറിയിച്ചു. ബിസിനസ് പ്രവർത്തനം വിശദമായി വിലയിരുത്തിയ ശേഷമാണ് ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിക്കാനുള്ള തീരുമാനം. 2022 ഡിസംബർ 29 ന് ശേഷം ആമസോൺ ഫുഡ് വഴി ആർക്കും ഭക്ഷണം ഓൺലൈനായി ഓർഡർ ചെയ്യാൻ കഴിയില്ല. 3000ത്തിലധികം റെസ്റ്റോറന്റ് പാർട്ണർമാർ ഇന്ത്യയിലുള്ള കമ്പനിയാണിത്. 

മക്ഡൊണാൾഡ്സ്, ഡൊമിനോസ് തുടങ്ങിയ വൻകിട ബ്രാന്റുകളടക്കം ഇവരുടെ റെസ്റ്റോറന്റ് പാർട്ണർമാരാണ്. ആമസോൺ ഫുഡ് കമ്പനിയിൽ ജോലി ചെയ്തിരുന്ന 25 പേരെ ആമസോൺ ഏറ്റെടുത്തിരുന്നു. വാർഷിക ബിസിനസ് അവലോകനത്തിന് ശേഷമാണ് പ്രവർത്തനം നിർത്താൻ തീരുമാനിച്ചതെന്നാണ് കമ്പനി അറിയിക്കുന്നത്. 2020 മെയ് മാസത്തിലാണ് കമ്പനി ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയത്. അന്ന് കൊവിഡ് പ്രതിസന്ധിയിലായിരുന്നു രാജ്യം. 2021 മാർച്ച് ആയപ്പോഴേക്കും രാജ്യത്തെ 62 പിൻകോഡുകളിൽ ഡെലിവറി സാധ്യമായിരുന്നു. എങ്കിലും പ്രതീക്ഷിച്ച മുന്നേറ്റം സാധ്യമാകാതെ വന്നത് കമ്പനിയുടെ പ്രവർത്തനം നിർത്തുന്നതിലേക്ക് നയിക്കുകയായിരുന്നു. 2023 ഓഗസ്റ്റ് മാസത്തോടെ ഇന്ത്യയിലെ പ്രവർത്തനം നിർത്താൻ ആമസോണിന്റെ എഡ്ടെക് പ്ലാറ്റ്ഫോമായ ആമസോൺ അക്കാദമി തീരുമാനമെടുത്തതിന് പിന്നാലെയാണ് ഇത്.

കഴിഞ്ഞ വർഷം ജനുവരിയിലാണ് ആമസോൺ അക്കാദമി പ്ലാറ്റ്‌ഫോം ആരംഭിച്ചത്. നിലവിലെ അക്കാദമിക് സെഷനിൽ എൻറോൾ ചെയ്തവർക്ക് മുഴുവൻ ഫീസും തിരികെ നൽകുമെന്നും ആമസോൺ വ്യക്തമാക്കിയിരുന്നു. കൊവിഡ് മഹാമാരിയുടെ സമയത്ത്  വെർച്വൽ ലേണിംഗിന്റെ കുതിച്ചുചാട്ടത്തിനിടയിലാണ് ആമസോണും ഓൺലൈൻ ലേണിംഗ് അക്കാദമി ആരംഭിച്ചത്. ഇന്ത്യയിലുടനീളമുള്ള മികച്ച എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് പ്രവേശനം അനുവദിക്കുന്ന ജോയിന്റ് എൻട്രൻസ് എക്‌സാം (ജെഇഇ) ഉൾപ്പെടെയുള്ള മത്സര പരീക്ഷകൾക്കായുള്ള പരിശീലനമാണ് ഓൺലൈൻ ലേണിംഗ് അക്കാദമി വാഗ്ദാനം നൽകിയത്.

ജോലിക്കാരിയുമായുള്ള ലൈംഗിക ബന്ധത്തിനിടെ ഹൃദയാഘാതം; മരണം, ഞെട്ടലില്‍ യുവതി ചെയ്തത്

ബംഗളൂരു: ജെ പി നഗറില്‍ 67കാരനായ ബിസ്‌നസുകാരന്റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ട സംഭവത്തില്‍ വന്‍ ട്വിസ്റ്റ്.

വീട്ടു ജോലിക്കാരിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ സംഭവിച്ച ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഇയാള്‍ മരിച്ചതെന്നാണ് ബംഗളൂരു പൊലീസ് പറയുന്നത്. ജെ പി നഗറിലെ പ്രമുഖ ബിസ്‌നസുകാരനായ പുത്തനഹള്ളിയിലുള്ള ബാല സുബ്രഹ്മണ്യമാണ് മരണപ്പെട്ടത്. സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെയാണ്.

ബാല സുബ്രഹ്മണ്യവും 35 കാരിയുമായി വീട്ടു ജോലിക്കാരിയും തമ്മില്‍ ഏറെ നാളായി അടുപ്പത്തിലായിരുന്നു. ഇവര്‍ തമ്മില്‍ പല സ്ഥലങ്ങളില്‍ വച്ചും കാണാറുണ്ടായിരുന്നു. ഇക്കഴിഞ്ഞ നവംബര്‍ 16ന് ആണ് ബാലസുബ്രഹ്മണ്യം യുവതിയുടെ വീട്ടിലേക്ക് എത്തുന്നത്. ഇവിടെ വച്ച്‌ ഇവര്‍ തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു.

ഇതിനിടെ ബാല സുബ്രഹ്മണ്യത്തിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇദ്ദേഹത്തിന് ആന്‍ജിയോ പ്ലാസ്റ്ററി സര്‍ജറി നടത്തിയിരുന്നു. ഇയാളുടെ ജീവന്‍ നഷ്ടപ്പെട്ടതോടെ യുവതി ആകെ പരിഭ്രാന്തയായി. എന്ത് ചെയ്യണമെന്നറിയാതെ നിന്ന യുവതി ഇക്കാര്യം ഭര്‍ത്താവിനെയും സഹോദരനെയും അറിയിച്ചു.

തുടര്‍ന്ന് ഇവരുടെ സഹായത്തോടെയാണ് മൃതദേഹം പ്ലാസ്റ്റിക്ക് കവറിലാക്കി ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. ഇവര്‍ മൃതദേഹം ഉപേക്ഷിച്ചതിന് പിന്നാലെ തന്നെ പൊലീസ് കണ്ടെത്തി. സംഭവം കൊലപാതകമാണെന്നാണ് പൊലീസ് ആദ്യം കരുതിയത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ബാല സുബ്രഹ്മണ്യം വീട്ടുജോലിക്കാരിയുടെ വീട്ടില്‍ എത്തിയതായി കണ്ടെത്തിയത്.പിന്നീട് യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് എല്ലാം പുറത്തറിയുന്നത്. തന്റെ പേരില്‍ കൊലപാതക കുറ്റം ചുമത്തുമോ എന്ന പേടി കാരണമാണ് മൃതദേഹം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ യുവതി പറഞ്ഞ കാര്യം പൂര്‍ണമായും പൊലീസ് വിശ്വസിച്ചിട്ടില്ല. പൊലീസ് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിവരികയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group