Home Featured പശുക്കളെ ദത്ത് നൽകുന്ന പദ്ധതിക്ക് ഒരു ദിവസത്തെ ശമ്പളം പിടിക്കാൻ കർണാടക സർക്കാർ

പശുക്കളെ ദത്ത് നൽകുന്ന പദ്ധതിക്ക് ഒരു ദിവസത്തെ ശമ്പളം പിടിക്കാൻ കർണാടക സർക്കാർ

by കൊസ്‌തേപ്പ്

ബെംഗളൂരു വധ നിരോധന നിയമമുള്ള സംസ്ഥാനത്തെ ഗോശാലകളിലുള്ള കന്നുകാലികളെ ദത്തെടുക്കാൻ അവസരം ഒരുക്കുന്ന പുണ്യകോടി ദ് പദ്ധതിക്കായി സർക്കാർ ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം സംഭാവന ചെയ്യണമെന്ന് ധനവകുപ്പ് സർക്കുലർ. ഇതിനു താൽപര്യമില്ലാത്ത വർ 25നു മുൻപ് അതത് വകുപ്പു മേധാവികളെ അറിയിക്ക്ണം. നവംബറിലെ ഒരു ദിവസത്തെ ശമ്പളം പിടിക്കുന്നതു വഴി, പുണ്യകോടി ദത്ത് പദ്ധതിക്കായി 80-100 കോടി രൂപ സ്വരൂപിക്കാനാണ് നീക്കം.

ഗ്രൂപ്പ് എ ജീവനക്കാർ 11000 രൂപയും ഗ്രൂപ്പ് ബി 4000 രൂപ, ഗ്രൂപ്പ് സി-400 രൂപ എന്നിങ്ങനെയും നൽ കേണ്ടി വരും. പ്യൂൺ, ഗാർഡ്, സ്വീപ്പർ തുടങ്ങിയ ഗ്രൂപ്പ് ഡി ജീവനക്കാരെ ഇതിൽ നിന്ന് ഒഴിവാക്കി. പൊതുജനങ്ങൾക്കും സ്ഥാപനങ്ങൾക്കും വർഷം 11000 രൂപ മുടക്കി ഗോശാലകളിലെകന്നു കാലികളെ ദത്തെടുക്കാൻ വഴിയൊരുക്കുന്ന പദ്ധതിയാണിത്. ഒരു ദിവസത്തേക്ക് 70 രൂപ.

കർഷകർ ഉപേക്ഷിച്ചതും, അലഞ്ഞുനടക്കുന്നതും, കശാപ്പുശാലകളിൽ നിന്നും മറ്റും രക്ഷിച്ചെടുത്തതുമായ കന്നുകാലികളെയാണ് ഗോശാലകളിൽ പാർപ്പിക്കുന്നത്. ഇതിനായി 100 ഗോശാലകളാണ് നിർമിക്കുന്നത്. 2021ഫെബ്രുവരിയിൽ പാസാകിയ ഗോവധ നിരോധന നിയമ പ്രകാരം സംസ്ഥാനത്ത് 13 വർഷത്തിലധികം വളർച്ചയുള്ള പോത്തിനെയും എരുമയെയും മാത്രമേ കശാപ്പു ചെയ്യാൻ അനുമതിയുള്ളൂ.

പശു, പശുക്കിടാവ്, കാള, 13 വർഷം വളർച്ചയെത്താത്ത പോത്ത്, എരുമ എന്നിവയെ കൊല്ലുന്നവർക്ക് 3-7 വർഷം വരെ തടവും 50000 -10 ലക്ഷം രൂപ വരെ പിഴയും ചുമത്തും.

ജനനേന്ദ്രിയം വെട്ടിമാറ്റി, വികൃതമാക്കിയ നിലയിൽ ദമ്പതികളുടെ മൃതദേഹം; ദുരഭിമാനക്കൊലയെന്ന് സംശയം

ഉദയ്പൂർ: ദമ്പതികളുടെ മൃതദേഹം വികൃതമാക്കിയ നിലയിൽ കണ്ടെത്തി. രാജസ്ഥാനിലെ ഉദയ്പൂരിലെ ഗോഗുണ്ട പൊലീസ് സ്റ്റേഷന് സമീപമുള്ള ആളൊഴിഞ്ഞ പ്രദേശത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.  ദുരഭിമാനക്കൊലയോ വ്യക്തിവൈരാഗ്യമോ ആകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.

അധ്യാപകനായ രാഹുൽ മീണ (30), സോനു സിംഗ് (28) എന്നിവരാണ് കൊല്ലപ്പെട്ടത്. രാഹുൽ ആദിവാസി വിഭാഗത്തിൽ നിന്നുള്ളയാളും സോനു രജപുത്ര സമുദായത്തിൽ നിന്നുള്ളയാളുമാണ്. 10 കിലോമീറ്റർ ചുറ്റളവിൽ വരുന്ന ഗ്രാമങ്ങളിൽ നിന്നുള്ളവരാണ് ഇരുവരും. കനത്ത കല്ലുകൾ കൊണ്ട് അവരെ അടിച്ചുവീഴ്ത്തുകയും പിന്നീട് മൂർച്ചയുള്ള ആയുധം കൊണ്ട് കുത്തുകയുമായിരുന്നെന്നാണ് പ്രാഥമിക നി​ഗമനമെന്ന് പൊലീസ് പറഞ്ഞു. “മീണയുടെ സ്വകാര്യഭാഗങ്ങൾ വെട്ടിമാറ്റിയ നിലയിലാണ്. സോനുവിന്റെ ജനനേന്ദ്രിയത്തിലും മൂർച്ചയേറിയ ആയുധത്തിന്റെ മുറിവുകൾ ഉണ്ടായിരുന്നു. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. രണ്ട് ദിവസമായി അവരെ കാണാതായിരുന്നു,”  ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ദുരഭിമാനക്കൊലയാണെന്ന് തോന്നുന്നെന്നും പൊലീസ് കൂട്ടിച്ചേർത്തു. നവംബർ 15 മുതലാണ് ഇവരെ കാണാതായത്. 

You may also like

error: Content is protected !!
Join Our WhatsApp Group