തിരുവനന്തപുരം: ഹിന്ദുസ്താന്‍ പമ്ബുകളിലെ ഇന്ധന ക്ഷാമം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് കേരളത്തിലെ പെട്രോള്‍ പമ്ബുകള്‍ ഈ മാസം 23ന് പണിമുടക്കുന്നു. കേരള പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്‍ ആണ് മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. പമ്ബുകള്‍ക്ക് കംപനി മതിയായ ഇന്ധന ലഭ്യത ഉറപ്പാക്കണമെന്ന് ആവശ്യം.
സംസ്ഥാനത്തെ 650 ഓളം എച് പി പമ്ബുകളില്‍ ഇന്ധന പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. കൊച്ചിയിലെ ഹിന്ദുസ്താന്‍ പെട്രോളിയം ടെര്‍മിനലില്‍ നിന്നും ആവശ്യത്തിന് ഇന്ധനം ലഭിക്കുന്നില്ലെന്നായിരുന്നു ഉടമകളുടെ പരാതി.
ഓയില്‍ കംപനികളുടെയും മാനേജ്‌മെന്റിന്റെയും യോഗം വിളിച്ച് പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമമുണ്ടാകുമെന്നും പ്രശ്‌നത്തെ ഗൗരമായി കാണുന്നുവെന്നും സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞിരുന്നു.
മിന്‍സയുടെ മരണം; സ്കൂള്‍ അടച്ചു പൂട്ടാന്‍ മന്ത്രാലയം ഉത്തരവ്
ദോഹ: സ്കൂള്‍ ബസില്‍ മലയാളി ബാലിക മരിച്ച സംഭവത്തില്‍ ദോഹ അല്‍ വക്റയിലെ സ്പ്രിങ് ഫീല്‍ഡ് കിന്‍ഡര്‍ ഗര്‍ട്ടന്‍ അടച്ചുപൂട്ടാന്‍ ഖത്തര്‍ വിദ്യഭ്യാസ ഉന്നത വിദ്യഭ്യാസ മന്ത്രാലയം ഉത്തരവ്.
സ്കൂള്‍ അധികൃതരില്‍ നിന്നും ഗുരുതര വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ചൊവ്വാഴ്ച രാത്രിയോടെ വിദ്യഭ്യാസ മന്ത്രാലയം ട്വിറ്ററിലൂടെയാണ് തീരുമാനം അറിയിച്ചത്. ദോഹ സ്പ്രിങ് ഫീല്‍ഡ് കിന്‍ഡര്‍ഗര്‍ട്ടന്‍ കെ.ജി ഒന്ന് വിദ്യാര്‍ഥിയായ മിന്‍സ മറിയം ജേക്കബ് ഞായറാഴ്ചയാണ് മരിച്ചത്.
യാത്രക്കിടയില്‍ ഉറങ്ങിപ്പോയ വിദ്യാര്‍ഥിനി ബസിനുള്ളിലുള്ളത് അറിയാതെ ഡ്രൈവര്‍ ഡോര്‍ അടച്ചു പോയതിനെ തുടര്‍ന്നായിരുന്നു ദാരുണമായ ദുരന്തം സംഭവിച്ചത്. ഉച്ചയോടെ ബസ് എടുക്കാനെത്തിയ ജീവനക്കാരാണ് കുട്ടിയെ കണ്ടെത്തുന്നത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മിന്‍സയുടെ മൃതദേഹം ചൊവ്വാഴ്ച രാത്രിയോടെ ദോഹയില്‍ നിന്നും നാട്ടിലേക്ക് കൊണ്ടുപോകും.രാവിലെ 8.30ഓടെ കൊച്ചി നെടുമ്ബാശ്ശേരി വിമാനത്താവളത്തിലെത്തിയ ശേഷം കോട്ടയം ചിങ്ങവനത്തെ വീട്ടിലെത്തിക്കും.