ബെംഗളൂരു: ക്രിസ്മസ്, പുതുവർഷ അവധിക്ക് മുന്നോടിയായി കേരള, കർണാടക ആർടിസി ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഡിസംബർ 20 നുള്ള ബുക്കിങ്ങാണ് തുടങ്ങിയത്. ഡിസംബർ 25 ഞായറാഴ്ചയായതിനാൽ നാട്ടിലേക്ക് കൂടുതൽ പേർ മടങ്ങുന്നത് 22, 23 ദിവസങ്ങളിലാണ്.കേരള ആർടിസി ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് ഡിസംബർ 20 മുതൽ 25 വരെ പ്രതിദിനം 10 സ്പെഷൽ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
സ്പെഷൽ ബസുകളിൽ 10 ശതമാനം വരെ ഫ്ലെക്സി നിരക്ക് ഈടാക്കും.സ്പെഷൽ ബസ് ടിക്കറ്റ് ബുക്കിങ് അടുത്ത ദിവസം ആരംഭിക്കും. തിരിച്ച് ബെംഗളൂരുവിലേക്ക് 26 മുതൽ ജനുവരി 2 വരെയും സർവീസുകൾ ക്രമീകരിച്ചു. 30 ദിവസം മുൻപ് വരെയാണ് കേരള, കർണാടക ആർടിസി ബസുകളിൽ ടിക്കറ്റ് ബുക്കിങ്ങിന് സൗകര്യമുള്ളത്.
ഇതേ സമയം സ്വകാര്യ ബസുകൾ 2മാസം മുൻപേ തന്നെ ബുക്കിങ് ആരംഭിച്ചിരുന്നു. കേരള ആർടിസിയെ അപേക്ഷിച്ച് മൂന്ന് ഇരട്ടി വരെ അധിക നിരക്കാണ് സ്വകാര്യ ബസുകൾ ഈടാക്കുന്നത്.
കേരള ആർടിസി സ്പെഷൽ ബസുകൾ:കോഴിക്കോട് ഡീലക്സ്, എക്സ്പ്രസ്.
•(ബത്തേരി വഴി): വൈകിട്ട് 3, 3.45 കോഴിക്കോട് ഡീലക്സ്, എക്സ്പ്രസ്.
•(മാനന്തവാടി വഴി): രാത്രി 7.45, 8.15 കോട്ടയം, എറണാകുളം, തൃശൂർ ഡീലക്സ്
•(സേലം, കോയമ്പത്തൂർ) വൈകിട്ട് 5.10, 5.30, 7.45. പയ്യന്നൂർ, കണ്ണൂർ എക്സ്പ്രസ്, ഡീലക്സ് (ഇരിട്ടി, ചെറുപുഴ)- വൈകിട്ട് 5.30, രാത്രി 8.30,തിരുവനന്തപുരം ഡീലക്സ് (നാഗർകോവിൽ വഴി) വൈകിട്ട് 6.
സെന്‍ട്രല്‍ റെയില്‍വേയില്‍ ഇന്ന് രാത്രി മുതല്‍ 27 മണിക്കൂര്‍ മെഗാ ബ്ലോക്ക്
മുംബൈ: സെന്‍ട്രല്‍ റെയില്‍വേയില്‍ ഇന്ന് രാത്രി മുതല്‍ 27 മണിക്കൂര്‍ മെഗാ ബ്ലോക്ക്. ബ്രിട്ടീഷ് കാലഘട്ടത്തിലെ കാര്‍ണാക് പാലം പൊളിക്കുന്നതിന്്റെ ഭാഗമായാണ് സെന്‍ട്രല്‍ റെയില്‍വേയില്‍ 27 മണിക്കൂര്‍ മെഗാ ബ്ലോക്ക്.ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസിനും (സിഎസ്എംടി) തെക്കന്‍ മുംബൈയിലെ മസ്ജിദ് ബന്ദര്‍ സ്റ്റേഷനും ഇടയിലുള്ള ബ്രിട്ടീഷ് കാലഘട്ടത്തിലെ കാര്‍ണാക് പാലം പൊളിച്ചുമാറ്റാന്‍ സെന്‍ട്രല്‍ റെയില്‍വേ (സിആര്‍) ശനിയാഴ്ച രാത്രി മുതല്‍ 27 മണിക്കൂര്‍ മെഗാ ബ്ലോക്ക് നടത്തും.
മെഗാ ബ്ലോക്ക് രാത്രി 11 മണിക്ക് (നവംബര്‍ 19 ന്) ആരംഭിച്ച് നവംബര്‍ 21 ന് പുലര്‍ച്ചെ 2 മണിക്ക് അവസാനിക്കും, അതിനാല്‍ ഈ കാലയളവില്‍ സബര്‍ബന്‍, എക്സ്പ്രസ് ട്രെയിനുകളുടെ സമയക്രമത്തെ ബാധിക്കുമെന്ന് സിആര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.