Home Featured ബെംഗളൂരു:കയ്യേറ്റം ഒഴിപ്പിച്ചില്ലെങ്കിൽ ശമ്പളം തടയും:ബിബുഎംപിക്കെതിരെ കർശന നടപടിയുമായി കോടതി

ബെംഗളൂരു:കയ്യേറ്റം ഒഴിപ്പിച്ചില്ലെങ്കിൽ ശമ്പളം തടയും:ബിബുഎംപിക്കെതിരെ കർശന നടപടിയുമായി കോടതി

ബെംഗളൂരും: വെള്ളക്കെട്ടിൽ ജന ജീവിതം ദുരിതമായ നഗരത്തിൽ കയ്യേറ്റം ഒഴിപ്പിക്കാൻ വൈകുന്നതിൽ ബിബിഎപി ഉദ്യോഗസ്ഥർ എതിരെ വടി എടുത്ത് ഹൈക്കോടതി.മഴവെള്ളക്കനാൽ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഇനിയും വൈകിയാൽ ബിബിഎപി ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞുവയ്ക്കുന്നത് അടക്കം കടുത്ത നടപടികൾ സ്വീകരിക്കേണ്ടിവരുമെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് അലോക്ആരാധ്യയുടെ അധ്യക്ഷതയി നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്ക്ണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതു താൽപര്യ ഹർജിയിൽ ബീബിഎംപി വാദം പരിഗണിക്കവേയാണു കടുത്ത വിമർശനവുമായി കോടതി രംഗത്തെത്തിയത്.

കഴിഞ്ഞ 10 ദിവസങ്ങൾക്കിടെ മഴവെള്ളക്കനാലിലെ 10 കയ്യേറ്റങ്ങൾ മാത്രമാണ് ഒഴിപ്പിക്കാനായതെന്നാണു ബിബിഎംപി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. 592 കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ റിപ്പോർട്ട് തൃപ്തികരമല്ലെന്നും യാത്രക്കാരുടെ ദുരിതം കണക്കിലെടുത്ത് കൃത്യമായി നടപടി വേണമെന്നും കോടതി നിർദേശം നൽകി.ബിബിഎംപി തിരഞ്ഞെടുപ്പ് ഈ വർഷം നടക്കാനിരിക്കെ കയ്യേറ്റം ഒഴിപ്പിക്കൽ രാഷ്ട്രീയ സമ്മർദത്തിൽ നിശ്ചലമായതോടെ ആണ് കോടതി ഇടപെട്ടത്. 27നു കേസിൽ വാദം കേൾക്കുമെന്നും പക്ഷം നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.

വൻകിടക്കാരെ തൊടാതെ ഒഴിപ്പിക്കൽ

നഗരം വെള്ളപ്പൊക്കത്തിൽ മുങ്ങിയതോടെ രണ്ടാഴ്ചയ്ക്ക് മുൻപാണു മഴവെള്ളക്കനാൽ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനു ബിബിഎംപി തുടക്കമിട്ടത്. വെള്ളപ്പൊക്കം രൂക്ഷമായ മഹാദേവപുരം സോണിലാണ് കൂടുതൽ കയ്യേറ്റങ്ങൾ ഒഴിപ്പിച്ചത്. വീടുകൾ ഉൾപ്പെടെ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് ഇടിച്ചു നിരത്തിയിരുന്നു.

എന്നാൽ നടപടി വൻകിടക്കാരിലേക്കു നീണ്ടതോടെ ഒഴിപ്പിക്കൽ നടപടികളുടെ വേഗം കുറയുകയായിരുന്നു. പലരും കോടതിയിലൂടെ സ്റ്റേ വാങ്ങിയതും തിരിച്ചടിയായി. ഒഴിപ്പിക്കലിനായുഉള്ള മണ്ണുമാന്തിയന്ത്രങ്ങൾ ഉൾപ്പെടെ ഉള്ളവയുടെയും ഉദ്യോഗസ്ഥരുടെയും അപര്യാപ്തതയും ബിബിഎംപി നേരിടുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group