Home Featured ബംഗളൂരു: റോഡ് കുഴിയില്‍ നെല്‍ച്ചെടി നട്ട് ജെ.ഡി.എസ് എം.എല്‍.എയുടെ പ്രതിഷേധം.

ബംഗളൂരു: റോഡ് കുഴിയില്‍ നെല്‍ച്ചെടി നട്ട് ജെ.ഡി.എസ് എം.എല്‍.എയുടെ പ്രതിഷേധം.

ബംഗളൂരു: റോഡിലെ കുഴികള്‍ അടക്കാത്ത നടപടിക്കെതിരെ കുഴിയില്‍ നെല്‍ച്ചെടി നട്ട് ജെ.ഡി.എസ് എം.എല്‍.എയുടെ പ്രതിഷേധം.ദേവനഹള്ളി എം.എല്‍.എ. നിസര്‍ഗ നാരായണസ്വാമിയുടെ നേതൃത്വത്തിലാണ് ദേവനഹള്ളിക്ക് സമീപം പ്രതിഷേധിച്ചത്. കോലാറില്‍നിന്ന് ബംഗളൂരുവിലേക്കുള്ള പ്രധാന പാതയായിട്ടും റോഡിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്ന് എം.എല്‍.എ ആരോപിച്ചു.

നിരവധി തവണ മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയിരുന്നു.കുഴിയില്‍ വീണ് വാഹനാപകടങ്ങള്‍ പതിവായിരുന്നു. ഇതിനിടെ ട്രാഫിക് പൊലീസ് സ്വന്തം നിലയില്‍ വലിയ കുഴികള്‍ നികത്തിയെങ്കിലും മഴ പെയ്തതോടെ വീണ്ടും കുഴികള്‍ രൂപപ്പെട്ടു. അറ്റകുറ്റപ്പണി ഉടന്‍ തുടങ്ങുമെന്ന് പൊതുമാരാമത്ത് വകുപ്പ് അറിയിച്ചു.

പുള്ളിപ്പുലി ഭീഷണി; മൈസൂരു വൃന്ദാവന്‍ ഉദ്യാനം അനിശ്ചിതകാലത്തേക്ക് അടച്ചു

മൈസൂരു: പുള്ളിപ്പുലിയുടെ സാന്നിധ്യം പതിവായതോടെ കര്‍ണാടക ശ്രീരംഗപട്ടണയിലുള്ള വിനോദസഞ്ചാരകേന്ദ്രമായ വൃന്ദാവന്‍ ഉദ്യാനം അനിശ്ചിതകാലത്തേക്ക് അടച്ചു.പുലിയെ പിടികൂടുകയോ പുലിയുടെ സാന്നിധ്യം ഉണ്ടാകാതിരിക്കുകയോ ചെയ്താല്‍ മാത്രമേ ഉദ്യാനം വീണ്ടും തുറക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.കഴിഞ്ഞമാസം 21നാണ് ഉദ്യാനത്തില്‍ ആദ്യം പുലിയെ കണ്ടത്. ഇതിനുപിന്നാലെ നവംബര്‍ അഞ്ചുമുതല്‍ ഏഴുവരെ തുടര്‍ച്ചയായ മൂന്നുദിവസങ്ങളില്‍ ഉദ്യാനത്തില്‍ പുലിയെത്തി.

പുലിയെ ആദ്യം കണ്ടദിവസംമുതല്‍ വനംവകുപ്പ് അധികൃതര്‍ തിരച്ചില്‍ നടത്തുകയും നാല് കെണികള്‍ സ്ഥാപിക്കുകയും ചെയ്‌തെങ്കിലും ഇതുവരെ പിടികൂടാന്‍ സാധിച്ചില്ല.ഇതോടെയാണ് അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചത്.ഒന്നിലധികം പുലികള്‍ ഉദ്യാനപരിസരത്ത് ഉണ്ടെന്നാണ് വനംവകുപ്പ് അധികൃതരുടെ സംശയം. ഉദ്യാനത്തില്‍ സ്ഥാപിച്ച സിസിടിവി ക്യാമറകളില്‍ പതിഞ്ഞ പുലിയുടെ ചിത്രങ്ങള്‍ പലദിവസങ്ങളിലും വ്യത്യസ്തമാണെന്നതാണ് സംശയത്തിനു കാരണം.

മലയാളികളുള്‍പ്പെടെ സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി ആയിരക്കണക്കിന് സന്ദര്‍ശകര്‍ എത്തുന്നയിടമാണ് കൃഷ്ണരാജസാഗര്‍ അണക്കെട്ടിനോടുചേര്‍ന്നുള്ള വൃന്ദാവന്‍ ഉദ്യാനം. ഏറ്റവുമൊടുവില്‍ ഈമാസം ഏഴിന് ഉദ്യാനത്തിലെത്തിയ പുലി ഒരു തെരുവുനായയെ ആക്രമിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group