ന്യൂഡല്‍ഹി: നയതന്ത്ര പാഴ്സല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്ന എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തിനെതിരെ കേരളം സുപ്രീം കോടതിയില്‍.വിചാരണ ബംഗളൂരുവിലേക്ക് മാറ്റിയാല്‍ സംസ്ഥാനത്തെ ഭരണ നിര്‍വഹണത്തില്‍ വിപരീതമായ ഫലം ഉണ്ടാകുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അനുമാനങ്ങളുടെയും അഭ്യൂഹങ്ങളുടെയും അടിസ്ഥാനത്തില്‍ വിചാരണ നടപടികള്‍ അട്ടിമറിക്കപ്പെടുമെന്ന സാങ്കല്‍പ്പിക ആശങ്കയിലാണ് ഇഡി. കേസില്‍ കക്ഷികള്‍ ആകാതെയാണ് രാഷ്ട്രീയ പദവികള്‍ വഹിക്കുന്നവര്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നു. ഇഡിയുടെ ഹര്‍ജി ചീഫ് ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.
പൊലീസ്, സര്‍ക്കാര്‍, ജയില്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ ഇ ഡി ആരോപിക്കുന്നത്. മൊഴി രേഖപ്പെടുത്തുന്ന അവസരത്തില്‍ അതിനെതിരെ ഒരു തരത്തിലുള്ള പ്രതിഷേധ സമരങ്ങള്‍ അരങ്ങേറിയിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഏജന്‍സി ആവശ്യപ്പെടാതെയാണ് സ്വപ്ന സുരേഷ് രഹസ്യ മൊഴി നല്‍കിയത്. ഇഡി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ പിഎസ് സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരാണ് എതിര് കക്ഷികള്‍. കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്നാണ് സി കെ ശശി ഫയല്‍ ചെയ്ത കക്ഷി ചേരല്‍ അപേക്ഷയുടെ ആവശ്യം.
രാജ്യത്തുടനീളം 5ജി സേവനങ്ങൾ; 2023 ഡിസംബറോടെ പ്രാവർത്തികമാക്കുമെന്ന് മുകേഷ് അംബാനി
2023 ഡിസംബറോടെ രാജ്യത്തുടനീളം 5G സേവനങ്ങൾ ലഭ്യമാക്കുകയാണ് റിലയൻസ് ജിയോ ലക്ഷ്യമിടുന്നതെന്ന് ശതകോടീശ്വരൻ മുകേഷ് അംബാനി. ഇന്ന് നടന്ന ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ (IMC-2022) ആറാമത് എഡിഷൻ ഉദ്ഘാടനത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 2023 ഡിസംബറോടെ ജിയോ മിതമായ നിരക്കിൽ 5G സേവനങ്ങൾ ആരംഭിക്കുമെന്നും രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കും വ്യാപിപ്പിക്കുമെന്നും റിലയൻസ് ഇൻഡസ്ട്രീസ് മേധാവി പറഞ്ഞു.
മൊബൈൽ ഫോണുകളിൽ അതിവേഗ ഇന്റർനെറ്റിന്റെ യുഗത്തിന് തുടക്കമിട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച 5ജി ടെലിഫോൺ സേവനങ്ങൾ രാജ്യത്ത് ആരംഭിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, റോബോട്ടിക്സ്, ബ്ലോക്ക് ചെയിൻ, മെറ്റാവേർസ് തുടങ്ങിയ 21-ാം നൂറ്റാണ്ടിലെ മറ്റ് സാങ്കേതികവിദ്യകൾ അൺലോക്ക് ചെയ്യാൻ 5G സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ മൊബൈൽ കോൺഗ്രസ് ഇനി ഏഷ്യൻ മൊബൈൽ കോൺഗ്രസും ഗ്ലോബൽ മൊബൈൽ കോൺഗ്രസും ആയി മാറുമെന്ന് അംബാനി പറഞ്ഞു. ഏറ്റവും ഉയർന്ന നിലവാരമുള്ളതും താങ്ങാനാവുന്നതുമായ നിരക്കുകൾ ജിയോ വാഗ്ദാനം ചെയ്യുമെന്നും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ ഉപയോക്താക്കൾ 5G പ്ലാനുകൾക്ക് വലിയ തുക നൽകേണ്ടതില്ലെന്നും അവ താങ്ങാവുന്ന വിലയിൽ അവതരിപ്പിക്കുമെന്നും കേന്ദ്രസർക്കാർ ഇതിനകം തന്നെ അറിയിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇന്ത്യയിലെ 5ജി യുഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഇന്ന് മുതൽ രാജ്യത്ത് 5ജി സേവനങ്ങൾ ലഭ്യമായി തുടങ്ങും. എട്ട് നഗരങ്ങളിൽ എയർടെൽ 5ജി സേവനങ്ങൾ ലഭ്യമാക്കും. എന്നുകരുതി ഫോണിൽ 5ജി സിഗ്നൽ കാണിച്ചു തുടങ്ങുമെന്ന് കരുതണ്ട. നിങ്ങൾ എയർടെൽ 5G ടവറിനടുത്തായിരിക്കണം എങ്കിലേ സിഗ്നലുകൾ കാണാൻ കഴിയൂ. ഈ ടവറുകൾ എവിടെയൊക്കെയുണ്ട് എന്നതിൽ വ്യക്തത വന്നിട്ടില്ല. ജിയോയുടെയും എയർടെല്ലിന്റെയും 5G നെറ്റ്വർക്ക് സപ്പോര്‍ട്ട് ആക്ടീവേറ്റ് ചെയ്യാന്‍ 5G ഫോണിന് OEM-ൽ നിന്ന് OTA അപ്ഡേറ്റ് ലഭിക്കേണ്ടതുണ്ട്. അതായത് ഫോണിൽ എയർടെൽ 5G നെറ്റ്വർക്ക് സിഗ്നൽ കിട്ടാൻ കുറച്ച് കൂടി സമയമെടുക്കും.