ബെംഗളുരു: ശബരിമല തീർത്ഥാടകർക്കായി ഈ തീർത്ഥാടനകാലത്ത് ബെംഗളുരുവിൽ നിന്ന് സ്പെഷൽ ട്രെയിൻ ഓടിക്കുമെന്ന് റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റി കമ്മിറ്റി ചെയർമാൻ പി.കെ.കൃഷ്ണദാസ്.തീർഥാടകരുടെ തിരക്ക് ഇക്കൊല്ലം വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതൽ സ്പെഷൽ ട്രെയിനുകൾ പരിഗണനയിലുണ്ട്.
ഹൈദരബാദ്, സെക്കന്തരാബാദ്, കച്ചിഗുഡ എന്നിവിടങ്ങളിൽ നിന്നും ശബരിമല തീർത്ഥാടകർക്കായി പ്രത്യേക തീവണ്ടികൾ സർവിസ് നടത്തും.ചെന്നൈയിൽ നിന്നുള്ള സ്പെഷൽ ട്രെയിൻ ആഴ്ചയിൽ മൂന്നുദിവസം ഉണ്ടാകും. തീർത്ഥാടകരുടെ തിരക്ക് വർധിക്കുന്നതിനുസരിച്ച് ആവശ്യമെങ്കിൽ കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് പാല്‍ വില അഞ്ചുരൂപ വര്‍ധിപ്പിക്കും
സംസ്ഥാനത്ത് പാല്‍ വില അഞ്ചുരൂപ വര്‍ധിപ്പിക്കും. ലിറ്ററിന് അഞ്ചുരൂപയായാണ് വര്‍ധിപ്പിക്കുക. പരിശോധന പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും വിലവര്‍ധനവെന്ന് മന്ത്രി ജെ ചിഞ്ചു റാണി മാധ്യമങ്ങളോട് പറഞ്ഞു.കര്‍ശകരുടെ ഉള്‍പ്പെടെ അഭിപ്രായം തേടിയതിന് ശേഷമായിരിക്കും തീരുമാനം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും തീരുമാനങ്ങളും ഉണ്ടാകും.ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കാന്‍ മൂന്നംഗ സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്.
സമിതിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് പാലിന്റെ വില വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ജനുവരി മുതല്‍ വിലവര്‍ധനവ് ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. വെറ്റിനറി സര്‍വകലാശാലയിലേയും സര്‍ക്കാരിന്റേയും മില്‍മയുടേയും പ്രതിനിധികളാണ് സമിതിയില്‍.