Home Featured ബെംഗളൂരു: വാഹന മോഷണം;ഇ- എഫ്ഐആർ സംവിധാനം ആരംഭിച്ച് കർണാടക പൊലീസ്.

ബെംഗളൂരു: വാഹന മോഷണം;ഇ- എഫ്ഐആർ സംവിധാനം ആരംഭിച്ച് കർണാടക പൊലീസ്.

ബെംഗളൂരു: വാഹന മോഷണം സംബന്ധിച്ച പരാതി ഓൺലൈനായി നൽകാനുള്ള ഇ എഫ്ഐആർ സംവിധാനം ആരംഭിച്ച് കർണാടക പൊലീസ്. ഔദ്യോഗിക വെബ്സൈറ്റായ https:// ksp.karnataka.gov.in വഴിയാണ് ഇതിനുള്ള പരാതികൾ സമർപ്പിക്കേണ്ടത്. എഫ്ഐആറിന്റെ കോപ്പികൾ ഡൗൺലോഡ് ചെയ്യാനും ആകും. കാറുകളും ഇരുചക്ര വാഹനങ്ങളും മോഷണം പോയാൽ കണ്ടെത്താനായി പൊലീസ് സ്റ്റേഷനുകൾ കയറി ഇറങ്ങേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാൻ സംവിധാനം പ്രയോജനപ്പെടും.

നിലവിൽ വാഹനം മോഷണം പോയാൽ കളവ് നടക്കുന്ന പ്രദേശം ഏതു സ്റ്റേഷന്റെ പരിധിയിൽ ആണെന്നതു അനുസരിച്ചാണ് കേസ് എടുക്കുക. കൃത്യമായ സ്റ്റേഷൻ കണ്ടെത്തുന്നതു അടക്കം പ്രയാസം നേരിട്ടതായി പരാതികൾ വ്യാപകമായ സാഹചര്യത്തിലാണു നടപടി.

മെസ്സി, നെയ്മര്‍ വൈറല്‍ കട്ടൗട്ടുകള്‍ എടുത്തുമാറ്റണമെന്ന് പഞ്ചായത്ത്; നടപടി അഭിഭാഷകന്റെ പരാതിയില്‍

കോഴിക്കോട്: പുള്ളാവൂരിലെ വൈറല്‍ കട്ടൗട്ടുകള്‍ക്കെതിരെ നടപടിയുമായി പഞ്ചായത്ത്. കോഴിക്കോട് പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ച മെസ്സിയുടേയും നെയ്മറുടേയും കട്ടൗട്ടുകള്‍ എടുത്തുമാറ്റാന്‍ പഞ്ചായത്ത് സെക്രട്ടറി ഉത്തരവിട്ടു.ചാത്തമംഗലം പഞ്ചായത്ത് സെക്രട്ടറിയാണ് അര്‍ജന്റീനയുടേയും ബ്രസീലിന്റേയും ആരാധകരോട് കട്ടൗട്ടുകള്‍ എടുത്തുമാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഭീമന്‍ കട്ടൗട്ടുകള്‍ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തഴയുമെന്നാരോപിച്ച്‌ നല്‍കിയ പരാതിയിലാണ് പഞ്ചായത്തിന്റെ ഇടപെടല്‍. അഭിഭാഷകന്‍ ശ്രീജിത്ത് പെരുമനയാണ് ഫുട്‌ബോള്‍ ആരാധകര്‍ക്കെതിരെ പരാതി നല്‍കിയത്.പുഴയില്‍നിന്ന് കട്ടൗട്ടുകള്‍ നീക്കം ചെയ്യണമെന്നും നീക്കിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും അഭിഭാഷകന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇതിന് പിന്നാലെയാണ് മെസ്സിയേയും നെയ്മറേയും കരയ്ക്ക് കയറ്റാനുള്ള പഞ്ചായത്ത് സെക്രട്ടറി സെക്രട്ടറി ഓലിക്കല്‍ ഗഫൂറിന്റെ ഉത്തരവ്.പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ച 30 അടി പൊക്കമുള്ള മെസ്സിയുടെ കട്ടൗട്ട് അന്താരാഷ്ട്ര കായിക മാധ്യമങ്ങളിലടക്കം വാര്‍ത്തയായിരുന്നു. കേരളത്തിലെ ഫുട്‌ബോള്‍ പ്രേമത്തിന്റെ തീവ്രത ചൂണ്ടിക്കാണിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി.

അര്‍ജന്റീന ആരാധകര്‍ പുഴയുടെ നടുവിലെ തുരുത്തില്‍ കട്ടൗട്ട് വെച്ചതിന് പിന്നാലെ ബ്രസീല്‍ ആരാധകരെത്തി അതിലും വലുപ്പമുള്ള കട്ടൗട്ട് പുഴക്കരയില്‍ വെച്ചു. 40 അടി വലുപ്പമുള്ള നെയ്മര്‍ ഫഌക്‌സ് വന്നതോടെ പുള്ളാവൂരിലെ ഫുട്‌ബോള്‍ ഫാന്‍ ഫൈറ്റിന് കൗതുകമേറി. മന്ത്രിമാര്‍ അടക്കമുള്ള പ്രമുഖര്‍ ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത് പ്രതികരിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group