Home Featured ഈ അനുഭവം സിയാറ്റലിലേക്ക് കൊണ്ട് പോകും’; ബംഗളൂരുവില്‍ ഫില്‍റ്റര്‍ കോഫി രുചിച്ച്‌ സ്റ്റാര്‍ബക്സ് സഹസ്ഥാപകന്‍

ഈ അനുഭവം സിയാറ്റലിലേക്ക് കൊണ്ട് പോകും’; ബംഗളൂരുവില്‍ ഫില്‍റ്റര്‍ കോഫി രുചിച്ച്‌ സ്റ്റാര്‍ബക്സ് സഹസ്ഥാപകന്‍

ബംഗളൂരു: ബംഗളൂരുവിലെ ഫില്‍റ്റര്‍ കോഫിയുടെ രുചി നുകര്‍ന്ന് സ്റ്റാര്‍ബക്സ് സഹസ്ഥാപകന്‍ സെവ് സീഗല്‍. വിദ്യാര്‍ഥി ഭവന്‍ റസ്റ്ററന്റിലെത്തിയാണ് സീഗല്‍ കോഫിയും മസാല ദോശയും കഴിച്ചത്.റസ്റ്ററന്റ് തന്നെയാണ് ഇതിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ആഗോള നിക്ഷേപക സംഗമത്തിനാണ് സീഗൽ ബംഗളൂരുവിലെത്തിയത്.

നിങ്ങളുടെ പ്രശസ്തമായ ഭക്ഷണം കഴിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. ഈ അനുഭവം ഞാൻ സിയാറ്റലിലേക്ക് കൊണ്ടുപോകുമെന്ന് കോഫി കുടിച്ചതിന് ശേഷം സീഗൽ റസ്റ്ററന്റിലെ അഭിപ്രായമെഴുതുന്ന ബുക്കിൽ കുറിച്ചു. സീഗലിന് ആതിഥേയത്വം വഹിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് വിദ്യാർത്ഥി ഭവൻ റസ്റ്ററന്റും പ്രതികരിച്ചു.

1971ലാണ് സീഗൽ സ്റ്റാർബക്സിൻ തുടക്കം കുറിക്കുന്നത്. പിന്നീട് ആശുപത്രിയുടെ വൈസ് പ്രസിഡന്റും ഡയറക്ടറുമായി. ബംഗളൂരുവിൽ നടക്കുന്ന നിക്ഷേപക സംഗമത്തിൽ സ്വന്തം അനുഭവങ്ങൾ പങ്കുവെക്കുന്നതിനായാണ് സീഗൽ എത്തിയത്.

ഭാര്യ മറ്റൊരാള്‍ക്കൊപ്പം ചുറ്റിനടക്കുന്നത് അവിഹിതമല്ല; വിവാഹ മോചനത്തിനു കാരണമല്ലെന്ന് ഹൈക്കോടതി

ഭോപ്പാല്‍: ഭാര്യ ഭര്‍ത്താവല്ലാത്ത മറ്റൊരു പുരുഷനെ കാണുന്നതോ ഒപ്പം ചുറ്റിനടക്കുന്നതോടെ അവിഹിതമായി കാണാനാവില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി.അതിന്റെ പേരില്‍ വിവാഹ മോചനം അനുവദിക്കാനാവില്ലെന്നും ജസ്റ്റിസുമാരായ വികേക് റൂസിയ, അമര്‍ നാഥ് എന്നിവര്‍ വിധിച്ചു.ഭര്‍ത്താവ് നല്‍കിയ വിവാഹ മോചന ഹര്‍ജി തള്ളിയ കുടുംബ കോടതി വിധി ശരിവച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.

ഭര്‍ത്താവല്ലാത്ത പുരുഷനൊപ്പം ചുറ്റിനടന്നു എന്നതുകൊണ്ടു മാത്രം അവിഹിതമായി കാണാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു. അസ്വാഭാവികമായ സാഹചര്യത്തില്‍ കണ്ടെന്ന, വ്യക്തമായ തെളിവുകള്‍ ഉണ്ടെങ്കിലേ അവിഹിത ബന്ധം സ്ഥാപിക്കാനാവൂ. അതുകൊണ്ടുതന്നെ അവിഹിതത്തിനു തെളിവില്ലെന്ന കുടുംബ കോടതി വിധി ശരിയായ തീരുമാനമാണെന്ന് ഹൈക്കോടതി വിലയിരുത്തി.

ഭാര്യ മറ്റൊരാള്‍ക്കൊപ്പം താമസിക്കുകയാണെന്ന് ആരോപിച്ചാണ് ഭര്‍ത്താവ് കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഭാര്യ തന്റെ അമ്മയെ മര്‍ദിച്ചതായും അതില്‍ കേസുണ്ടെന്നും ചൂണ്ടിക്കാട്ടി. ഭാര്യ മറ്റൊരാളുടെ വീട്ടിലേക്കു കയറിപ്പോവുന്നത് താന്‍ കണ്ടിട്ടുണ്ടെന്നാണ് അവിഹിതത്തിനു തെളിവായി ഭര്‍ത്താവ് പറഞ്ഞത്. പല സ്ഥലങ്ങളിലും ഇരുവരെയും ഒരുമിച്ചു കണ്ടിട്ടുണ്ടെന്ന്, ഭര്‍ത്താവ് ഹാജരാക്കിയ സാക്ഷികളും കോടതിയെ അറിയിച്ചു.

വിവാഹ മോചനം അനുവദിക്കണമെന്നും, ഭാര്യയുടെ അവിഹിതമാണ് കാരണം എന്നതിനാല്‍ ജീവനാംശം നല്‍കാനാവില്ലെന്നും ഭര്‍ത്താവ് വാദിച്ചു.രണ്ടാം വിവാഹം കഴിക്കുന്നതിനായി തന്നെ ഒഴിവാക്കാനാണ് ഭര്‍ത്താവിന്റെ ശ്രമം എന്നായിരുന്നു ഭാര്യയുടെ വാദം. അതിനായി ഭര്‍ത്താവ് തന്നെ ഉപേക്ഷിച്ചുപോയി. ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ താന്‍ ഇപ്പോഴും തയാറാണെന്നും ഭാര്യ കോടതിയെ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group