Home Featured ബെംഗളൂരു: ബെള്ളാരി റോഡിൽ ചരക്കു വാഹനങ്ങൾക്കു വിലക്കേർപ്പെടുത്തി ട്രാഫിക് പൊലീസ്

ബെംഗളൂരു: ബെള്ളാരി റോഡിൽ ചരക്കു വാഹനങ്ങൾക്കു വിലക്കേർപ്പെടുത്തി ട്രാഫിക് പൊലീസ്

ബെംഗളൂരു: വിമാനത്താവളത്തിലേക്കുള്ള ബെള്ളാരി റോഡിൽ സാദഹള്ളി ടോൾ മുതൽ ഹെബ്ബാൾ മേൽപാലം വരെ രാവിലെ 8.30 മുതൽ 10.30 വരെ ചരക്കു വാഹനങ്ങൾക്കു വിലക്കേർപ്പെടുത്തി ട്രാഫിക് പൊലീസ്. ഗതാഗത കുരുക്കും വാഹനാപകടങ്ങളും പതിവായതോടെ പരീക്ഷണാടിസ്ഥാനത്തിലാണു നിയന്ത്രണം.

ഹെബ്ബാൾ, യെലഹങ്ക, ചിക്ക ജാല എന്നിവിടങ്ങളിലേക്കു പോകുന്ന ചരക്കു വാഹനങ്ങൾ വിമാനത്താവളത്തിലേക്കുള്ള പാതയിൽ രാവിലെ ഉൾപ്പെടെ തിരക്കേറിയ സമയങ്ങളിൽ ഗതാഗത കുരുക്കിനു കാരണമാകുന്നതായി പരാതി വ്യാപകമായിരുന്നു.

കുഞ്ഞിനൊപ്പം സമയം ചെലവഴിക്കാന്‍ കനത്ത ശമ്ബളമുള്ള ജോലി രാജിവെച്ച്‌ യുവാവ്

ഖരഗ്പൂര്‍: കുഞ്ഞിനെ നോക്കാന്‍ ഉയര്‍ന്ന ശമ്ബളമുള്ള ജോലിയുപേക്ഷിച്ച യുവാവാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ താരം.ഒരു അഭിമുഖത്തിനിടെയാണ് അങ്കിത് ജോഷിയെന്ന ഐ.ഐ.ടി ബിരുദധാരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഏതാനും മാസങ്ങള്‍ക്കു മുമ്ബാണ് അങ്കിത് കനത്ത ശമ്ബളമുള്ള ജോലിക്ക് ചേര്‍ന്നത്. എന്നാല്‍ മകള്‍ ജനിച്ചതോടെ അവളോടൊപ്പം സമയം ചെലവഴിക്കാന്‍ ജോലി ഉപേക്ഷിക്കുകയായിരുന്നു.

‘വിഡ്ഢിത്തമായ ഒരു തീരുമാനമാണ് ഇതെന്ന് എനിക്കറിയാം. മുന്നോട്ട് ജീവിക്കാന്‍ വളരെ ബുദ്ധിമുട്ടുമെന്ന് ആളുകള്‍ എന്നെ ഉപദേശിക്കുകയും ചെയ്തതാണ്. എന്നാല്‍ ഭാര്യ ആകാംക്ഷ പൂര്‍ണ പിന്തുണയാണ് നല്‍കിയത്’-യുവാവ് പറയുന്നു.അങ്കിതിന് ജോലിയാവശ്യാര്‍ഥം വിവിധ നഗരങ്ങളിലേക്ക് അടിക്കടി യാത്ര ചെയ്യേണ്ടത് അനിവാര്യമായിരുന്നു. എന്നാല്‍ മകള്‍ സ്പിതി ജനിച്ചതോടെ യാത്ര ബുദ്ധിമുട്ടായി മാറി.

തുടര്‍ന്നാണ് മകളെ നോക്കാനായി ജോലിയില്‍ നിന്ന് ഇടവേളയെടുത്താലോ എന്ന് ആലോചിച്ചത്. കമ്ബനി കുറെ കാലം ലീവ് തരാന്‍ ഒരു സാധ്യതയുമില്ല. തുടര്‍ന്ന് രാജിക്കത്ത് നല്‍കുകയായിരുന്നു.അച്ഛനിലേക്കുള്ള ജോലിക്കയറ്റമാണിതെന്നും മറ്റെന്തിനേക്കാളും അതേറെ ആസ്വദിക്കുന്നുവെന്നും അങ്കിത് വ്യക്തമാക്കി. ജോലി രാജിവെച്ച ശേഷം മകളെ ചുറ്റിപ്പറ്റിയായി അങ്കിതിന്റെ ജീവിതം. അങ്കിതിന്റെ ഭാര്യ മാതൃത്വ അവധിയിലാണ്. അവധി കഴിഞ്ഞാലും അങ്കിത് വീട്ടിലുണ്ടാകുമെന്നതിനാല്‍ ആകാംക്ഷക്ക് ധൈര്യമായി ജോലിക്ക് പോകാം.

You may also like

error: Content is protected !!
Join Our WhatsApp Group