ബെംഗളൂരു: വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവയ്ക്കുന്ന പാഠ്യപദ്ധതി സംസ്ഥാനത്തെ അറബിക് സ്കൂളുകൾ പിന്തുടരുന്നുണ്ടോ എന്നു പരിശോധിക്കാനായി സർവേ നടത്താൻ സർക്കാർ ഉത്തരവിട്ടു. വിദ്യാഭ്യാസ വകുപ്പ് കമ്മിഷണർമാരുടെ നേതൃത്വത്തിലാണു സർവേ.
ഇവിടങ്ങളിലെ വിദ്യാർഥികൾക്കു കണക്കും ശാസ്ത്ര വിഷയങ്ങളും പഠിക്കാൻ സൗകര്യമുണ്ടോ എന്നും, വിദ്യാഭ്യാസാവകാശ നിയമ പ്രകാരമാണോ പഠനരീതിയെന്നുമാകും പ്രധാനമായും പരിശോധിക്കുക.അറബിക് സ്കൂളുകളിൽ പഠി ക്കുന്നവർക്ക് ഔപചാരിക വിദ്യാഭാസത്തിന് അവസരമില്ലെന്നു ചൂണ്ടിക്കാട്ടി ചില രക്ഷിതാക്കൾ രംഗത്തു വന്നതിനെ തുടർന്നാണു നടപടിയെന്ന് പ്രാഥമിക വിദ്യാഭ്യാസ മന്ത്രി ബി.സി.നാഗേഷ് പറഞ്ഞു.അറബിക് സ്കൂളുകൾ സർക്കാർ നിർദേശിക്കുന്ന പാഠ്യപദ്ധതി പിന്തുടരേണ്ടതുണ്ടെന്നു മന്ത്രി പറഞ്ഞു.
ആറ് വയസുകാരന് ഉണ്ടാക്കിയ ചായ കുടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം; കീടനാശിനി കലര്‍ത്തിയെന്ന് സൂചന
ആറ് വയസുകാരന് ഉണ്ടാക്കിയ ചായകുടിച്ചതിന് പിന്നാലെ മുത്തച്ഛനടക്കം നാല് പേര് മരിച്ചു. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ഗ്രാമത്തിലാണ് ദാരുണസംഭവം നടന്നത്.ചായ ഉണ്ടാക്കുന്നതിനിടെ കുട്ടി അബദ്ധത്തില്‍ കിടനാശിനി ചേര്ത്തതകാം എന്നാണ് പ്രാഥമിക നിഗമനം. ശിവാംഗ് (6), ദിവാംഗ് (5), ഭാര്യപിതാവ് രവീന്ദ്ര സിങ് (55), അയല്‍വാസി സൊബ്രാന്‍ സിങ് എന്നിവരാണ് മരിച്ചത്. കുട്ടികളുടെ അച്ഛന് ശിവനന്ദന് സിങിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
വ്യാഴാഴ്ച രാവിലെ ഇവരുടെ വീട്ടിലേക്കെത്തിയ മുത്തച്ഛന് കൊടുക്കാനാണ് ആറുവയസുകാരനായ ശിവാംഗ് ചായ ഉണ്ടാക്കിയത്. കുട്ടിയുടെ അമ്മ ഈ സമയം തൊഴുത്തില്‍ പശുവിനെ കറക്കുകയായിരുന്നു. ഇവരുടെ അയല്‍വാസിയായ സൊബ്രാന്‍ സിങ്ങ് എന്നയാളും ചായ കുടിക്കാനെത്തിയിരുന്നു. ചായ കുടിച്ചതിന് പിന്നാലെ അഞ്ച് പേര്‍ക്കും അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് മെയിന്‍പുരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രവീന്ദ്ര സിങ്ങും പേരക്കുട്ടികളായ ശിവാംഗ്, ദിവാംഗ് എന്നിവരും മരിച്ചു.
ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് ശിവ് നന്ദനെയും സൊബ്രാന്‍ സിങ്ങിനെയും സഫായ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. ചികിത്സ തുടരുന്നതിനിടെ സൊബ്രാന്‍ സിങ്ങും മരിച്ചതകോടെ മരണസംഖ്യ നാലായി.ശിവനന്ദന് സിങിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം.
സംഭവത്തിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് അന്വേഷിച്ചു വരികയാണ്. ചായ ഉണ്ടാക്കുമ്ബോള്‍ കുട്ടി അബദ്ധത്തില്‍ കീടനാശിനി ചേര്‍ത്തതാകാം മരണകാരണമെന്നാണ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.