Home Featured ഉറങ്ങുന്ന മകളെ മുന്‍സീറ്റില്‍ ഇരുത്തി,ബാംഗ്ലൂര്‍ നഗരത്തില്‍ ജീവിക്കാനായി ഊബര്‍ ടാക്‌സി ഓടിക്കുന്ന വനിത ഡ്രൈവര്‍; സോഷ്യല്‍ മീഡിയയില്‍ താരമായി പെണ്‍കരുത്ത്

ഉറങ്ങുന്ന മകളെ മുന്‍സീറ്റില്‍ ഇരുത്തി,ബാംഗ്ലൂര്‍ നഗരത്തില്‍ ജീവിക്കാനായി ഊബര്‍ ടാക്‌സി ഓടിക്കുന്ന വനിത ഡ്രൈവര്‍; സോഷ്യല്‍ മീഡിയയില്‍ താരമായി പെണ്‍കരുത്ത്

ബാംഗ്ലൂര്‍ നഗരത്തില്‍ ഒരു ഊബര്‍ ടാക്‌സി വിളിച്ച് യാത്ര തുടങ്ങിയതിന് ശേഷമാണ് രാഹുല്‍ ശശി ശ്രദ്ധിച്ചത്. മുന്‍ സീറ്റില്‍ ഡ്രൈവറെ കൂടാതെ ഒരു പെണ്‍കുഞ്ഞ് ഉറങ്ങുന്നു. ഈ കുട്ടി നിങ്ങളുടെ മകളാണോയെന്ന് ഡ്രൈവറോട് ചോദിക്കാന്‍ രാഹുല്‍ മടിച്ചില്ല. കുട്ടി എന്റെ മകളാണെന്നും സ്‌ക്കൂള്‍ അവധി ആയതിനാലാണ് മകളെ നോക്കികൊണ്ട് ജോലി നോക്കുന്നതെന്നും ഡ്രൈവറായ നന്ദിനി പറുപടി പറഞ്ഞു.

യാത്രയ്ക്ക് ശേഷം രാഹുല്‍ അവര്‍ക്കൊപ്പം ഫോട്ടൊ എടുത്തു. തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ നന്ദിനിയെ ലോകത്തിന് പരിചയപ്പെടുത്തി. നിമിഷങ്ങള്‍ക്കകം തന്നെ റോഡിലൂടെ പായുന്ന ഈ പെണ്‍പുലിയെ സൈബര്‍ലോകം ഏറ്റെടുത്തു.

ഉറങ്ങുന്ന മകളെ മുന്‍സീറ്റില്‍ ഇരുത്തി ജീവിക്കാനായി ടാക്‌സി ഓടിക്കുന്ന വനിത ഡ്രൈവര്‍. ബാംഗ്ലൂര്‍ പോലുള്ള മഹാനഗരത്തില്‍ മകളോടൊപ്പം ജീവിതത്തോട് പോരാടുകയാണ് നന്ദിനി. ഒരു ബിസിനസ് സംരംഭക ആകാന്‍ ആഗ്രഹിച്ച നന്ദിനി ഫുഡ് ട്രക്ക് ബിസിനസ് നടത്തിയാണ് ജീവിച്ചിരുന്നത്. എന്നാല്‍ കൊവിഡിന്റെ കടന്നുവരവോടെ എല്ലാം താളംതെറ്റി, ബിസിനസ് പൊളിഞ്ഞു.

എന്നാലും തളര്‍ന്നില്ല ജീവിക്കാനായി അവര്‍ ഡ്രൈവര്‍ കുപ്പായം അണിഞ്ഞു. ദിവസത്തില്‍ 12 മണിക്കൂര്‍ ടാക്‌സി ഓടിച്ചാണ് ഇവര്‍ കുടുംബം നോക്കുന്നത്. തളരാതെ തോറ്റുകൊടുക്കാതെ പ്രതിസന്ധികളോട് പോരാടുന്ന രാജ്യത്തെ പെണ്‍മനസുകള്‍ക്ക് ഊര്‍ജമാവുകയാണ് നന്ദിനി.

ഹിന്ദു മതവികാരം വ്രണപ്പെടുത്തുന്നു എന്ന് നടിയുടെ പരാതി; ഡിഎസ്പിയുടെ പുതിയ ആല്‍ബത്തിന് എതിരെ കേസെടുത്ത് പോലീസ്

പ്രശസ്ത തെന്നിന്ത്യന്‍ സിനിമാ സംഗീത സംവിധായകന്‍ ദേവിശ്രീ പ്രസാദിന് എതിരെ പോലീസ് കേസ്. ഡിഎസ്പിയുടെ പുതിയ ആല്‍ബമായ ‘ഓ പരി’ ഹിന്ദു മത വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് കേസ്. ഹൈദരാബാദ് സിറ്റി പോലീസിന്റെ സൈബര്‍ ക്രൈം വിഭാഗമാണ് പരാതിക്ക് പിന്നാലെ കേസെടുത്തത്.

കരാട്ടെ കല്യാണി എന്ന തെലുങ്ക് നടിയും ഹാസ്യതാരവുമാണ് പരാതി നല്‍കിയത്. മോശമായി വസ്ത്രം ധരിച്ച് സ്ത്രീകള്‍ നൃത്തം ചെയ്യുന്ന ഗാനത്തില്‍ സംഗീതസംവിധായകന്‍ ഭക്തിഗാനശകലങ്ങള്‍ ഉപയോഗിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.

സംഭവത്തില്‍ ദേവി ശ്രീ പ്രസാദ് മാപ്പുപറയണമെന്നും കല്യാണി ആവശ്യപ്പെടുന്നു. അതേസമയം, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 എ പ്രകാരമാണ് സംഗീതസംവിധായകനെതിരെ കേസെടുത്തിരിക്കുന്നത്.ആദ്യത്തെ പാന്‍ ഇന്ത്യന്‍ പോപ് ഗാനം എന്ന അവകാശവാദവുമായി എത്തിയ ഗാനമാണ് ഓ പരി. തെലുങ്കില്‍ ‘ഒ പിള്ള’ എന്ന പേരിലാണ് ഗാനം പുറത്തിറങ്ങിയത്.

You may also like

error: Content is protected !!
Join Our WhatsApp Group