ബെംഗളൂരു: റോഡിലെ കുഴികൾ നികത്തുന്നതിൽ തുടർച്ചയായി വീഴ്ച വരുത്തുന്ന ബിബിഎംപിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ചെയ്യുന്ന ജോലിയിൽ നീതിപൂലർത്തണം.അടിയന്തര പ്രാധാന്യമുള്ള വിഷയമായിട്ടും നിസംഗത തുടരുകയാണെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് അലോക് ആരാധ്യ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പ് നൽകി.
കുഴികൾ നികത്തുന്നതിനും മഴവെള്ളക്കനാലുകളിലെ കയ്യേറ്റങ്ങൾ നീക്കം ചെയ്യുന്നതിനും കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥരുടെ മൂന്നംഗ സമിതി രൂപീകരിക്കാനും ഉത്തരവിൽ പറയുന്നു. ഈ സമിതി രണ്ടാഴ്ച കൂടുമ്പോൾ കോടതി മുൻപാകെ റിപ്പോർട്ട് സമർപ്പിക്കണം.2010 കുഴികൾ കണ്ടെത്തിയതിൽ ഈ മാസം 14 വരെ 221 കുഴികൾ അടച്ചതായി ബിബിഎംപി കോടതിയെ അറിയിച്ചു.
427.12 കിലോമീറ്റർ റോഡ് കോൺക്രീറ്റ് ചെയ്ത് നവീകരിക്കുന്നതിന്റെ നടപടികൾ പൂർത്തിയായി. ഇടറോഡുകളുടെ കാര്യവും പരിഗണിക്കണം. ജനുവരി 21നകം നിർമാണം പൂർത്തിയാക്കണമെന്നും ഉത്തരവിൽ പറയുന്നു. സമയപരിധി പാലിക്കണം. പരാതി സെല്ലുകളെ കുറിച്ചും പരാതിയുണ്ട്. ഫോൺ നമ്പറുകൾ തെറ്റായാണ് നൽകിയിരിക്കുന്നത്. പരാതികൾക്കായി ആരംഭിച്ച വെബ്സൈറ്റിന്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്നും ഉത്തരവിൽ പറയുന്നു.
ബംഗളുരു :ഇതര മത വിദ്യാര്‍ഥിനിയുമായി സംസാരിച്ച കോളജ് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ചതായി പരാതി
മംഗ്ളുറു:ഹിന്ദു വിദ്യാര്‍ഥിനിയുമായി ക്യാംപസില്‍ സംസാരിച്ചു നിന്ന മുസ്‌ലിം വിദ്യാര്‍ഥിയെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചുവെന്ന് പരാതി.സുള്ള്യ കസബ കൊടിയബയലിലെ ഫസ്റ്റ് ഗ്രേഡ് കോളജ് ബികോം ഒന്നാം വര്‍ഷ വിദ്യാര്‍ഥിയും ജാല്‍സൂര്‍ സ്വദേശിയുമായ പൈഞ്ചാര്‍ വീട്ടില്‍ മുഹമ്മദ് സനിഫ് (19) ആണ് അക്രമത്തിനിരയായത്.
ഇതേ കോളജിലെ വിദ്യാര്‍ഥി പല്ലവിയുമായാണ് സനിഫ് ദീര്‍ഘനേരം സംസാരിച്ചു നിന്നത്. ഇത് ശ്രദ്ധയില്‍ പെട്ട ഏതാനും വിദ്യാര്‍ഥികള്‍ ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് അറിയിച്ച് തന്നെ മൈതാനത്തേക്ക് കൊണ്ടു പോവുകയായിരുന്നുവെന്ന് സനിഫ് സുള്ള്യ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. ‘പല്ലവിയോട് സംസാരിച്ചതിനെ കുപ്പായ കോളറില്‍ പിടിച്ച് ചോദ്യം ചെയ്ത സംഘം മരക്കഷണം കൊണ്ട് പുറത്ത് അടിച്ചു.
ബിബിഎ അവസാന വര്‍ഷ വിദ്യാര്‍ഥികളായ ദീക്ഷിത്, ധനുഷ്, പ്രജ്വല്‍, ബികോം അവസാന വര്‍ഷ വിദ്യാര്‍ഥികളായ തനൂജ്, മോക്ഷിത്, ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ഥി അക്ഷയ്, എന്‍എംസി കോളജിലെ ഗൗതം എന്നിവരുടെ നേതൃത്വത്തിലാണ് മര്‍ദിച്ചത്, പരാതിയില്‍ പറഞ്ഞു.നിലത്തിട്ട് ചവിട്ടുകയും ജീവന്‍ വേണമെങ്കില്‍ പല്ലവിയുമായുള്ള സൗഹൃദം അവസാനിപ്പിച്ചോ എന്ന് താക്കീത് നല്‍കുകയും ചെയ്തതായും സനിഫ് പരാതിപ്പെട്ടു.
മര്‍ദ്ദനമേറ്റ പാടുകളോടെ വീട്ടില്‍ എത്തിയ വിദ്യാര്‍ഥിയെ ബന്ധുക്കളാണ് സുള്ള്യ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.