Home Featured ബെംഗളൂരു: കർണാടക കോൺഗ്രസിൽ ഭാരത് ജോഡോ യാത്രയുടെ പേരിൽ ഭിന്നത

ബെംഗളൂരു: കർണാടക കോൺഗ്രസിൽ ഭാരത് ജോഡോ യാത്രയുടെ പേരിൽ ഭിന്നത

ബെംഗളൂരു: കർണാടക കോൺഗ്രസിൽ ഭാരത് ജോഡോ യാത്രയുടെ പേരിൽ ഭിന്നത. സിദ്ധരാമയ്യ പക്ഷവും ഡി.കെ. ശിവകുമാർ പക്ഷവും തമ്മിൽ ഉള്ള തർക്കമാണ് പരസ്യമായത് . ഭാരത് ജോഡോ യാത്രയുടെ ഭാ ഗമായി ചേർന്ന യോഗത്തിലാണ് സിദ്ധരാമയ്യ പക്ഷവും ഡി.കെ. ശിവകുമാർ പക്ഷവും തമ്മിൽ ഉള്ള തർക്കം മറ നീക്കി വീണ്ടും പുറത്തുവന്നത്.

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് ആവശ്യത്തിനുള്ള പ്രവർത്തകരെ പോലും ഉറപ്പാക്കാനായിട്ടില്ലെന്ന് ഡി കെ ശിവകുമാർ യോഗത്തിൽ തുറന്നടിച്ചു . ഇങ്ങനെ പോയാൽ എങ്ങനെ യാത്ര നടത്തുമെന്ന് ഡി കെ ശിവകുമാർ യോഗത്തിൽ ചോദിച്ചു.

ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് 5000 പ്രവർത്തകരെ എങ്കിലും അണിനിരത്തണമെന്ന് സിദ്ധരാമയ്യയോട് ഡി കെ ശിവകുമാർ ആവശ്യപ്പെട്ടെങ്കിലും അനുകൂലമായ ഒരു നീക്കവും ഉണ്ടായില്ലെന്ന് ഡി.കെ.ശിവകുമാർ യോഗത്തിൽ പറഞ്ഞു. ഇതിനുപുറമെ സിദ്ധരാമയ്യയുമായി അടുപ്പമുള്ള മുതിർന്ന നേതാവ് ആർവി ദേശ്പാണ്ഡെയെ യാത്രാ ചുമതലാ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.

പാചക വാതകം ഇനി പൈപ്പ് വഴി:25 വീടുകളിൽ രണ്ടാഴ്ചക്കകം കണക്ഷൻ

വീടുകളിൽ പൈപ്പ് ലൈനിലൂടെ ഗ്യാസ് എത്തിക്കുന്ന പദ്ധതി ജില്ലയിൽ യാഥാർഥ്യമാകുന്നു. കൊച്ചി- മംഗളൂരു ഗെയിൽ പൈപ്പ് ലൈൻ പദ്ധതി യാഥാർഥ്യമായതോടെ കൂടാളിയിലും മുണ്ടേരിയിലും പരീക്ഷണ അടിസ്ഥാനത്തിൽ ഈ മാസം അവസാനത്തോടെ വീടുകളിൽ പൈപ്പ് ലൈനിലൂടെ പാചക വാതകം എത്തും.ഈ പഞ്ചായത്തുകളിൽ അടുത്ത വർഷം മാർച്ചിൽ 1000 കണക്ഷനുകൾ നൽകാനാണ് ലക്ഷ്യമിടുന്നത്.

ആദ്യ ഘട്ടത്തിൽ 25 വീടുകളിൽ രണ്ടാഴ്ചക്കകം കണക്ഷൻ നൽകും. ഇതിന്‍റെ ജോലികൾ അവസാന ഘട്ടത്തിലാണ്. കൂടാളിയിലെ സിറ്റി ഗ്യാസ് സ്‌റ്റേഷന് സമീപമുള്ള വീട്ടുകാർക്കാണ് ആദ്യം കണക്ഷൻ നൽകുക.വീടുകളിലേക്കുള്ള കണക്ഷന് ഒരിഞ്ച്, അരയിഞ്ച് പോളിത്തീൻ പൈപ്പാണിടുന്നത്. മഴ കാരണമാണ് ഇതിന്റെ പ്രവൃത്തി നീണ്ടുപോയത്. ഇതിനൊപ്പം ചാലോട്- മേലെ ചൊവ്വ മെയിൻ പൈപ്പ് ലൈനിന്റെ പണിയും ആരംഭിക്കും.

വീടുകളിൽ ഗ്യാസ് എത്തിക്കുന്നതിനുള്ള സിറ്റി ഗ്യാസ് ഡിഡ്ട്രിബ്യൂഷൻ പദ്ധതി ഇന്ത്യൻ ഓയിൽ കോർപറേഷനും അദാനി ഗ്രൂപ്പുമാണ് ഏറ്റെടുത്തിട്ടുള്ളത്. പൈപ്പഡ് നാച്ചുറൽ ഗ്യാസിന് (പി.എൻ.ജി) പുറമെ മോട്ടോർ വാഹനങ്ങൾക്ക് കംപ്രസ്ഡ് നാച്ചുറൽ ഗ്യാസും (സി.എൻ.ജി) വിതരണം ചെയ്യാൻ പദ്ധതിയുണ്ട്.ജില്ലയിലെ സ്റ്റേഷനിൽ നിന്ന്‌ മർദം കുറച്ചാണ് വീടുകളിലേക്ക്‌ പാചകവാതകം നൽകുക.

പൊതു പൈപ്പിൽ നിന്ന് വീടുകളിലേക്കുള്ള കണക്ഷൻ 15 മീറ്റർ വരെ സൗജന്യമാണ്‌. ഉപയോഗിക്കുന്നതിന് മാത്രം വില നൽകിയാൽ മതി. 24 മണിക്കൂറും ലഭ്യമാകും. എൽ.പി.ജി പാചകവാതകത്തേക്കാൾ 30 ശതമാനം വില കുറച്ചാണ് ഗാർഹിക ഉപഭോക്താക്കൾക്ക് ഗ്യാസ് വിതരണം ചെയ്യുക.

You may also like

error: Content is protected !!
Join Our WhatsApp Group