മൈസൂരു: തുടർച്ചയായി പുള്ളി പുലി ഇറങ്ങിയതിനെ തുടർന്ന് വിനോദസഞ്ചാര കേന്ദ്രമായ മൈസൂരു ബൃന്ദാവൻ ഗാർഡൻ അനിശ്ചിതകാലത്തേക്ക് അടച്ചു.ഒരു മാസത്തിനിടെ രണ്ടാം തവണയാണു ഗാർഡൻ അടച്ചിടുന്നത്. ദീപാവലി സമയത്ത് ഗാർഡനിലൂടെ പുലി സഞ്ചരിക്കുന്ന തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. സമീപത്തെ കെആർഎസ് അണക്കെട്ടിലും 4 തവണ പുലിയെ കണ്ടതോടെ സന്ദർശകർക്ക് പ്രവേശനം നിരോധിച്ചെങ്കിലും പിന്നീട് തുറന്നു.
പുലിയെ പിടികൂടിയതിനു ശേഷമേ ബൃന്ദാവൻ ഗാർഡൻ തുറക്കൂ എന്ന് കാവേരി നീരാവരി നിഗം ലിമിറ്റഡ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഫാറൂഖ് അഹമ്മദ് അബു പറഞ്ഞു. 4-നു മൈസൂരു കെആർ നഗറിൽ പുലിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികൻ ഉൾപ്പെടെ 3 പേർക്ക് പരുക്കേറ്റിരുന്നു. പുലിയെ പിന്നീട് വനംവകുപ്പ് അധികൃതർ മയക്കു വെടി വച്ച് പിടികൂടിയിരുന്നു. ഇതിനും 2 ദിവസം മുൻപ് മൈസൂരു ടി നരസീപുരയിൽ പുലിയുടെ ആക്രമണത്തിൽ കോളജ വിദ്യാർഥി കൊല്ലപ്പെട്ടിരുന്നു.
ഓടുന്ന ബസിനു മുന്നിലേക്ക് ചാടി; ഡ്രൈവിങ് സീറ്റില്‍ കയറി ഇരുന്ന് യുവാവിന്റെ അഭ്യാസം
മലപ്പുറം: ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് എടുത്തുചാടി യുവാവിന്റെ പരാക്രമം. അങ്ങാടിപ്പുറം സ്വദേശിയായ യുവാവാണ് ബുധനാഴ്ച വൈകീട്ട് അഞ്ചോടെ ജൂബിലി ജങ്ഷനില്‍ എബിസി മോട്ടോഴ്സിന് സമീപത്ത് ബസിനു മുന്നില്‍ ചാടിയും ബസിന്റെ ഡ്രൈവിങ് സീറ്റില്‍ കയറിയിരുന്നുമായിരുന്നു പരാക്രമം.ഇയാള്‍ നേരത്തെ മാനസിക രോഗത്തിന് ചികിത്സയിലായിരുന്നു എന്നാണ് വിവരം.റോഡിന്റെ ഡിവൈഡറിലായിരുന്നു ഇയാള്‍ നിന്നിരുന്നത്. മങ്കട ഭാഗത്തുനിന്നും വന്ന ബസിന് നേരെ മുന്നിലേക്ക് യുവാവ് ഓടിയെത്തി ഉയര്‍ന്നു ചാടുകയായിരുന്നു.
വലിയ ശബ്ദത്തോടെ ബസിന്റെ ചില്ല് തകരുകയും ദൂരേക്ക് യുവാവ് തെറിച്ചുവീഴുകയും ചെയ്തു. അല്പനേരം റോഡിലിരുന്ന ശേഷം ഇയാള്‍ ബസിന്റെ െ്രെഡവിങ് സീറ്റില്‍ കയറിയിരുന്ന് കാലുകള്‍ സ്റ്റിയറിങ്ങിലേക്ക് കയറ്റിവെച്ച് പരാക്രമം തുടര്‍ന്നു.പരിക്കേറ്റ ഇയാളെ പെരിന്തല്‍മണ്ണ പൊലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് മാതാപിതാക്കളെത്തി കോഴിക്കോട്ടെ മാനസികരോഗാശുപത്രിയിലേക്ക് മാറ്റി.