ഓണാവധിക്ക് ബെംഗളൂരുവില്‍ നിന്ന് നാട്ടിലെത്താനാഗ്രഹിക്കുന്ന മലയാളികളെ കൊള്ളയടിച്ച് സ്വകാര്യബസുകള്‍. വിമാന ടിക്കറ്റിനേക്കാള്‍ കൂടിയ നിരക്കാണ് മിക്ക സ്വകാര്യ ബസുകളും ടിക്കറ്റിന് ഈടാക്കുന്നത്. ഉല്‍സവകാലങ്ങളില്‍ നിരക്ക് വര്‍ധന പതിവാണെങ്കിലും, കൊള്ളയടി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
ഓണത്തിന് കാണം വിറ്റും ടിക്കറ്റെടുക്കേണ്ട ഗതികേടിലാണ് ബെംഗളൂരു മലയാളികള്‍. നാട്ടിലെത്താനാഗ്രഹിക്കുന്ന മലയാളികളില്‍ നിന്ന് കൊള്ളലാഭമാണ് സ്വകാര്യബസുകള്‍ കൊയ്യുന്നത്. ഈമാസം ആറിന് ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് ടിക്കറ്റ് ഒന്നിന് 3500 രൂപ. ഇതേദിവസം വിമാനത്തില്‍ പോയാല്‍ നിരക്ക് രണ്ടായിരത്തിനും നാലായിരത്തിനും ഇടയില്‍.
കോഴിക്കോട്ടേയ്ക്കും കണ്ണൂരിലേക്കും ബസ് നിരക്ക് 2100 രൂപ. കേരളത്തിലേക്കുള്ള തീവണ്ടികളും, കേരള-കര്‍ണാടക ആര്‍ടിസി ബസുകളിലും ടിക്കറ്റ് ലഭിക്കാത്ത സാധാരണക്കാരോടാണ് സ്വകാര്യ ബസുകളുടെ ഈ കൊള്ള. ഉല്‍സവ കാലങ്ങളിലെ തോന്നുംപോലുള്ള ടിക്കറ്റ് നിരക്കുയര്‍ത്തല്‍ നിയന്ത്രിക്കണമെന്നത് ബെംഗളൂരു മലയാളികളുടെ കാലങ്ങളായുള്ള ആവശ്യമാണ്.
അവധി ദിനങ്ങളോടനുബന്ധിച്ച് കേരളത്തിലേക്ക് പ്രത്യേക തീവണ്ടി അനുവദിക്കുകയും, കൂടുതല്‍ കെഎസ്‌ആര്‍ടിസി ബസ് സര്‍വീസുകളുടെ എണ്ണം കൂട്ടുകയും വേണമെന്നും ആവശ്യമുണ്ട്. അതേസമയം ഹൈദരാബാദ് ഉള്‍പ്പടെയുളള മറ്റ് നഗരങ്ങളിലും സമാന സാഹചര്യമാണ് നിലനില്‍ക്കുന്നത്. നഗരത്തില്‍ നിന്ന് എറണാകുളത്തേക്ക് 3000 ത്തിലധികം തുകയാണ് ഈടാക്കുന്നത്.

നിലവില്‍ ഹൈദരാബാദില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ശബരി എക്സപ്രസ് മാത്രമാണ് ഉള്ളത്. ഓണക്കാലത്ത് ട്രയിന്‍ ടിക്കറ്റുകള്‍ ലഭിക്കാതായതോടെ സാധാരണക്കാര്‍ ബസുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. ഈ ഘട്ടത്തിലാണ് ബസ് ചാര്‍ജിലെ നിരക്ക് വര്‍ധന. ട്രയിനിന് സ്ലീപ്പറിന് 590 രൂപയും 3rd എസി 1580 രൂപയും ഈടാക്കുമ്ബോളാണ് ബസിന് 3500 ഓളം രൂപ ടിക്കറ്റിന് വാങ്ങുന്നത്.
ചായ കുടിക്കാനായി 100 രൂപയുടെ പേടിഎം ഇടപാട്’; ആറു കോടിയുടെ കവര്‍ച്ചയില്‍ പ്രതികള്‍ വലയില്‍, സംഭവം ഇങ്ങനെ
ന്യൂഡല്‍ഹി: ആറു കോടിയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ചായ കുടിക്കാനായി നടത്തിയ പേടിഎം ഇടപാടാണ് പൊലീസിന് തുമ്ബായത്.
ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികളുടെ സ്വദേശം കണ്ടെത്തിയാണ് മൂവരെയും പിടികൂടിയത്.
ഡല്‍ഹി പഹര്‍ഗഞ്ച് മേഖലയിലാണ് സംഭവം. രണ്ടുപേരുടെ മുഖത്ത് മുളകുപൊടി വിതറിയാണ് സംഘം കവര്‍ച്ച നടത്തിയത്. ഒരാള്‍ പൊലീസ് വേഷം ധരിച്ചെത്തി ഇരുവരെയും തടഞ്ഞുനിര്‍ത്തി. ഈസമയത്ത് കവര്‍ച്ചാസംഘത്തിലെ രണ്ടുപേര്‍ കൂടി ചേര്‍ന്നാണ് കവര്‍ച്ച നടത്തിയതെന്ന് പൊലീസ് പറയുന്നു.
പാര്‍സലുമായി പോകുമ്ബോള്‍ ഡെലിവറി ജീവനക്കാരായി ജോലി ചെയ്യുന്ന രണ്ടുപേരെയാണ് സംഘം തടഞ്ഞുനിര്‍ത്തിയത്. മുളകുപൊടി കണ്ണില്‍ എറിഞ്ഞശേഷം ബാഗ് തരാന്‍ ഭീഷണിപ്പെടുത്തി. ബാഗ് തന്നില്ലായെങ്കില്‍ കൊല്ലുമെന്ന് സംഘം ഭീഷണിപ്പെടുത്തിയതായി ഡെലിവറി ജീവനക്കാര്‍ പറയുന്നു.
പ്രതികളെ പിടികൂടാന്‍ 700 സിസിടിവി ദൃശ്യങ്ങളാണ് പരിശോധിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ ക്യാബ് വിളിച്ചുപോയതായി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചായ കുടിക്കാനായി പേടിഎം വഴി 100 രൂപ ഡ്രൈവര്‍ക്ക് കൈമാറിയതായി കണ്ടെത്തിയത്. ഇതിലൂടെയാണ് പ്രതികളുടെ സ്വദേശം തിരിച്ചറിഞ്ഞതെന്നും പൊലീസ് പറയുന്നു. തെക്കുപടിഞ്ഞാറന്‍ ഡല്‍ഹി നിവാസികളാണ് പ്രതികളെന്ന് തിരിച്ചറിഞ്ഞ പൊലീസ് ഇവരെ രാജസ്ഥാനില്‍ നിന്നാണ് പിടികൂടിയത്.