Home Featured ഐഫോൺ വാങ്ങി നൽകിയില്ല; 18കാരി ജീവനൊടുക്കി

ഐഫോൺ വാങ്ങി നൽകിയില്ല; 18കാരി ജീവനൊടുക്കി

നാഗ്പൂർ: ഐഫോൺ വാങ്ങി നൽകാത്തതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. റായ്സോണി കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിയായ 18 കാരിയാണ് മരിച്ചത്. മാതാപിതാക്കൾ ഐഫോൺ വാങ്ങി നൽകാത്തതിൽ പെൺകുട്ടിക്ക് നിരാശ ഉണ്ടായിരുന്നെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് അറിയിച്ചു.

പെൺകുട്ടിക്ക് ഐഫോൺ വാങ്ങി നൽകാമെന്ന് വീട്ടുകാർ ഉറപ്പു നൽകിയിരുന്നു. എന്നാൽ വിവിധ കാരണങ്ങളാൽ ഫോൺ വാങ്ങി നൽകാൻ കഴിഞ്ഞില്ല. ഫോൺ വാങ്ങി നൽകുന്നതിൽ കാലതാമസം ഉണ്ടായതോടെ പെൺകുട്ടി നിരാശയിലായി. തന്‍റെ ആഗ്രഹം സാധിച്ചു നൽകാൻ മതാപിതാക്കൾക്ക് താല്പര്യം ഇല്ലെന്ന് പെൺകുട്ടി കരുതുകയായിരുന്നു. തുടർന്ന് വെള്ളിയാഴ്ച പെൺകുട്ടിയെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തിയതായും മറ്റ് കാരണങ്ങളാണോ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

നാല് വര്‍ഷത്തെ പ്രണയം, ഒന്നിച്ചുമരിക്കാമെന്ന് പറഞ്ഞ് കാമുകനൊപ്പം ഇറങ്ങി; ഇരുപത്തിയൊന്നുകാരി ട്രെയിനിന് മുന്നില്‍ ചാടുന്നത് നോക്കിനിന്ന് യുവാവ്‌

കൊച്ചി​: ഒന്നി​ച്ച്‌ മരിക്കാന്‍ തീരുമാനി​ച്ചി​റങ്ങി​യെങ്കി​ലും അവി​ടെയും കാമുകന്റെ വഞ്ചന. പാഞ്ഞുവരുന്ന ട്രെയി​നി​ന് മുന്നില്‍ പെണ്‍​കുട്ടി​യെ വി​ട്ടുകൊടുത്ത് അവന്‍ അത് നോക്കി​നിന്നു.സെപ്തംബര്‍ 15ന് രാത്രി​ തൃപ്പൂണി​ത്തുറ റെയില്‍വേ ഓവര്‍ ബ്രി​ഡ്ജി​ന് സമീപം ട്രെയി​നി​ടി​ച്ച്‌ മരി​ച്ച ഇരുപത്തിയൊന്നുകാരി​യായ ഇടുക്കി രാജകുമാരി സ്വദേശിനി വിദ്യയുടെ ദുരന്തകഥ ആരുടെയും കരളലി​യി​ക്കുന്നതാണ്.

കേസി​ല്‍ കഴി​ഞ്ഞ ദി​വസം അറസ്റ്റി​ലായ കാമുകനായ ഇടുക്കി ഉടുമ്ബന്‍ചോല സ്വദേശി വിഷ്ണുവി(23)നൊപ്പമാണ് കഴിഞ്ഞ 14നു രാത്രി വിദ്യ ആത്മഹത്യ ചെയ്യാനിറങ്ങിയത്. നാല് വര്‍ഷം നീണ്ട പ്രണയത്തി​ന്റെ അന്ത്യരംഗം പി​ന്നെ റെയില്‍പാളത്തി​ല്‍. രാജകുമാരി​യി​ലെ നിര്‍ദ്ധനരായ കൊച്ചിക്കാട്ടില്‍ ചെല്ലപ്പന്റെയും പുഷ്പയുടെയും ഇളയമകളാണ് വി​ദ്യ.

പ്ളസ്ടു കഴിഞ്ഞ് തൊടുപുഴയില്‍ ഡിഗ്രിക്ക് പഠിക്കുമ്ബോഴാണ് വിഷ്ണുവുമായി പ്രണയത്തിലായത്. പിന്നീട് സാമ്ബത്തിക ബുദ്ധിമുട്ടുകളാല്‍ പഠനം നിര്‍ത്തി. പത്ത് മാസം മുമ്ബ് കാക്കനാട്ടെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിക്ക് കയറി. അച്ഛനും അമ്മയും കൂലിപ്പണിക്കാരാണ്.

മസ്തിഷ്കാഘാതം വന്നതിനെ തുടര്‍ന്ന് അച്ഛന് ഇപ്പോള്‍ ജോലിക്ക് പോകാനാവില്ല. ചേച്ചി വിവാഹിതയാണ്. വിദ്യയുടെ കൂടി ശമ്ബളം കൊണ്ടാണ് കുടുംബം ചികിത്സയ്ക്കും മറ്റും ചെലവുകള്‍ കണ്ടെത്തിയിരുന്നത്.വിദ്യയ്ക്ക് പിന്നാലെ വിഷ്ണുവും എറണാകുളത്തെത്തി. ഇയാളുടെ മാതാപിതാക്കള്‍ വേറിട്ടു കഴിയുകയാണ്. അമ്മയും സഹോദരിയും സീരിയല്‍ മേഖലയിലാണ്. കാക്കനാട്ടുള്ള അമ്മയുടെ വീട്ടിലും തൃപ്പൂണിത്തുറ ചാത്താരി സ്റ്റാര്‍ ഹോംസിലെ പെങ്ങളുടെ അപ്പാര്‍ട്ടുമെന്റിലുമായി മാറിമാറിയായിരുന്നു താമസം.

വിദ്യയുമായി ഇടയ്ക്കിടെ ചാത്താരിയില്‍ എത്തി താമസിക്കാറുണ്ട്. ഇതിനിടെ വിഷ്ണു വിദ്യയെ ഒഴിവാക്കാനും ശ്രമിച്ചിരുന്നുവത്രെ. വേറെ പെണ്‍കുട്ടിയുമായി ബന്ധമുള്ളതിനെ ചൊല്ലി തര്‍ക്കങ്ങളും പതിവായിരുന്നു.ഓണത്തിന് വിദ്യ വീട്ടില്‍ പോയതിനെ ചൊല്ലി വിഷ്ണു വലിയ വഴക്കുണ്ടാക്കിയെന്നാണ് പൊലീസിന് ലഭിച്ച സൂചന. തുടര്‍ന്ന് 14ന് വിദ്യ ചാത്താരിയിലെ ഫ്ളാറ്റിലെത്തി. ഇവിടെ വച്ച്‌ ഇരുവരും തമ്മില്‍ വഴക്കുണ്ടായി.

വിദ്യയ്ക്ക് കാര്യമായ മര്‍ദ്ദനമേറ്റു. വീട്ടിലുണ്ടായിരുന്നവരും മര്‍ദ്ദിച്ചെന്ന് സംശയമുണ്ട്. രാത്രി വിദ്യയെ വിഷ്ണു വലിച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. ഒരുമിച്ച്‌ മരിക്കാമെന്ന് പറഞ്ഞാണ് പുറപ്പെട്ടതെന്ന് വിഷ്ണു പൊലീസിനോട് പറഞ്ഞു. തൃപ്പൂണിത്തുറ റെയില്‍വേ ഓവര്‍ബ്രിഡ്ജിനടിയില്‍ വച്ച്‌ വീണ്ടും തര്‍ക്കവും അടിപിടിയുമുണ്ടായി. അപ്പോള്‍ വന്ന ട്രെയിനിന് മുന്നിലേക്ക് വിദ്യ ഓടുകയായിരുന്നു. വിഷ്ണു പക്ഷേ അതിന് തുനിഞ്ഞില്ല.

വിദ്യയുടെ അമ്മയുടെ പരാതിയെ തുടര്‍ന്നാണ് അന്വേഷണവും വിഷ്ണുവിന്റെ അറസ്റ്റും.മദ്യത്തിന് അടിമയായിരുന്നു വിഷ്ണു. മയക്കുമരുന്നുകള്‍ ഉപയോഗിച്ചിരുന്നതായും പറയപ്പെടുന്നു. 14ന് രാത്രിയും ഇയാള്‍ ലഹരിയിലായിരുന്നത്രെ. യുവതിയെ ഇയാള്‍ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി വ്യക്തമായിട്ടുണ്ടെന്നാണ് സൂചന. മെഡിക്കല്‍ പരിശോധനയ്ക്ക് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പൊലീസ് എത്തിച്ചപ്പോള്‍ വിഷ്ണു അക്രമാസക്തനായി മെഡിക്കല്‍ ഉപകരണങ്ങളും മറ്റും നശിപ്പിച്ചു. പൊതുമുതല്‍ നശിപ്പിച്ചതിന് പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group